Month: April 2023

  • Crime

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഫോട്ടോ മൊബൈലിൽ പകർത്തി; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പോക്സോ കേസിൽ യുവാവ് പിടിയിൽ

    പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം തോപ്പിൽ വീട്ടിൽ സേവ്യർ മകൻ പവൻ സേവ്യർ (24) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    ജപ്തി നടപടികൾക്കായി വീട്ടിലെത്തിയ ‌സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, ഭീഷണി; ​ഗൃഹനാഥൻ അറസ്റ്റിൽ

    കടുത്തുരുത്തി: സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി ആയാംകുടി ലക്ഷംവീട് കോളനിയിൽ ബാബു (49) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി ബാങ്കിൽ നിന്നും ജപ്തി നടപടികളുടെ ഭാഗമായി ഇയാളുടെ വീട്ടിലെത്തിയ സംസ്ഥാന സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടറെയും, സഹപ്രവർത്തകരെയും ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻ എസ്.കെ, എ.എസ്.ഐ ബാബു പി. എസ്, ഗിരീഷ് കുമാർ സി.പി.ഓ മാരായ സുനിൽകുമാർ, പ്രവീൺകുമാർ എ.കെ, ജിനുമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Local

    കുമരകം ജി20 യോഗം: വകുപ്പുകൾക്ക് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

    കോട്ടയം: കുമരകത്തുനടന്ന രണ്ടാമത് ജി20 ഷെർപ്പ സമ്മേളനവും വികസന പ്രവർത്തകസമിതി യോഗവും കുറ്റമറ്റ രീതിയിൽ നടത്തിയതിന് ജില്ലയിലെ ഉദ്യോസ്ഥരെയും വകുപ്പുകളെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. മുപ്പതോളം വകുപ്പുകളുടെ കൈകോർത്തുള്ള പ്രവർത്തനമാണ് കുമരകത്തെ ജി20 സമ്മേളനങ്ങൾ പരാതിരഹിതമായി പൂർത്തിയാക്കാൻ സാധിച്ചതിനു പിന്നിലെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ചൂണ്ടിക്കാട്ടി. നാട്ടുകാർ നിയന്ത്രണങ്ങളോടു സഹകരിച്ചത് വലിയ പിന്തുണയായി എന്നു കളക്ടർ ചൂണ്ടിക്കാട്ടി. ആതിഥ്യമര്യാദയോടെയും സുരക്ഷാപാളിച്ചകളില്ലാതെയും കുറ്റമറ്റ രീതിയിൽ മാർച്ചു 30 മുതൽ ഏപ്രിൽ 9 ഒൻപതുവരെ നീണ്ട രണ്ടു സമ്മേളനങ്ങൾ നടപ്പാക്കാനായി. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ കുടുംബത്തോടൊപ്പം വീണ്ടും ഇവിടേക്കു വരുമെന്നു വ്യക്തമാക്കി മടങ്ങിയത് കുമരകത്തെ വിനോദസഞ്ചാര രംഗത്തിന് വലിയ പ്രതീക്ഷയാണു നൽകുന്നത്. നൽകുന്നത് എന്നു കളക്ടർ ചൂണ്ടിക്കാട്ടി. സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ സമയത്തുണ്ടായ പ്രതിസന്ധികളെ കൃത്യസമയത്ത് ഇടപെടാനായി. ജില്ലാഭരണകൂടത്തിന്റെ തയാറെടുപ്പുകളെ ജി20 സെക്രട്ടേറിയറ്റും സംസ്ഥാന സർക്കാരും മാധ്യമങ്ങളും പ്രശംസിക്കാനിടയാക്കിയത് ഒത്തൊരുമയോടുള്ള പ്രവർത്തനമാണെന്നും കളക്ടർ…

    Read More »
  • Local

    കോട്ടയത്ത് ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4.57 കോടിയുടെ വികസനപ്രവർത്തനങ്ങൾ

    കോട്ടയം: 2022- 23 സാമ്പത്തികവർഷം മത്സ്യ ബന്ധന മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയത് 4,57,38,940 രൂപയുടെ വികസന പ്രവർത്തനങ്ങൾ. മത്സ്യസമ്പത്ത് പരിപാലനം, സംരക്ഷണം, വർധന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യവിതരണം എന്നിവയ്ക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പാക്കിയത്. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലന പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ മത്സ്യസങ്കേതങ്ങളും കക്കാസങ്കേതങ്ങളും സ്ഥാപിക്കുകയും പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. 22.29 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. വേമ്പനാട് കായലിൽ ആറുമത്സ്യ സങ്കേതങ്ങളും ആറു കക്കാ സങ്കേതങ്ങളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങൾ, നാല് ലക്ഷം കാർപ്പ് കുഞ്ഞുങ്ങൾ എന്നിവ പൊതുജലാശയങ്ങളിലെ മൂന്ന് കടവുകളിലായി നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സമ്പാദ്യസമാശ്വാസ പദ്ധതിയിലൂടെ 256 മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് 34,15,500 രൂപ വിതരണം ചെയ്തു. അനധികൃത മത്സ്യബന്ധനം, മല്ലി കക്കാ വാരൽ, പാടശേഖരങ്ങളിലെ മടവല, കൂട് ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ തടയുന്നതിനായി ജില്ലയിൽ 73 കായൽ പട്രോളിംഗ് നടത്തി. ഇതിനായി…

    Read More »
  • Local

    തലയോലപ്പറമ്പ് – പഴമ്പെട്ടി റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു

    കോട്ടയം: തലയോലപ്പറമ്പ്, പഴമ്പെട്ടി എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൃഷ്ണസ്വാമി ടെമ്പിൾ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. ഒന്നര ക്കോടി രൂപയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് സർക്കാർ ഉത്തരവായത്. തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിന്നിൽനിന്ന് ആരംഭിച്ച് പഴമ്പെട്ടി കോളനി വരെയുള്ള 3.100 കിലോമീറ്റർ റോഡാണ് പൊതുമരാമത്ത് വകുപ്പു നവീകരിക്കുന്നത്. പ്രളയബാധിത പ്രദേശമായതിനാൽ റോഡിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി നാലുസെന്റിമീറ്റർ ഘനത്തിലും 3.8 മീറ്റർ വീതിയിലുമാണ് ടാർ ചെയ്യുക. നവീകരണത്തിന്റെ ഭാഗമായി രണ്ടിടങ്ങളിൽ ടൈലുകൾ പാകും. തലയോലപ്പറമ്പ്, കുറുന്തറ, വടയാർ എന്നീ പ്രദേശങ്ങളെ കല്ലറ, കോട്ടയം മെഡിക്കൽ കോളേജ് എന്നീ സ്ഥലങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന റോഡാണിത്.

    Read More »
  • Sports

    ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആവേശപ്പോരാട്ടത്തിനിടയിലെ മോശം പെരുമാറ്റം: വിരാട് കോലിക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ

    ബെംഗലൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആവേശപ്പോരാട്ടത്തിനിടയിലെ മോശം പെരുമാറ്റത്തിൻറെ പേരിൽ ആർസിബി താരം വിരാട് കോലിക്ക് പിഴ ശിക്ഷ. മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ച കോലി ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ-1 കുറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തുന്നതായി മാച്ച് റഫറി വ്യക്തമാക്കി. എന്നാൽ വിരാട് കോലി ചെയ്ത കുറ്റമെന്താണെന്ന് പിഴ വിധിച്ചുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. ചെന്നൈ-ബാംഗ്ലൂർ പോരാട്ടിൽ ചെന്നൈ താരമായ ശിവം ദുബെ പുറത്തായപ്പോൾ പുറത്തെടുത്ത അമിതാവേശത്തിനാണ് പിഴയെന്നാണ് സൂചന. 27 പന്തിൽ 52 റൺസടിച്ച ദുബെ രണ്ട് ഫോറും അഞ്ച് സിക്സും പറത്തിയിരുന്നു. ശിവം ദുബെയും ഡെവോൺ കോൺവെയും തമ്മിലുള്ള 80 റൺസ് കൂട്ടുകെട്ടാണ് ചെന്നൈക്ക് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്. പത്താം ഓവറിൽ സ്കോർ 90ൽ നിൽക്കെ ഒത്തു ചേർന്ന ഇരുവരും ചേർന്ന് ആറോവറിലാണ് 80 റൺസടിച്ചുകൂട്ടിയത്. കോൺവെ 45 പന്തിൽ 83 റൺസെടുത്ത് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്.…

    Read More »
  • Sports

    സഞ്ജു ഗെയിം ചെയ്ഞ്ചറാണ്, വലിയ കഴിവുള്ള താരമാണ്, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം; മലയാളി താരത്തിനായി വാദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം

    മുംബൈ: ഏകദിന ലോകകപ്പ് അടുത്തിരിക്കെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജുവിനായി വാദിച്ച് മുൻ താരവും കമന്റേറ്ററുമായ അമോൽ മജൂംദാർ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ഒക്ടോബർ അഞ്ചിനാണ് തുടക്കമാവുന്നത്. ഗുജറാത്ത് ടൈറ്റിൻസിനെതിരായ മത്സരത്തിന് ശേഷമാണ് മജൂംദാർ അഭിപ്രായം പ്രകടിപ്പിച്ചത്. ”ഏകദിന ലോകകപ്പ് അടുത്തെത്തി നിൽക്കുന്നു. സഞ്ജു ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഇനി മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടാൽ പോലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കണം. സഞ്ജു ഗെയിം ചെയ്ഞ്ചറാണ്. വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്റെ ടീമിൽ എന്തായാലും സഞ്ജു ഉണ്ടാവും.” അദ്ദേഹം പറഞ്ഞു. നേരത്തെ മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡിയും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ.. ”എത്ര റൺസ് നേടിയെന്നതിലല്ല, മത്സരത്തിൽ ഏതെല്ലാം സമ്മർദ്ദമേറിയ ഘട്ടങ്ങളെ അതിജീവിച്ചു എന്നാണ് നോക്കേണ്ടത്. ഇന്ത്യൻ ജേഴ്‌സിയിൽ അദ്ദേഹം ഒരു ലോംഗ് റൺ അർഹിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട,…

    Read More »
  • Kerala

    അരിക്കൊമ്പനെതിരെ പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്; നെൻമാറ എം.എൽ.എ. കെ. ബാബുവിൻ്റെ നേതൃത്വത്തിൽ നാളെ മുതൽ സത്യഗ്രഹം

    കൊച്ചി: അരിക്കൊമ്പനെതിരെ പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്. നെൻമാറ എം.എൽ.എ. കെ. ബാബുവിൻ്റെ നേതൃത്വത്തിൽ നാളെ സത്യഗ്രഹം ആരംഭിക്കും. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താത്കാലികമായി നിർത്തി വെച്ചിരുന്നു. അതേസമയം അരിക്കൊമ്പൻ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹർജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിയമിച്ച വിദഗ്ധ സമിതിയിൽ വിദഗ്ദരില്ലെന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. അഭിഭാഷകൻ വി കെ ബിജുവാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിക്കുന്നത്. അരിക്കൊമ്പൻ ദൗത്യത്തിൽ ഇടപെടില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ സർക്കാർ തീരുമാനം നിർണായകമാകും. ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പറമ്പിക്കുളത്തിന് പുറമെ മറ്റ് സ്ഥലങ്ങൾ നിർദേശിക്കാൻ ഉണ്ടെങ്കിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. മൂന്ന് സ്ഥലങ്ങൾ കൂടി സർക്കാരിൻറെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ തീരുമാനം അറിയിക്കാൻ സർക്കാർ ഹൈക്കോടതിയിൽ കൂടുതൽ സമയം…

    Read More »
  • Movie

    ഷെയ്ൻ നിഗം ‘ആര്‍ഡിഎക്സ്’ ലൊക്കേഷനിൽ നിന്നും അർദ്ധരാത്രി ഇറങ്ങിപ്പോയി, താരത്തിന്റെ പിടിവാശി സിനിമയുടെ ചിത്രീകരണം പലതവണ നിലച്ചു; ആഞ്ഞടിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍

    സിനിമ ‘ആര്‍ഡിഎക്സ്’ എന്ന സിനിമയുടെ സെറ്റില്‍ ഷെയ്‍ൻ നിഗം വൻപ്രശ്‍നങ്ങൾ സൃഷ്ടിച്ചതായി വാർത്ത. താരത്തിന്റെ പിടിവാശികള്‍ മൂലം സെറ്റില്‍ തര്‍ക്കമുണ്ടാകുകയും ചിത്രീകരണം നിലക്കുകയും ചെയ്തു. വൻ താരനിരയിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് അർദ്ധരാത്രിയിൽ ഷെയ്ൻ നിഗം ഇറങ്ങിപ്പോയതോടെയാണ് ചിത്രീകരണം മുടങ്ങിയത്. സോഷ്യൽ മീഡിയ പേജുകളിൽ ഇതേക്കുറിച്ച് വൻ ചർച്ചകളാണ് നടക്കുന്നത്. ഈ സിനിമയിലെ സഹതാരമായ ആൻറണി വർഗീസുമായിട്ടുള്ള അസ്വാരസ്യങ്ങളാണ് പ്രശ്നങ്ങൾക്കു കാരണം. ‘റോബർട്ട്,’ ‘ഡോണി,’ സേവ്യർ’ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ‘ആർഡിഎക്സി’ലൂടെ സംവിധായകനായ നഹാസ് ഹിദായത്ത് പറയുന്നത്.  ഷെയ്‍ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐമാറോസ്മിയും മഹിമാനമ്പ്യാരുമാണു നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൻറണി വർഗീസ് നീരജ് മാധവ് എന്നിവരേക്കാൾ പ്രാധാന്യം തനിക്ക് വേണമെന്നാണ് ഷെയ്ൻ നിഗം വാശി പിടിക്കുന്നത്. ഇതേ തുടർന്ന് പലതവണ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നു. ഇതുവരെ ചിത്രീകരിച്ച ദൃശ്യങ്ങൾ എഡിറ്റ്…

    Read More »
  • Business

    ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു; ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് സ്റ്റോറിന്റെ വാതിൽ ആരാധകർക്കായി തുറന്നുകൊടുത്തു

    മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘടനത്തോട് അനുബന്ധിച്ച് ആപ്പിൾ സി ഇ ഒ ടിം കുക്ക് അടക്കമുള്ളവർ മുംബൈയിൽ. ആരാധകരുടെ വമ്പൻ സ്വീകരണമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ലഭിച്ചത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർക്കായി ആപ്പിൾ സിഇഒ ടിം സ്റ്റോറിന്റെ വാതിൽ തുറന്നുകൊടുത്തു. ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ദില്ലിയിൽ തുറക്കും. ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ സ്റ്റോർ തുറക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. മുംബൈയിലെ ജനങ്ങളുടെ ഊർജ്ജം സന്തോഷം നൽകുന്നതായും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. ആപ്പിൾ ബി.കെ.സി (ബാന്ദ്ര കുർളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ ബി.കെ.സിയുടെ…

    Read More »
Back to top button
error: