Month: April 2023

  • Kerala

    വിവാഹച്ചെലവ് പെണ്‍മക്കളുടെ നിയമപരമായ അവകാശം; എല്ലാ മതത്തില്‍ പെട്ടവര്‍ക്കും അര്‍ഹതയെന്ന് ഹൈക്കോടതി

    കൊച്ചി: പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കള്‍ അകന്നുകഴിയുകയാണെന്നും തങ്ങള്‍ അമ്മയോടൊപ്പമാണെന്നും മക്കള്‍ അറിയിച്ചു. വിവാഹച്ചെലവിന് പിതാവില്‍നിന്ന് 45 ലക്ഷം ലഭ്യമാക്കുന്നതിനായി കുടുംബ കോടതിയെ സമീപിച്ചെങ്കിലും ഏഴര ലക്ഷമാണ് അനുവദിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചെലവഴിച്ചെന്നും ഇനിയും പണം നല്‍കാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഹര്‍ജിക്കാര്‍ക്കു പിതാവില്‍നിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹിന്ദു വ്യക്തി നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികള്‍ക്കു പിതാവില്‍നിന്ന് വിവാഹസഹായം ലഭിക്കാന്‍ അര്‍ഹരാണ്. 2011-ല്‍ ഇസ്മയില്‍-ഫാത്തിമ കേസില്‍ ഏതു മതത്തില്‍പ്പെട്ട പിതാവിനും പെണ്‍മക്കളുടെ വിവാഹത്തിന് സഹായം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹര്‍ജിക്കാര്‍ പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ സ്വര്‍ണം ഉപയോഗിക്കാറില്ല.…

    Read More »
  • Crime

    നവവധുവിന്റെ ആത്മഹത്യ സ്ത്രീധനപീഡനം മൂലമെന്ന് പരാതി

    തിരുവനന്തപുരം: കാച്ചാണിയില്‍ നവവധുവിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പരാതി. അനുപ്രിയ എസ്. നാഥാ(29)ണ് ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരേ കത്തെഴുതിവച്ച ശേഷം ജീവനൊടുക്കിയത്. സ്ത്രീധനം ചോദിച്ച് മാനസികമായി ഉപദ്രവിച്ചെന്നാണ് വീട്ടുകാരുടെ പരാതി. കാച്ചാണി പമ്മത്തുമൂലയില്‍ സുരേന്ദ്ര നാഥിന്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. കൊല്ലം അഞ്ചല്‍ സ്വദേശി മനുവുമായി എട്ട് മാസം മുന്‍പായിരുന്നു വിവാഹം. മനുവും മാതാപിതാക്കളും സ്ത്രീധനം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. അതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ”അഞ്ചു ലക്ഷം രൂപ അവര്‍ക്ക് കല്യാണത്തിന് ചെലവായി. ഇവിടെനിന്ന് പണമൊന്നും നല്‍കിയിട്ടില്ല. തെണ്ടികല്യാണം നടത്തി.. ഇങ്ങനെയുള്ള രീതിയില്‍ പണം നല്‍കിയില്ല എന്നത് പരാമര്‍ശിച്ചു കൊണ്ടാണ് കൊച്ചിനെ മാനസികമായി പീഡിപ്പിച്ചത്” അനുപ്രിയയുടെ ബന്ധു പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ മനു വിദേശത്ത് ജോലിക്ക് പോയി. ആ സമയം അനുപ്രിയ ഗര്‍ഭിണിയായിരുന്നെങ്കിലും ശാരീരിക ഉപദ്രവങ്ങള്‍ കാരണം ഗര്‍ഭം അലസി.…

