ജമ്മു കാശ്മീരിലെ കത്വാ ജില്ലിയിൽ നിന്നുള്ള സീരത് നാസ് എന്ന സ്കൂൾ വിദ്യാർത്ഥി ഇന്ന് ഇൻറർനെറ്റിലെ താരമാണ്. സർക്കാർ സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയായ സീരത് തൻറെ സ്കൂളിൻറെ ശോചനീയാവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കുകയും നല്ലൊരു സ്കൂൾ പണിതാൽ ഞങ്ങൾ നന്നായി പഠിക്കുമെന്നും അവൾ പറയുന്നു. ഇതിനായി സ്കൂൾ അവധിയായിരുന്ന ഒരു ദിവസം സീരത് നാസ് തൻറെ സ്കൂളിലെത്തുകയും അതിൻറ ദയനീയാവസ്ഥ തൻറെ കൈയിലുള്ള മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
“ദയവായി മോദി ജി, ഏക് അച്ചി സി സ്കൂൾ ബൻവാ ദോ നാ (ദയവായി മോദി ജി, ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ നിർമ്മിക്കൂ),” സീരത് നാസ് വീഡിയോയിൽ പറഞ്ഞു.തൻറെ സ്കൂളിൻറെ വൃത്തിഹീനവും മോശപ്പെട്ടതുമായ അവസ്ഥയിൽ തൃപ്തയല്ലാത്ത കുട്ടി, സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.പ്രാദേശിക വാർത്താ ചാനലായ മാർമിക് ന്യൂസ് സീരത് നാസിൻറെ വീഡി്യോ തങ്ങളുടെ ചാനൽ വഴി പ്രസിദ്ധപ്പെടുത്തി. വീഡിയോയിൽ ഉടനീളം തൻറെ സ്കൂളിൻറെ ശോചനീയാവസ്ഥ വിദ്യാർത്ഥിനി എടുത്ത് കാണിക്കുന്നു. പ്രധാനാധ്യാപകൻറെ മുറി, സ്റ്റാഫ് റൂം, കുട്ടികളുടെ ക്ലാസുകൾ, ടോയ്ലറ്റ്. സ്കൂളിലേക്കുള്ള വഴി അങ്ങനെ ആ സ്കൂളിൻറെ മൊത്തം കാര്യങ്ങളെ കുറിച്ചും വിദ്യാർത്ഥിനി തൻറെ വീീഡിയോയിലൂടെ കാണിച്ച് തരുന്നു. ഓരോന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അവൾ പ്രധാനമന്ത്രിയോട് തൻറെ സ്കൂൾ പുനർനിിർമ്മിച്ച് തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
“മോദി ജി, രാജ്യം മുഴുവൻ കേൾക്കുക. ദയവായി ഞാൻ പറയുന്നത് ശ്രദ്ധിക്കുകയും ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ ഉണ്ടാക്കുകയും ചെയ്യുക. യൂണിഫോം വൃത്തികേടാക്കിയതിന് അമ്മ എന്നെ ശകാരിക്കാത്തതും തറയിൽ ഇരിക്കാൻ കഴിയുന്നതുമായിരിക്കണം സ്കൂൾ. അങ്ങനെ ഞങ്ങൾക്കെല്ലാം നന്നായി പഠിക്കാൻ കഴിയും. ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ നിർമ്മിച്ച് തരൂ,” സീരത് നാസ് വീഡിയേ അവസാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
“നീ ധൈര്യശാലിയാണ്. നിങ്ങളുടെ കുട്ടിയിൽ ഞങ്ങൾ അഭിമാനിക്കുന്നു,” ഒരാൾ എഴുതി. രു കമന്റ് വായിച്ചു. “നന്ദി കുട്ടി, നിങ്ങൾ ഒരു മികച്ച ജോലി ചെയ്തു, മോദി ജി തീർച്ചയായും നിങ്ങളുടെ സ്കൂളിനെ പരിപാലിക്കും,” വേറൊരാൾ എഴുതി. “ഹായ് മകളെ, വരും തലമുറകളുടെ ശബ്ദമായ താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു. നിങ്ങളുടെ ശബ്ദം അംഗീകരിച്ച് സ്കൂൾ നവീകരിക്കാൻ ഈ സ്ഥലത്തെ എംഎൽഎ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ ആശംസകളും.” വേറൊരാൾ എഴുതി.