Month: April 2023

  • Crime

    യുപിയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കോളജ് വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്നു

    ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. വിദ്യാർഥിനിയെ പട്ടാപ്പകൽ വഴിയിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്നാണ് വെടിവെച്ചു കൊല്ലപ്പെടുത്തിയത്. 22 വയസുള്ള രോഷ്നി അഹിർവർ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഭരണത്തിൽ ഉത്തർപ്രദേശിലെ ക്രമസമാധാനം പൂർണമായും തകർന്നു എന്ന് സമാജ് വാദി പാർട്ടി അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടൽ കൊല നടത്തുന്ന സർക്കാർ യഥാർത്ഥ കുറ്റവാളികൾക്കെതിരെ എന്ന് നടപടി സ്വീകരിക്കുമെന്നും സമാജ് വാദി പാർട്ടി ചോദിച്ചു.

    Read More »
  • Kerala

    മദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി; ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി

    ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്ള പിതാവിനെ കാണാൻ വരാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേ സമയം കർണാടക തീവ്രവാദ വിരുദ്ധ സെൽ ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യത ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്. കർണാടക സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ എതിർത്ത് മഅദനി. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണ്, വ്യക്ക തകരാറിലായതിനാൽ അത് മാറ്റിവെയ്ക്കാൻ ചികിത്സ തേടണമെന്നും…

    Read More »
  • India

    സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് വീണ്ടും കേന്ദ്രം

    ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കണമെന്ന ആവശ്യത്തിനെതിരേ ശക്തമായ എതിര്‍പ്പുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. വിവാഹം വ്യത്യസ്ത ലിംഗത്തില്‍പെട്ടവര്‍ ഉള്‍പ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കല്‍പങ്ങള്‍ക്കു തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്‍പര്യങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കി. സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത വേണമെന്നത് നഗരങ്ങളിലെ ചില വരേണ്യവര്‍ഗങ്ങളുടെ മാത്രം കാഴ്ചപ്പാടാണെന്നും സാമൂഹിക സ്വീകാര്യതയ്ക്കു വേണ്ടിയാണ് അതെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കരുത് എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിലപാട്. ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും സ്വവര്‍ഗ വിവാഹം നിയമപരമാക്കാനുള്ള അധികാരം നിയമനിര്‍മാണ സഭകള്‍ക്കാണെന്നും കേന്ദ്രം അപേക്ഷയില്‍ വ്യക്തമാക്കി.    

    Read More »
  • India

    പുല്‍വാമ വീഴ്ചയില്‍ പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്; വിവാദം കത്തിച്ച് കരസേന മുന്‍ മേധാവി

    ന്യൂഡല്‍ഹി: 2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇടയാക്കിയത് ഇന്റലിജന്‍സ് വീഴ്ചയെന്ന് കരസേന മുന്‍ മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരി. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയുടെ ഉത്തരവാദിത്തം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുണ്ടെന്നും ശങ്കര്‍ റോയ് ചൗധരി ‘ദ് ടെലഗ്രാഫ്’ ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് കാരണമായത് സുരക്ഷാ വീഴ്ചയാണെന്ന ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നിലപാടിനൊപ്പം നില്‍ക്കുകയാണ് കരസേന മുന്‍ മേധാവി ശങ്കര്‍ റോയ് ചൗധരി. 1994 നവംബര്‍ മുതല്‍ 1997 സെപ്റ്റംബര്‍ വരെ കരസേന മേധാവിയായിരുന്നു ശങ്കര്‍ റോയ് ചൗധരി. 199192 കാലയളവില്‍ ജമ്മു കശ്മീരില്‍ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. ജമ്മു ശ്രീനഗര്‍ ദേശീയപാത ഏറെ സുരക്ഷാ വെല്ലുവിളി നിറഞ്ഞതാണ്. പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപവും. 2,500 പേരെ 78 വാഹനങ്ങളിലായാണ് കൊണ്ടുപോയത്. വിമാനമാര്‍ഗം ഇവരെ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്ന് ശങ്കര്‍ റോയ് ചൗധരി പറയുന്നു.…

    Read More »
  • Kerala

    അതിരപ്പിള്ളിയിലെ ജനങ്ങളുടെ ആശങ്ക വനം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി, കോടതിയെ ബോധ്യപെടുത്തി ജനങ്ങൾക്ക് അനുകൂലമായ തീരുമാനമെടുക്കാൻ സർക്കാരിനാകണം: സനീഷ് കുമാർ ജോസഫ്

    തൃശൂർ: അതിരപ്പിള്ളിയിലെ ജനങ്ങളുടെ ആശങ്ക വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. ജനങ്ങൾ അരിക്കൊമ്പനെ ഇവിടെ എത്തിക്കുന്നതിനെ ചെറുക്കുമെന്ന് സനീഷ് കുമാർ പറഞ്ഞു. കോടതിയെ ബോധ്യപെടുത്തി ജനങ്ങൾക്ക് അനുകൂല തീരുമാനമെടുക്കാൻ സർക്കാരിനാകണം. ജനങ്ങളുടെ ജീവൽ പ്രശ്നത്തിൽ രാഷ്ട്രീയം കളിക്കില്ല. അരിക്കൊമ്പന് സിപിഎം, ബിജെപി, കോൺഗ്രസ് തരം തിരിവില്ലെന്നും എംഎൽഎ പറഞ്ഞു. അതിരപ്പിള്ളി പഞ്ചായത്ത് ജനങ്ങൾക്കൊപ്പമാണെന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ പറഞ്ഞു. എക്സ്പർട്ട് കമ്മിറ്റി നിർദ്ദേശം എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണ്. മറ്റൊരു ചിന്നക്കനാലാക്കി അതിരപ്പിള്ളിയെ മാറ്റാൻ അനുവദിക്കില്ലെന്നും അരിക്കൊമ്പനെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ആതിര ദേവരാജൻ പറഞ്ഞു.

    Read More »
  • Kerala

    റെയിൽവേയുടെ നല്ലൊരു കാൽവെപ്പാണ് വന്ദേഭാരത്, കൂടുതൽ വേഗത്തിൽ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷ: ലോകോ പൈലറ്റ്

    കണ്ണൂ‍ർ: വന്ദേ ഭാരത് കേരളത്തിലൂടെ കൂടുതൽ വേഗത്തിൽ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂരിലേക്കുള്ള ട്രയൽ റണ്ണിന് നേതൃത്വം നൽകിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ്. ഷൊർണൂർ പിന്നിട്ടപ്പോൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ആണ് സഞ്ചരിച്ചതെന്നും ട്രയൽ റൺ മികച്ച അനുഭവം ആയിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് നൽകിയത്. ട്രെയിനിന്റെ ലോക്കോ പൈലറ്റുമാർക്കും ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്വീകരണം നൽകിയിരുന്നു. ഇങ്ങനെ ഒരു സ്വീകരണം ഇതാദ്യമാണെന്നാണ് ലോക്കോ പൈലറ്റ് കുര്യാക്കോസ് പറഞ്ഞത്. റെയിൽവേയുടെ നല്ലൊരു കാൽവെപ്പാണ് വന്ദേഭാരത് എന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് യുസർ ഫ്രണ്ട്ലി ആണ്. കംപ്യൂട്ടർ കൺട്രോൾഡ് സിസ്റ്റമായതിനാൽ ഉപയോഗിക്കാൻ ഈസിയാണെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.

    Read More »
  • NEWS

    വേഗം സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനും കാട്ടിനുള്ളിൽ 15 പേര്‍ പട്ടിണി കിടന്നു, നാല് പേര്‍ മരിച്ചു; ഉപവാസം നടത്തിയത് പാസ്റ്ററുടെ നിര്‍ദേശ പ്രകാരം!

    പാസ്റ്ററുടെ നിർദേശ പ്രകാരം കാട്ടിനുള്ളിൽ ഉപവാസം അനുഷ്ടിച്ച നാല് പേർ മരിച്ചതായി റിപ്പോർട്ട്. കെനിയയിലെ തീരദേശ കിലിഫി കൗണ്ടിയിൽ ആണ് സംഭവം. ആരാധനയുടെ ഭാഗമായി യേശുദേവനെ കാണാൻ കാട്ടിനുള്ളിൽ പട്ടിണി കിടക്കാൻ പാസ്റ്റർ നിർദ്ദേശിച്ചതിന തുടർന്ന് ഉപവാസം ഇരുന്നവരാണ് മരിച്ചത്. കൂടാതെ 11-ഓളം പേരെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂസ് വീക്കിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമ വാസികളായ ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെ 15 വിശ്വാസികൾ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിൽ പ്രാർത്ഥന നടത്തി വരികയായിരുന്നു. ഇതിൽ നാല് പേർ മരണത്തിന് കീഴടങ്ങിയെന്നാണ് ന്യൂസ് വീക്ക് റിപ്പോർട്ട് പറയുന്നത്. യേശുവിനെ കാണാനായി കാത്തിരക്കുമ്പോൾ, ഉപവസിക്കണമെന്ന് പാസ്റ്റർ പറ‍ഞ്ഞതാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. ദിവസങ്ങളോളം ഇത്തരത്തിൽ താമസിച്ചിരുന്ന വനത്തിൽ നിന്നാണ് സംഘത്തെ കണ്ടെത്തിയത്. വനപ്രദേശത്ത് ഇത്തരം പ്രാർത്ഥന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 15 പേരെ കണ്ടെത്തിയെങ്കിലും ഇതിൽ…

