CrimeNEWS

കണ്ടക്ടറുടെ പണമടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിച്ചു; മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂക്കുളം സുനാമി ഫ്‌ലാറ്റിലെ താമസക്കാരനായ സുരേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സുരേഷ് അഞ്ചല്‍ ടൗണില്‍ വെച്ചാണ് കണ്ടക്ടറുടെ പേഴ്‌സും മൊബൈല്‍ഫോണും മോഷ്ടിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയുടെ സിസി ടിവി ദൃശ്യം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സിഐ കെജി ഗോപകുമാര്‍, എസ്‌ഐ പ്രജീഷ് കുമാര്‍, എഎസ്‌ഐ അജിത്ത് ലാല്‍, എസ് സി പി ഓ സന്തേഷ് ചെട്ടിയാര്‍, സിപിഓമാരായ ബിനു വര്‍ഗ്ഗീസ്, ദീപു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ സുരേഷ് സമാന കേസില്‍ ഇതിനുമുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.

Signature-ad

 

 

Back to top button
error: