Month: April 2023
-
Crime
കുന്നംകുളത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
തൃശൂര്‍: കുന്നംകുളത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. ഏറത്ത് വീട്ടില്‍ ഗൗതം സുധിക്കാണ് കുത്തേറ്റത്. കുന്നംകുളം വെസ്റ്റ് മങ്ങാട് ആണ് സംഭവം. ബൈക്കിലെത്തിയ സംഘം കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ഗൗതം മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു. സിപിഎം മങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഷാജുവാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Read More » -
Crime
ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ സഹായം ലഭിച്ചു; നാലുപേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഷൊര്‍ണൂരില്‍ നിന്നും സഹായം ലഭിച്ചതായി കണ്ടെത്തി. ഷൊര്‍ണൂരില്‍ സെയ്ഫിക്ക് സഹായം നല്‍കി എന്നു കരുതുന്ന നാലുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സംഭവദിവസം ഷൊര്‍ണൂരില്‍ ഷാറൂഖ് സെയ്ഫി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പോലീസ് കണ്ടെടുത്തു. ചെര്‍പ്പുളശ്ശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. സിം ഇല്ലാത്ത മൊബൈല്‍ഫോണ്‍ കടയില്‍ വില്‍ക്കുകയായിരുന്നു. ആ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നയാളെക്കുറിച്ചും പോലീസ് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അറസ്റ്റിലായ ഷാറൂഖ് സെയ്ഫിക്കെതിരേ കഴിഞ്ഞദിവസം യുഎപിഎ ചുമത്തിയിരുന്നു. ഭീകരബന്ധം തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പാണ് ചുമത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്തിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് രാവിലെ യോഗം ചേരും. പ്രതി…
Read More » -
മാമോദീസയ്ക്കിടെ തര്‍ക്കവും അടിപിടിയും; പള്ളുരുതളതിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രദേശത്ത് മാമോദീസ നടന്ന വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
തിരുവനന്തപുരം – തൃശ്ശൂര്‍ 4 മണിക്കൂര്‍ 20 മിനിറ്റ്; ട്രയല്‍റണ്ണില്‍ കുതിച്ച് വന്ദേഭാരത്
കൊച്ചി: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടരുന്നു. തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം തിങ്കളാഴ്ച രാവിലെ 5.10 ന് തുടങ്ങി. കൊച്ചുവേളിയില്‍നിന്ന് പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. 5.10 തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടു. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും ട്രെയിനിലുണ്ട്. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും. 12.30-ന് കണ്ണൂരിലെത്തും. 2.30-നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10-ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ ആറിന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി. 50 മിനിട്ടാണ് തിരുവനന്തപുരം – കൊല്ലം യാത്രയ്ക്ക് എടുത്തത്. 7.25-ന് കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് തിരുവനന്തപുരം – കോട്ടയം യാത്രയ്‌ക്കെടുത്തത്. കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച വന്ദേഭാരത് എക്സ്പ്രസ് 8.30ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തി. കൃത്യം ഒരു…
Read More » -
Crime
ഭട്ടിന്‍ഡ സൈനിക ക്യാമ്പിലെ വെടിവെയ്പ്; സൈനികന്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: ഭട്ടിന്‍ഡ സേനാ ക്യാംപിലെ വെടിവയ്പ്പില്‍ ഒരു ജവാന്‍ പിടിയില്‍. ഏപ്രില്‍ 12ന് നടന്ന വെടിവയ്പ്പില്‍ നാലു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ പഞ്ചാബ് പോലീസ് ഇന്ന് 12ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലു ജവാന്മാരെ പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വെടിവയ്പ്പിന്റെ ദൃക്‌സാക്ഷിയായ മേജര്‍ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ചുമത്തപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നടന്ന വെടിവയ്പ്പില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വെളുത്ത നിറത്തിലുള്ള കുര്‍ത്തയും പൈജാമയും ധരിച്ച അജ്ഞാതരായ രണ്ടുപേര്‍ക്കെതിരെ പഞ്ചാബ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഫിസര്‍മാരുടെ മെസിനു പിന്നിലെ ബാരക്കിനു സമീപം ഉറങ്ങുകയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 4.35നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ ഭീകരാക്രമണ സാധ്യതയില്ലെന്ന നിലപാടിലാണ് പോലീസ്.
Read More » -
Movie
എം.ജി.ആർ നായകനായ ഏകമലയാള ചിത്രം ‘ജെനോവ’യും സത്യൻ അഭിനയിച്ച ‘ലോകനീതി’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 70 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ആദ്യമായി രണ്ട് മലയാള ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്‌തത് 1953 ഏപ്രിൽ 17 നാണ്. എം.ജി.ആറിന്റെ ഒരേയൊരു മലയാള ചിത്രമായ ‘ജെനോവ’യും, സത്യൻ അഭിനയിച്ച ‘ലോകനീതി’യും. റോമൻ ചരിത്ര കഥയാണ് ജെനോവ. കേരള പശ്ചാത്തലത്തിൽ ഒരമ്മയ്ക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെ മകൻ അതിജീവിക്കുന്ന കഥയാണ് ‘ലോകനീതി’യുടേത്. യുദ്ധഭൂമിയിലായിരുന്ന റോമൻ രാജാവിന്റെ (എംജിആർ) ഗർഭിണിയായ പത്നി ജെനോവയോട് (ബിഎസ് സരോജ) പ്രധാനമന്ത്രിക്ക് (ആലപ്പി വിൻസെന്റ്) ശൃംഗാരം. മന്ത്രിയുടെ നീക്കങ്ങൾ ചെറുത്ത ജെനോവയെയും ദൃക് സാക്ഷിയായ ഭൃത്യനെയും പ്രധാനമന്ത്രി കാരാഗൃഹത്തിലടച്ചു. അവിടെ രാജ്ഞി ഒരു കുഞ്ഞിനെ പ്രസവിച്ചു. തിരിച്ചു വന്ന രാജാവ്, മന്ത്രിയുടെ നുണക്കഥകൾ വിശ്വസിച്ച് ഭൃത്യന്റെ തല വെട്ടാനും രാജ്ഞിയേയും കുഞ്ഞിനേയും കാട്ടിലേയ്ക്ക് കടത്താനും ആജ്ഞാപിച്ചു. പലനാൾ കള്ളൻ ഒരു നാൾ പെടുമല്ലോ. മന്ത്രിയെ സംശയിക്കുന്നു രാജാവ്. ഒരു മുഴം മുൻപേ എറിയുന്ന മന്ത്രിയുടെ ഗൂഢബുദ്ധിയിൽ രാജാവ് തടങ്കലിലായി. പരിചാരകൻ രാജാവിനെ തുറന്ന്…
Read More » -
Health
ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ
ഇന്നത്തെ കാലത്ത് വളരെ സാധാരണമായ ഒരു പ്രശ്നമാണ് മോശം രക്തചംക്രമണം. പൊന്നത്തടി, പുകവലി, പ്രമേഹം, റെയ്‌നോഡ്‌സ് രോഗം എന്നിങ്ങനെയുള്ള കാരണങ്ങളിൽ ഇത് ഉൾപ്പെടാം. മോശം രക്തപ്രവാഹം വേദന, പേശിവലിവ്, ദഹനപ്രശ്നങ്ങൾ, മരവിപ്പ്, കൈകളിലും തണുപ്പ് തുടങ്ങിയ വിവിധ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. ഇത്തരം പ്രശ്‌നങ്ങൾ ഗുരുതരമാകുകയാണെങ്കിൽ മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാം. എന്നിരുന്നാലും ഇത്തരത്തിലുള്ള അസുഖങ്ങൾ വരാതിരിക്കാനും വന്നാൽ തന്നെ ഗുരുതരമാകാതിരിക്കാനും നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നതിനും ഭക്ഷണവും, ജീവിത ശൈലികളും മാറ്റേണ്ടതായിട്ടുണ്ട്. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നതിനു പുറമേ, ദീർഘകാലാടിസ്ഥാനത്തിൽ ഫലവത്തായ ഫലങ്ങൾ കാണിക്കുന്ന ചില ജീവിതശൈലി പരിഷ്കാരങ്ങളും നിങ്ങൾക്ക് നടത്താം. പുകവലി ഉപേക്ഷിക്കുക, സമ്മർദ്ദം ഒഴിവാക്കുക, വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, ദിവസവും ധാരാളം വെള്ളം കുടിക്കുക, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, മിതമായ വ്യായാമം എന്നിവ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. 1. ഫ്ലേവനോയിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക ഉള്ളി, മാതളനാരകം…
Read More » -
Health
പോഷക ഗുണങ്ങൾക്ക് പേരുകേട്ട ബ്രോക്കോളി കഴിക്കൂ, ദഹനവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താം
പോഷക ഗുണങ്ങൾക്ക് പേരുകേട്ടതാണ് ബ്രോക്കോളി. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി. പല വിഭവങ്ങളിലും ചേർക്കാവുന്ന ഒരു വൈവിധ്യമാർന്ന പച്ചക്കറിയാണിത്, അതിന്റെ സ്വാദിഷ്ടമായ രുചി നിരവധി ആളുകൾക്ക് ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് ബ്രൊക്കോളി. ബ്രോക്കോളി കഴിക്കുന്നത് മലബന്ധം തടയുകയും വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും, ചെയ്യുന്നതിലൂടെ ആരോഗ്യകരമായ കുടലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ബ്രോക്കോളി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം 1. ഉയർന്ന പോഷകങ്ങൾ വിറ്റാമിനുകളായ എ, സി, കെ, ബി കോംപ്ലക്സ് എന്നിവയുടെ മികച്ച ഉറവിടമായതിനാൽ ബ്രോക്കോളി ഒരു പോഷക കേന്ദ്രമാണ്. കൂടാതെ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഇത്. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് ഭക്ഷണക്രമത്തിലും ഒരു മികച്ച കൂട്ടിച്ചേർക്കാൻ സാധിക്കുന്ന ബ്രോക്കോളി അധികമായി ശരീരത്തിന് ആരോഗ്യ ആനുകൂല്യങ്ങൾക്കായി തിരയുന്ന വ്യക്തിയ്ക്ക്, ഒരു മികച്ച ഓപ്ഷനാണ്. 2. വീക്കം കുറയ്ക്കുന്നു ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക്…
Read More » -
Health
എത്ര ചുട്ടുപൊള്ളുന്ന ചൂട് കാലാവസ്ഥയിലും തിളപ്പിച്ച ചൂടു വെള്ളം മാത്രം കുടിക്കുക
ഒരു ഗ്ലാസ് ചൂടുവെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ദഹനവ്യവസ്ഥയെ കിക്ക്-സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുകയും നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. ചൂടുവെള്ളം കഴിക്കുന്നത് മാത്രം ശരീരഭാരം കുറയ്ക്കില്ല. പക്ഷേ ഈ പ്രക്രിയയെ സഹായിക്കുന്നു. ഇത് സൈനസസ് കുറയ്ക്കാൻ സഹായിക്കുന്നു, എല്ലാവരും മൂക്ക് അടയുന്നതിന് വീട്ടുവൈദ്യങ്ങൾ തേടുന്നു, അതിനുള്ള ഏറ്റവും നല്ല മാർഗം ചൂടുവെള്ളം കുടിക്കുന്നതാണ്. ചൂടുവെള്ളം കുടിക്കുന്നത് മൂക്കിലെ അടവ് മാറാനും, അതോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നതിനേക്കാൾ വേഗത്തിൽ ഗുണം ചെയ്യുമെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന താപനില മ്യൂക്കസ് സഞ്ചരിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു. നമ്മൾ കുടിക്കുന്ന ദ്രാവകങ്ങളുടെ താപനില, ചില അപ്പർ ശ്വാസകോശ അണുബാധകളെ കൈകാര്യം ചെയ്യുന്നതിൽ വളരെ വ്യത്യാസം വരുത്തുന്നു. 1. പല്ലുകൾക്ക് നല്ലതാണ്: ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് പല്ലുകൾക്കും, അതിന്റെ പുനരുദ്ധാരണത്തിനും വളരെ നല്ലതാണ്, മാത്രമല്ല ഇത് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. പല്ലിനു വെള്ള നൽകുന്ന രാസവസ്തുക്കൾ തണുത്ത വെള്ളത്തോടുള്ള പ്രതികരണമായി നഷ്ടപ്പെടുന്നു, ഇത്…
Read More » -
Crime
കുന്നംകുളത്ത് ബിജെപി പ്രവർത്തകന് കുത്തേറ്റു
തൃശൂർ: കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധി (29) ക്കാണ് കഴുത്തിൽ കുത്തേറ്റത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെസ്റ്റ് മങ്ങാട് ക്ഷേത്രത്തിനു സമീപത്ത് വെച്ച് ബൈക്കിലെത്തിയ സംഘം തൻ്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം സുധി പറഞ്ഞു. പരിക്കേറ്റ ഗൗതം സുധിയെ കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐ എം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
Read More »