    Read More »
  • Kerala

    വന്ദേഭാരത് ആദ്യഘട്ടം വിജയകരം; കണ്ണൂരിലെത്തിയത് ഏഴു മണിക്കൂര്‍ 10 മിനിറ്റില്‍

    കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്. ട്രെയിന്‍ ഇനി തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം. യാത്ര പുറപ്പെട്ട് 50 മിനിറ്റുകൊണ്ട് കൊല്ലത്തെത്തിയ ട്രെയിന്‍, 7.28ന് കോട്ടയത്തും 8.28-ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും എത്തി. തൃശൂരില്‍ 9.37നും കോഴിക്കോട് 11.17നും എത്തി. ഉച്ചയ്ക്കു ശേഷം 2.30ഓടെ തിരുവനന്തപുരത്തേക്ക് മടങ്ങും. കൊച്ചുവേളി യാര്‍ഡില്‍നിന്ന് പുലര്‍ച്ചെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിച്ചിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ് ഇല്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് ട്രെയിനില്‍ കയറി. കോട്ടയം വഴിയാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍. ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിനു ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത്…

    Read More »
  • Crime

    കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു

    കണ്ണൂര്‍: ക്ഷേത്രത്തിലെത്തി അക്രമം നടത്തിയ ആളില്‍നിന്ന് ക്ഷേത്രം മേല്‍ശാന്തിക്ക് വെട്ടേറ്റു. ചേലോറ കടക്കര ധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കാണ് (53) വെട്ടേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. ആയുധവുമായി ക്ഷേത്രത്തിലെത്തിയ എളയാവൂര്‍ സൗത്ത് സ്വദേശിയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാള്‍ വാഹനമോടിച്ചുപോകുന്നതിനിടെ മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചയാള്‍ക്ക് സൈഡ് നല്‍കിയില്ലെന്നത് ചോദ്യംചെയ്യാന്‍ ഇയാള്‍ ക്ഷേത്രത്തിലെത്തി. ഇതിനിച്ചൊല്ലിയുണ്ടായ വാക്്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ശാന്തിക്ക് വെട്ടേറ്റത്. പരുക്കേറ്റ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം സംബന്ധിച്ച് ചക്കരക്കല്ല് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.    

    Read More »
  • Crime

    കൊട്ടിയത്ത് സൈനികനെയും കുടുംബത്തെയും വീട് കയറി മര്‍ദ്ദിച്ച് പോലീസ്; അമ്മയുടെ മുന്‍പിലിട്ട് മകനെ നിലത്തിട്ട് ചവിട്ടി

    കൊല്ലം: കൊട്ടിയത്ത് സൈനികനെയും കുടുംബത്തെയും പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. സൈന്യത്തിന്റെ മദ്രാസ് റെജിമെന്റില്‍ നായിക് ആയ മുഖത്തല സ്വദേശി കിരണ്‍കുമാറിനും കുടുംബത്തിനും നേരെ ആയിരുന്നു അക്രമം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമ്മയുടെ മുന്‍പില്‍ വെച്ച്് തറയിലേക്ക് വലിച്ചിട്ട് മൂന്ന് പോലീസുകാര്‍ ഇയാളുടെ ശരീരത്ത് കയറി ഇരുന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം ചെറുക്കാന്‍ കിരണ്‍ കുമാര്‍ ശ്രമിക്കുന്തോറും പോലീസുകാര്‍ കൂടുതല്‍ ബലം പ്രയോഗിക്കുന്നതും ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം. അമ്മയുടെ കാലിലും പോലീസുകാര്‍ ബൂട്ടിട്ട് ചവിട്ടി. കാലിന് പൊട്ടല്‍ ഉണ്ട്. ഞായറാഴ്ച രാവിലെ എന്‍എസ്എസ് കരയോഗം യോഗത്തിനിടെ കിരണ്‍ കുമാറിന്റെ പിതാവുമായി ചിലര്‍ തര്‍ക്കമുണ്ടായി. കരയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ ചിലര്‍ പിടിച്ചുതളളിയെന്ന് വീട്ടുകാര്‍ പറയുന്നു. എഴുപത് വയസുളള കിരണിന്റെ അച്ഛന്‍ ഹൃദ്രോഗി കൂടിയാണ്. നിലത്തുവീണ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്ന ഒരാള്‍ ആശുപത്രിയിലാക്കി. ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട് മടങ്ങുന്ന വഴി പിതാവ് സംഭവത്തെക്കുറിച്ച്…

    Read More »
Back to top button
error: