Month: April 2023
-
Crime
ചേരാനല്ലൂരില്‍ ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം; പ്രതിയെ കുടുക്കിയത് വിഷുക്കണി സംഘം
കൊച്ചി: ചേരാനല്ലൂരില്‍ ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് റൂബല്‍ മൊല്ലയാണ് പടിയിലായത്. വിഷു ദിനത്തില്‍ രാവിലെയോടെയായിരുന്നു ഇയാള്‍ ട്രാന്‍സ്ഫോമര്‍ മോഷ്ടിച്ച് പെട്ടിയോട്ടോയില്‍ കടത്താന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ജയകേരള ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ട്രാന്‍സ്ഫോമര്‍ ആണ് മുഹമ്മദ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതുമായി പെട്ടിയോട്ടോയില്‍ പോകുന്നതിനിടെ വിഷുക്കണിയുമായി എത്തിയ സംഘത്തിന്റെ മുന്‍പില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും സംഘവും ചേര്‍ന്ന് വാഹനം തടഞ്ഞു. ഇതോടെ വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണ വിവരം ഉടന്‍ കെഎസ്ഇബിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചത് പ്രകാരം പോലീസ് എത്തി മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. പെട്ടിയോട്ടോയും ട്രാന്‍സ്ഫോമറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂട്ടുപ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. മുഹമ്മദ് റൂബല്‍ മൊല്ല പോലീസ് കസ്റ്റഡിയിലാണ്. ഇവര്‍ കടത്താന്‍ ശ്രമിച്ച ട്രാന്‍സ്ഫോമറിന് ഏകദേശം ഒരു ലക്ഷം രൂപ വിലവരും. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്…
Read More » -
Crime
അതീഖ് അഹമ്മദ് വധം; പ്രതിക്ക് സുന്ദര്‍ ഭാട്ടി ഗ്യാങ്ങുമായി ബന്ധം
ലഖ്നൗ: കൊടുംകുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. പ്രതികളില്‍ ഒരാളായ സണ്ണിക്ക് ക്വാട്ടേഷന്‍ തലവന്‍ സുന്ദര്‍ ഭാട്ടിയുടെ ഗ്യാംഗുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതീഖ് അഹമ്മദിന്റെ സംഘവുമായി ഭാട്ടിക്കും സംഘത്തിനും ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള സെമി ഓട്ടോമാറ്റിക് പിസ്റ്റല്‍ ഉപയോഗിച്ചാണ് അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരായ പ്രതികള്‍ക്ക് എവിടെ നിന്നുമാണ് വിദേശ നിര്‍മ്മിത തോക്ക് ലഭിച്ചത് എന്നകാര്യത്തില്‍ പോലീസിന് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാട്ടിയുടെ ഗ്യാംഗിലേക്ക് അന്വേഷണത്തെ അടുപ്പിച്ചത്. സ്ഥിരം ലഹരി ഉപയോഗിക്കാറുള്ള സണ്ണിയെ മാസങ്ങള്‍ക്ക് മുന്‍പ് പോലീസ് അറസ്റ്റ് ചെയ്ത് ഹമിര്‍പൂര്‍ ജയിലില്‍ അടച്ചിരുന്നു. ഈ സമയം ഭാട്ടിയും ഇതേ ജയിലില്‍ ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും കണ്ടതെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ന്ന് സണ്ണിയേയും സംഘത്തില്‍ ചേര്‍ത്തുകയായിരുന്നു. സണ്ണി വഴി മറ്റ് രണ്ട് പേരും ഈ ഗ്യാംഗിലെത്തി.…
Read More » -
Kerala
വന്ദേഭാരത് സ്വീകരണത്തിനിടെ ഗോവിന്ദന്റെ പേരില്‍ ‘അപ്പം’ വിതരണം
കോഴിക്കോട്: വന്ദേഭാരതിന്റെ ട്രയല്‍ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ബിജെപി പ്രവര്‍ത്തകര്‍. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്‌സ്പ്രസിന് നല്‍കിയ സ്വീകരണത്തിനിടെ, ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അപ്പം വിതരണം ചെയ്തു. വന്ദേഭാരത് എക്‌സ്പ്രസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കും ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ക്കം അപ്പം നല്‍കി സ്വീകരിച്ചു. ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം. വന്ദേഭാരത് എക്‌സ്പ്രസില്‍ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം നടത്തിയത്. രാവിലെ 11.16 നാണ് വന്ദേഭാരത് ട്രെയിന്‍ കോഴിക്കോട്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്താന്‍ എടുത്തത് ആറു മണിക്കൂറും 7 മിനിറ്റും. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വന്ദേഭാരത് എക്‌സ്പ്രസിനെ സ്വീകരിച്ചത്. ഇതിനിടെ, കേരളത്തിന് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞും മുദ്രാവാക്യം ഉയര്‍ന്നു. രാവിലെ 5.10നാണ് വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്.
Read More » -
Kerala
അരിക്കൊമ്പന്‍ വിഷയത്തില്‍ ‘വിദഗ്ധസമിതി റിപ്പോര്‍ട്ട് യുക്തിസഹം’; സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടുക്കി ചിന്നക്കനാലില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേള്‍ക്കുകയും ഹര്‍ജി തള്ളുകയും ചെയ്തത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് യുക്തിസഹമാണെന്നും ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടലിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്നു ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അധികാരമെന്നും ഹര്‍ജിയിലുണ്ട്. അരിക്കൊമ്പനെ പാര്‍പ്പിക്കാന്‍ പറമ്പിക്കുളത്തിനു പകരം യോജിച്ച സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശത്തിനെതിരെയാണു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാട് കേരളം സുപ്രീം കോടതിയിലും ആവര്‍ത്തിച്ചു. കാട്ടാനയെ പിടികൂടി കൂട്ടിലടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി…
Read More » -
Crime
എട്ടംഗസംഘത്തിന്റെ വീടുകയറി ആക്രമണം; ഗര്‍ഭിണി അടക്കം നാലുപേര്‍ക്ക് പരിക്ക്
ആലപ്പുഴ: എട്ടംഗസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നാല് സ്ത്രീകള്‍ക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് വളഞ്ഞവഴി അയോധ്യനഗറിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എട്ടുയുവാക്കള്‍ സംഘടിച്ചെത്തി സ്ത്രീകളെ ആക്രമിച്ചത്. നേരത്തെ ഉത്സവസ്ഥലത്ത് ഇവരുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പകരം ചോദിക്കാനായാണ് യുവാക്കള്‍ അയോധ്യനഗറിലെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വടി കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസെത്തിയിട്ടും യുവാക്കള്‍ പിരിഞ്ഞുപോയില്ല. പോലീസിന്റെ സാന്നിധ്യത്തിലും ഇവര്‍ സ്ത്രീകള്‍ക്കെതിരേ അസഭ്യംവിളി തുടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജിത്, ബിലാല്‍, രാഹുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Crime
കണ്ടക്ടറുടെ പണമടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിച്ചു; മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍
കൊല്ലം: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂക്കുളം സുനാമി ഫ്‌ലാറ്റിലെ താമസക്കാരനായ സുരേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സുരേഷ് അഞ്ചല്‍ ടൗണില്‍ വെച്ചാണ് കണ്ടക്ടറുടെ പേഴ്‌സും മൊബൈല്‍ഫോണും മോഷ്ടിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയുടെ സിസി ടിവി ദൃശ്യം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സിഐ കെജി ഗോപകുമാര്‍, എസ്‌ഐ പ്രജീഷ് കുമാര്‍, എഎസ്‌ഐ അജിത്ത് ലാല്‍, എസ് സി പി ഓ സന്തേഷ് ചെട്ടിയാര്‍, സിപിഓമാരായ ബിനു വര്‍ഗ്ഗീസ്, ദീപു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ സുരേഷ് സമാന കേസില്‍ ഇതിനുമുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
Read More » -
Crime
അതീഖിന്റെ ശരീരത്തില്‍ തറച്ചത് ഒമ്പതു വെടിയുണ്ടകള്‍, ഒരെണ്ണം തലയില്‍; കുടുംബാംഗങ്ങളും ഭീതിയില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പോലീസിന്റെ കണ്‍മുന്നില്‍ വെടിയേറ്റു മരിച്ച ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിന്റെ ശരീരത്തില്‍നിന്ന് ഒമ്പതു വെടിയുണ്ടകള്‍ കണ്ടെത്തി. സഹോദരന്‍ അഷ്റഫിന്റെ ശരീരത്തില്‍നിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റിരിക്കുന്നത്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയ്ക്കു മുന്നില്‍ വച്ചാണ് അതീഖിന്റെ തലയ്ക്കു വെടിയേറ്റത്. നിലത്തുവീണ ഇരുവര്‍ക്കും നേരെ അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടികള്‍ വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തി കൊലപാതകം നടത്തിയ ലവ്ലേഷ് തിവാരി (22), മോഹിത് (സണ്ണി 23), അരുണ്‍ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. കഴിഞ്ഞ വ്യാഴാഴ്ച പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മകന്‍ ആസാദിന്റെ കബറടക്കം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമായിരുന്നു അതീഖിനു നേര്‍ക്കുള്ള ആക്രമണം. അതീഖിന്റെ…
