Month: April 2023
-
ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച രണ്ട് പ്രതികൾക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി
ദില്ലി: ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച രണ്ട് പ്രതികൾക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി. കേസിലെ പ്രതികളായ ഷാജി, ശശി എന്നിവര്‍ക്കാണ് അനുമതി. 2020 ലാണ് ഈ രണ്ട് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പത്ത് വര്‍ഷത്തില്‍ അധികം ശിക്ഷ അനുഭവിച്ചതിനാലായിരുന്നു ജാമ്യം കിട്ടിയത്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങുന്ന ഇരുവരും താമസം കര്‍ണാടകത്തിലെ മംഗലാപുരത്തേക്ക് മാറണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥയിൽ മാറ്റം ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്. ഇരുവരും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് കോടതി നിർദ്ദേശിച്ചു. എല്ലാ തിങ്കളാഴ്ചയും പ്രതികള്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികള്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകന്‍ വി. ഗിരിയും, അഭിഭാഷകന്‍ കെ.കെ. സുധീഷും ഹാജരായി. പ്രതികളെ കേരളത്തിലേക്ക് വരാന്‍ അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ പി വി സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍…
Read More » -
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ മുഹമ്മദ് യൂസഫ് സാവന്നൂർ മത്സരിക്കും. ജഗദീഷ് ഷെട്ടാറിന്റേയും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഷെട്ടാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു. കോൺഗ്രസ് നേതാവ് എസ് എസ് മല്ലികാർജുന്റെ വീട്ടിൽ വച്ച് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജെവാലയും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. തുടർന്നാണ് കോൺഗ്രസിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ രോഷാകുലനായാണ് ഷെട്ടർ പാർട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎൽഎ സീറ്റ് തന്നെ വേണമെന്ന നിർബന്ധത്തിൽ ഷെട്ടർ പാർട്ടി വിടാൻ തീരുമാനിച്ചത്.
Read More » -
Kerala
ക്യാൻസർ ബാധിച്ച് തൊടുപുഴ സ്വദേശിനിയായ നഴ്സ് യു.കെയിൽ മരിച്ചു
ലണ്ടൻ: യുകെയിൽ നഴ്‍സായിരുന്ന തൊടുപുഴ സ്വദേശിനി അർബുദ രോഗബാധയെ തുടർന്ന് നിര്യാതയായി. വെസ്റ്റ് സസെക്സിന് സമീപം ചിചെസ്റ്ററിൽ താമസിച്ചിരുന്ന റെജി ജോണി (49) ആണ് മരിച്ചത്. ചിചെസ്റ്റർ എൻ.എച്ച്.എസ് ഹോസ്‍പിറ്റലിലെ ബാൻഡ് 7 നഴ്‍സായിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ യുകെയിലെ ആശുപത്രിയിൽ ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. കൊവിഡിന് ശേഷമുള്ള ശാരീരിക അസ്വസ്ഥതയാകുമെന്ന് കരുതിയെങ്കിലും പരിശോധനയിൽ അർബുദ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർ ചികിത്സകൾ നടത്തിവരവെയാണ് അന്ത്യം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയാണ് ഭർത്താവ്. യുകെയിൽ എത്തുന്നതിന് മുമ്പ് റെജി ജോണി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നഴ്‍സായിരുന്നു. അമ്മു ജോണിയാണ് മകൾ. യു.കെയിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‍കാര ചടങ്ങുകൾ തൊടുപുഴ മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നടക്കും. യുകെയിലെ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും സംസ്‍കാര തീയ്യതി തീരുമാനിക്കുകയെന്ന് ബന്ധുക്കൾ പറഞ്ഞു. സഹോദരങ്ങൾ – പി.ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ,…
Read More » -
Kerala
അട്ടപ്പാടി പുതൂരിൽ വീണ്ടും കാട്ടാന ആക്രമണം
പാലക്കാട്: അട്ടപ്പാടി പുതൂരിൽ വീണ്ടും കാട്ടാന ആക്രമണം. മുള്ളിക്കടുത്ത് ചാത്തനൂർ കോണയിൽ തിരുമൂർത്തിയുടെ വീടിന്റെ ഒരു ഭാഗം കാട്ടാനകൾ തകർത്തു. വെള്ളം സംഭരിച്ചിരുന്ന പാത്രങ്ങളും വീപ്പയും വീടിന്റെ മേൽക്കൂരയും കേടുവരുത്തി. വീടിനോട് ചേർന്നുള്ള ഷീറ്റ് മേഞ്ഞ ഭാഗം പൊളിച്ചത്. പുറകിലെ ഓടുമേഞ്ഞ മേൽക്കൂരക്കും കേടുപറ്റി. പ്രദേശത്ത് ഒറ്റപ്പെട്ട വീടാണ്. കാട്ടാനശല്യം രൂക്ഷമായതിനാൽ കുറച്ച് ദിവസമായി തിരുമൂർത്തിയും ഭാര്യയും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
Read More » -
വന്ദേ ഭാരത്: രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നാളെ; രാവിലെ 5.10ന് തമ്പാനൂരിൽനിന്ന് ട്രെയിൻ പുറപ്പെടും
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നാളെ നടക്കും. രാവിലെ 5.10 ന് തമ്പാനൂരിൽ നിന്ന് ട്രെയിൻ പുറപ്പെടും. കാസർകോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. ഇന്നലെ ആദ്യഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു. അതേസമയം, വന്ദേഭാരത് എക്സ്പ്രസിൻറെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിൻറെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ടാകുക. 25ന് നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 25ന് രാവിലെ വന്ദേഭാരത് മോദി കേരളത്തിന് സമർപ്പിക്കും. വന്ദേ ഭാരത് കേരളത്തിൽ വരില്ലെന്ന് ചില രാഷ്ട്രീയ പാർട്ടികൾ…
Read More » -
Kerala
അമൃത സുരേഷിന്‍റെയും അഭിരാമി സുരേഷിന്‍റെയും പിതാവും ഓടക്കുഴല്‍ വാദകനുമായ പി.ആര്‍. സുരേഷ് അന്തരിച്ചു
കൊച്ചി: ഗായികമാരായ അമൃത സുരേഷിൻറെയും അഭിരാമി സുരേഷിന്‍റെയും പിതാവും ഓടക്കുഴൽ വാദകനുമായ പി.ആർ. സുരേഷ് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ലൈലയാണ് ഭാര്യ. ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ബുധനാഴ്ച 11 മണി വരെ പൊതുദർശനം ഉണ്ടാവും. പച്ചാളം ശ്മശാനത്തിൽ വച്ചാണ് സംസ്കാരം. പിതാവിൻറെ മരണ വിവരം അമൃത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. “ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ” എന്നാണ് അച്ഛൻ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്. പ്രിയ ഗായികയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകർക്കും ഞെട്ടലായിരുന്നു. എപ്പോഴും ചുറുചുറുക്കോടെ കണ്ടിരുന്ന വ്യക്തിയായിരുന്നവല്ലോ പെട്ടന്ന് എന്ത് സംഭവിച്ചുവെന്നാണ് അമൃതയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ഗായികയായും റിയാലിറ്റിഷോകളിലൂടേയുമാണ് അമൃത സുരേഷ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അച്ഛനായിരുന്നു അമൃതയുടെ ഏറ്റവും വലിയ ശക്തി. കലയിലേക്ക് അമൃത വന്നതും അച്ഛന്റെ കൈ പിടിച്ചാണ്. View this post on Instagram A post…
Read More » -
India
മുംബൈയിൽ താനെയിലെ ഒറിയോൺ ബിസിനസ് പാർക്കിൽ വൻ തീപിടിത്തം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. താനെ നഗരത്തിലെ ഗോധ്ബണ്ടർ റോഡിലുള്ള ഒറിയോൺ ബിസിനസ് പാർക്കിലാണ് സംഭവം. കെട്ടിടത്തിൻ്റെ പാർക്കിങ്ങിൽ ഉണ്ടായിരുന്ന കാറുകൾ കത്തിനശിച്ചു. കാറുകളിൽ ചിലത് പൊട്ടിത്തെറിച്ചു. സമീപത്തെ മാൾ അടക്കമുള്ള കെട്ടിടങ്ങളിലേക്കും തീ വ്യാപിക്കുകയാണ്. #WATCH | Maharashtra: Fire breaks out in the buildings of Orion Business Park & adjacent Cine Wonder Mall in Kapurbawadi, Ghodbunder Road in Thane. Several fire tenders at the spot. Police, disaster management and fire brigade officers at the spot. (Source: Regional Disaster… pic.twitter.com/JWjpa8iD1Z — ANI (@ANI) April 18, 2023 രാത്രി എട്ടരയോടെയാണ് അഞ്ചുനില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. ഒറിയോൺ ബിസിനസ് പാർക്കിലെ പാർക്കിങ്ങിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. പാർക്കിങ്ങിൽ ഉണ്ടായിരുന്ന എല്ലാ കാറുകളും കത്തിനശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.…
Read More » -
India
നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്ന ഗവര്‍ണർരാജിനെതിരെ കേരളവും തമിഴ്‌നാടും യോജിച്ച പോരാട്ടത്തിന്
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ അകാരണമായി തടഞ്ഞു വയ്ക്കുന്ന ഗവര്‍ണര്‍മാരുടെ ഭരണഘടനാ വിരുദ്ധനടപടിയെ ചോദ്യം ചെയ്യുന്നതിന് യോജിച്ച പോര്‍മുഖം തുറന്ന് കേരളവും തമിഴ്‌നാടും. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തുന്ന ഗവര്‍ണര്‍മാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ കേരളം എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉറപ്പ് നല്‍കി. യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലില്‍ അയച്ച കത്തിന് മറുപടിയായിട്ടാണ് പോരാട്ടത്തില്‍ തമിഴ്‌നാടിനൊപ്പം പങ്കു ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ഇന്‍ഡ്യന്‍ ജനാധിപത്യം എത്തി നില്‍ക്കുന്ന സന്നിഗ്ദമായ വഴിത്തിരിവിനെ ഓര്‍മിപ്പിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി തമിഴ്‌നാട് നിയമസഭ പാസാക്കിയ നിയമത്തെ സംബന്ധിച്ച് ഗവര്‍ണര്‍ ആരാഞ്ഞ എല്ലാ വിശദീകരണവും നല്‍കിയ ശേഷവും ഒപ്പിടാതെ തടഞ്ഞു വെച്ചിരിക്കുന്ന കാര്യം എം.കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ നേരിടുന്ന സമാനമായ ദുരോഗ്യം രാജ്യത്തെ പല…
Read More » -
LIFE
പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം നൽകിയ പഠാൻ ബോക്സ് ഓഫീസില്‍ നേടിയത് 1050 കോടി!
കൊവിഡ് കാലത്തിനു ശേഷം വൻ തകർച്ച നേരിട്ട ബോളിവുഡ് വ്യവസായത്തിന് പഴയ പ്രതാപത്തിന് അനുസരിച്ചുള്ള ഒരു വിജയം നൽകിയത് ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആയിരുന്നു. തെന്നിന്ത്യൻ ചിത്രങ്ങളുടെ വിസ്മയ വിജയങ്ങൾക്കു മുന്നിൽ പതറിനിന്ന ഹിന്ദി സിനിമാലോകത്തിന് ജീവശ്വാസം തന്നെയായിരുന്നു പഠാൻറെ വിജയം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിയിലധികം നേടിയ ചിത്രം നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് നേടിക്കൊടുത്ത ലാഭം എത്രയാവും? ഇപ്പോഴിതാ ഇത് സംബന്ധിച്ച തങ്ങളുടെ വിലയിരുത്തൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബോളിവുഡ് ഹംഗാമ. 270 കോടി ആയിരുന്നു ചിത്രത്തിൻറെ ബജറ്റ് എന്നാണ് ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട്. റിലീസ് ദിനത്തിൽ 57 കോടി കളക്റ്റ് ചെയ്ത ചിത്രത്തിൻറെ നിർമ്മാതാക്കൾ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 657.85 കോടിയും നെറ്റ് കളക്ഷൻ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി. ഇന്ത്യയിൽ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടർ ഷെയർ…
Read More » -
വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോട് വരെ നീട്ടി; 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോട് വരെ നീട്ടി. ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ. വേഗം കൂട്ടാൻ വളവുകൾ നികത്തണം. ഒന്നാം ഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. രണ്ടാം ഘട്ടം പൂർത്തിയായാൽ 130km വരെ വേഗതയിൽ സഞ്ചരിക്കാം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും എന്നും റെയിൽവേ മന്ത്രി പറഞ്ഞു. ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം കൂടുതൽ സ്റ്റോപ്പുകളുടെ കാര്യത്തിൽ തീരുമാനം എടുക്കും.
Read More »