Read More » -
വാഴക്കുളത്ത് കാല്‍നടയാത്രക്കാരെ വാന്‍ ഇടിച്ചുതെറിപ്പിച്ചു; രണ്ടര വയസുകാരിയടക്കം 3 പേര്‍ മരിച്ചു
കൊച്ചി: വാഴക്കുളത്ത് നിയന്ത്രണംവിട്ട പാഴ്സല്‍ വാഹനം ഇടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ രണ്ടര വയസുള്ള മകള്‍ അല്‍ന എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കിടയില്‍ സ്വകാര്യ കമ്പനിയുടെ പാഴ്സല്‍ വാന്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിക്കുകയുമായിരുന്നു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂവരും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ എല്‍ദോസിനും പരിക്കേറ്റു.
Read More » -
Crime
പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം; മകനെ ആക്രമിക്കുന്നത് തടഞ്ഞ വയോധികന്‍ മരിച്ചു
കൊച്ചി: വിഷുത്തലേന്ന് പടക്കം പൊട്ടിച്ചതു സംബന്ധിച്ച് അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തിനിടെ മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധന്‍ തലയിടിച്ച് വീണ് തല്‍ക്ഷണം മരിച്ചു. കീഴ്മാട് റേഷന്‍ക്കട കവലക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആലുവ ചൂണ്ടി ചാണാശേരി വീട്ടില്‍ പീറ്റര്‍ (74) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ വാടകവീട്ടില്‍ താമസിക്കുന്ന ചൊവ്വര വെള്ളാരപ്പള്ളി പുന്നേത്ത്പറമ്പില്‍ വീട്ടില്‍ വിജു (42) വിനെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വിജുവും പീറ്ററിന്റെ മകന്‍ ബിനോയിയും ഒരു വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് വാടകയ്ക്ക് താമസിക്കുന്നത്. പടക്കം പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ വീട്ടുമുറ്റത്ത് വച്ച് ബിനോയിയെ വിജു ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച പീറ്ററിനെ വിനു പിടിച്ച് തള്ളിയതിനെ തുടര്‍ന്ന് ചുമരില്‍ തലയടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഭാര്യയുമായി മുങ്ങിയ പ്രതിയെ പോലീസ് ഇന്നലെയാണ് അറസ്റ്റ്…
Read More » -
Crime
സ്ത്രീധനപീഡനം, നിരന്തര ആക്ഷേപം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവന്തപുരം: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡില്‍ നെബീന മന്‍സിലില്‍ ഇക്ബാല്‍- മുംതാസ് ദമ്പതിമാരുടെ മകള്‍ നബീന (23) യാണ് മരിച്ചത്. കേസില്‍ കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയില്‍ ദാറുല്‍ അഫ്സല്‍ വീട്ടില്‍ അഫ്സലി (33) നെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. 11-ന് വൈകിട്ട് നാലുമണിയോടെയാണ് നബീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നബീനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അഫ്സലിനെതിരേ പോലീസ് കേസെടുത്തത്. 2019 ഓഗസ്റ്റ് നാലിനാണ് അഫ്സലുമായി നബീനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം അഫ്സല്‍ വിദേശത്തേക്കു മടങ്ങി. ഇതിനിടെ സ്ത്രീധനത്തെച്ചൊല്ലി അഫ്സലിന്റെ മാതാവ് വഴക്കിട്ടിരുന്നതായി നബീന മാതാവിനെയും സഹോദരങ്ങളെയും അറിയിച്ചിരുന്നു. കുഞ്ഞ് ജനിച്ചശേഷം അഫ്സല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങള്‍ വഷളായതെന്ന് നബീനയുടെ വീട്ടുകാര്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ അഫ്സല്‍ മദ്യപിച്ചെത്തി തന്നെ മര്‍ദിക്കുകയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്ന് നബീന…
Read More »