    Read More »
  • India

    മുകുള്‍ േറായ് വീണ്ടും ബിജെപിയിലേക്ക്? അമിത്ഷായെ കാണാന്‍ മോഹം

    ന്യൂഡല്‍ഹി: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. താന്‍ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ളതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നില്‍ക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്” ഒരു ബംഗാളി വാര്‍ത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു. താന്‍ ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് മുകുള്‍ റോയിയെ ‘കാണാനില്ലെന്ന’ പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ അദ്ദേഹം ഡല്‍ഹി യാത്രയ്ക്ക് ‘പ്രത്യേക അജന്‍ഡയില്ലെ’ന്നു വ്യക്തമാക്കിയിരുന്നു. ”ഞാന്‍ ഡല്‍ഹിയില്‍ എത്തി. പ്രത്യേക അജന്‍ഡ ഒന്നുമില്ല. ഞാന്‍ എംപിയായിരുന്നു. എനിക്ക് ഡല്‍ഹിയില്‍ വരാന്‍ പറ്റില്ലേ?. നേരത്തെ ഞാന്‍ സ്ഥിരമായി ഡല്‍ഹിയില്‍ വരുമായിരുന്നു” അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബംഗാളി വാര്‍ത്താ ചാനലിന് നല്‍കിയ…

    Read More »
  • NEWS

    ‘ഫിറ’ കുവൈറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്‌ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെജിസ്‌ട്രേഡ് അസ്സോസിയേഷന്‍സ് കുവൈറ്റ്. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ അമല്‍ ലത്തീഫിന്റെ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. സലിംരാജ് (ആക്ടിങ് കണ്‍വീനര്‍, ഫിറ) അധ്യക്ഷത വഹിച്ച യോഗം അബ്ദുള്‍ അസീസ് മാട്ടുവേലില്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്) ഉത്ഘാടനം ചെയ്തു. ഫിറ കുവൈറ്റ് പ്രവാസി സമൂഹത്തിലും സംഘടന പ്രവര്‍ത്തന രംഗത്തും നടത്തിയ പ്രവര്‍ത്തനങ്ങളും, ഇടപെടലുകളും വിശദീകരിക്കുകയും നേതൃത്വം നല്‍കിയ ബാബു ഫ്രാന്‍സിസിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രഗത്ഭ വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അന്‍വര്‍ സയ്യിദ് മുഖ്യാപ്രഭാഷണം നടത്തി. ഇത്തരം കൂടി ചേരലുകളുടെ പ്രസക്തി വര്‍ത്തമാന കാലത്ത് വര്‍ദ്ധിച്ചിരിക്കുന്നതായും, മതങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നത് അകല്‍ച്ച കുറയുവാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫിറ കുവൈറ്റ് പ്രതിനിധികള്‍, കുവൈറ്റിലെ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍, സാമുദായിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ബിസിനസ്സ് മേഖലകളിലും…

    Read More »
  • Movie

    നടി സാമന്തയെ തേച്ചൊട്ടിച്ച് തെലുങ്ക് നിര്‍മ്മാതാവ് ചിട്ടിബാബു: ‘ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചു, ഒരു തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ്, കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ഇനിയുള്ള കാലം മുന്നോട്ട് പോകാം.’

          വൻ പ്രതീക്ഷകളോടെ പ്രദർശനത്തിനെത്തിയ ചിത്രമാണ് ’ശാകുന്ത​ളം.’ കാളി​ദാ​സ​ന്‍റെ ‘അ​ഭി​ജ​ഞാ​ന ശാകുന്ത​ളം’ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സിനിമയി​ല്‍ ശകുന്ത​ള​യാ​യി എ​ത്തിയത് പ്രശസ്ത നടി സാ​മ​ന്ത​യാ​ണ്. ​ഏപ്രി​ൽ​ 14​ന് ​റി​ലീ​സ് ​ചെ​യ്ത ബ​ഹു​ഭാ​ഷാ ചി​ത്ര​മാ​യ​ ​’ശാ​കു​ന്ത​ളം’ പക്ഷേ വൻ പരാജയമായി. ’ശാ​കു​ന്ത​ള’ത്തിന്റെ പരാജയത്തോടെ സാമന്തക്കെതിരെ കടുത്ത വിമർശനമാണ് പല ഭാഗങ്ങളിൽ നിന്നും  ഉയർന്നു കൊണ്ടിരിക്കുന്നത്. പ്രമുഖ തെലുങ്ക് നിര്‍മാതാവ് ചിട്ടിബാബുവാണ്  രൂക്ഷ വിമർശനവുമായി മുൻ നിരയിലുള്ളത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിക്കെതിരെയുള്ള നിര്‍മാതാവിന്റെ വിമര്‍ശനം. ശാകുന്തളത്തോടെ നടിയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ് എന്നു മായിരുന്നു ചിട്ടിബാബു പറഞ്ഞത്. ശാകുന്തളം പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് ഈ വിമര്‍ശനത്തിന് കാരണം. ‘ശാകുന്തളത്തോടെ സാമന്തയുടെ സിനിമാ ജീവിതം തീര്‍ന്നു. വിവാഹമോചനത്തിന് ശേഷം ഉപജീവനമാര്‍ഗമായിട്ടാണ് പുഷ്പയിലെ ഐറ്റം ഗാനം ചെയ്തത്. താരപദവി നഷ്ടപ്പെട്ടതോടെ, ഇപ്പോള്‍ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യുകയാണ്. സാമന്തയുടെ താരപദവി നഷ്ടപ്പെട്ടു, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. കിട്ടുന്ന…

    Read More »
  • India

    കള്ളപ്പണ ഇടപാട്: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

    ന്യൂഡെല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കര്‍ണാടകയിലെ കുടക് ജില്ലയിലെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടിയവയില്‍പെടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനായ കാര്‍ത്തി തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള എംപിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്. നിയമവിരുദ്ധമായി ഐഎന്‍എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി പണം സ്വീകരിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഇ.ഡി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം തന്റെ കുടുംബത്തിനുനേരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് റെയ്ഡിനെ കുറിച്ച് കാര്‍ത്തി ചിദംബരം പ്രതികരിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റില്‍ പി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2007 ല്‍ വിദേശത്തുനിന്നും നിയമവിരുദ്ധമായി 305 കോടി രൂപ സമാഹരിച്ചു എന്നാണ് കേസ്.

    Read More »
  • Local

    ജ്യേഷ്ഠൻ അനുജനെ മുളവടികൊണ്ട് അടിച്ചു കൊന്നു,  വയനാട് വേങ്ങണമുറ്റം കോളനിയിലാണ് സംഭവം

      വാളാട്: യുവാവിനെ സഹോദരന്‍ മുളവടിവെച്ച് അടിച്ചു കൊന്നതായി പരാതി. വാളാട് എടത്തന വേങ്ങണമുറ്റം കോളനിയിലെ ജയചന്ദ്രന്‍ (42) ആണ്  മുളവടികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ രാമകൃഷ്ണനാണ് മര്‍ദ്ദിച്ചത്. സംഭവ ശേഷം രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ജയചന്ദ്രന്‍ മദ്യലഹരിയില്‍ ജയചന്ദ്രന്റെ ഭാര്യയേയും, അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുളവടിവെച്ച് രാമകൃഷണന്‍ കഴുത്തിനും തലയ്ക്കും അടിച്ചതായാണ് പരാതി. അടിയേറ്റു വീണ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവി (45) ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രവിയുടെ പരാതി പ്രകാരം തലപ്പുഴ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    Read More »
  • India

    കര്‍ണാടക ഇലക്ഷൻ: സ്വന്തം മണ്ഡലത്തിൽ പ്രവേശിക്കാനാവാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനയ് കുല്‍ക്കര്‍ണി, യോഗേഷ് ഗൗഡ കൊലക്കേസിലെ ഒന്നാം പ്രതിയാണ് വിനയ്

    മംഗ്‌ളുറു:  അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ധാര്‍വാഡ് സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനയ് കുല്‍ക്കര്‍ണി മണ്ഡലത്തില്‍ പ്രവേശിക്കാന്‍ അനുമതി തേടി സമര്‍പിച്ച ഹരജി ചൊവ്വാഴ്ച ജനപ്രതിനിധികളുടെ പ്രത്യേക കോടതി തളളി. ധാര്‍വാഡ് ജില്ലയില്‍ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്കുള്ള സാഹചര്യത്തിലാണിത്. മുന്‍മന്ത്രിയായ കുല്‍ക്കര്‍ണി ധാര്‍വാഡ് ജില്ല പഞ്ചായത് അംഗം യോഗേഷ് ഗൗഡ ഗൗഢര്‍ വധക്കേസില്‍ ഒന്നാം പ്രതിയാണ്. ധാര്‍വാഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെ സുപ്രീം കോടതി ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് അജയ് റസ്റ്റോഗി എന്നിവരുടെ ബെഞ്ച് 2021 ഓഗസ്റ്റ് 11ന് അനുവദിച്ച ജാമ്യത്തിലാണ് ഇദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങിയത്. ഗൗഡ വധക്കേസില്‍ സി.ബി.ഐ കുല്‍ക്കര്‍ണിയെ ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പിച്ചത് 2020 മെയ് 20നാണ്. ആ വർഷം നവംബര്‍ 5നായിരുന്നു അറസ്റ്റ്. ജില്ലാ പഞ്ചായത് ഹെബ്ബള്ളി ഡിവിഷന്‍ ബിജെപി അംഗമായിരുന്ന യോഗേഷ് ഗൗഡ 2016 ജൂണ്‍ 15നാണ് ജിമ്മില്‍ നിന്നിറങ്ങി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ…

    Read More »
  • Movie

    വേർപിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കാനുള്ള ഇരട്ടക്കുട്ടികളുടെ തന്ത്രം, ശശികുമാറിന്റെ ‘സേതുബന്ധനം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 49 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   ശശികുമാറിന്റെ ‘സേതുബന്ധന’ത്തിന് 49 വർഷപ്പഴക്കം. 1974 ഏപ്രിൽ 19 നായിരുന്നു റിലീസ്. ‘ദ പേരന്റ് ട്രാപ്’ എന്ന ഹോളിവുഡ് ചിത്രത്തെ ആസ്പദമാക്കി തമിഴിൽ വന്ന ‘കുഴന്തൈയും ദൈവമും’ (1965) എന്ന ചിത്രത്തിന്റെ റീമേയ്ക്കാണ് ‘സേതുബന്ധനം’. ശ്രീകുമാരൻ തമ്പി സംഭാഷണങ്ങളും ഗാനങ്ങളും എഴുതി. വേർപിരിഞ്ഞ അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാൻ ഇരട്ടക്കുട്ടികൾ നടത്തുന്ന അന്യോന്യം മാറൽ ശ്രമങ്ങളാണ് ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ കാതൽ. ഇരട്ട പെൺകുട്ടികൾ ജനിച്ചതിന് ശേഷവുമുള്ള അമ്മായിയമ്മ ഭരണത്തിൽ (സുകുമാരി) പൊറുതി മുട്ടിയ നസീർ, ജയഭാരതിയുമായുള്ള വിവാഹബന്ധം വിച്ഛേദിക്കുന്നു. പോകുമ്പോൾ ഇരട്ടകളിലൊന്നിനെ കൂടെക്കൊണ്ടു പോയി. കുട്ടികൾ വളർന്ന് (ബേബി സുമതി ഡബിൾ റോളിൽ), സ്‌കൂളിൽ ഒരു ക്‌ളാസ്സിലാണ്. എക്സ്കർഷന് പോയപ്പോൾ ഇരുവരും പ്ളാൻ ചെയ്‌ത്‌ ആൾമാറാട്ടം നടത്തി അവരവരുടേതല്ലാത്ത വീടുകളിലേയ്ക്ക് പോകുന്നു. കുട്ടികൾ മുഖേന അച്ഛനും അമ്മയും ഒന്നിച്ചു. അമ്മായിയമ്മ പിടിവാശി ഉപേക്ഷിക്കുകയും ചെയ്‌തു. ദേവരാജന്റെ പാട്ടുകളിൽ ‘പിഞ്ചുഹൃദയം ദേവാലയം’ നിത്യഹരിതമായി. മുൻകോപക്കാരി,…

    Read More »
  • Crime

    നയന സൂര്യന്റെ മരണം; നിർണായക ഫൊറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്

    തിരുവനന്തപുരം: നയന സൂര്യന്റെ മരണത്തിൽ നിർണായ ഫൊറൻസിക് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്. നയന കിടന്ന മുറിയുടെ വാതിൽ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. വാതിൽ തള്ളി തുറന്നാണ് സുഹൃത്തുകൾ അകത്ത് കയറിയത്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സുഹ്യത്തുക്കൾ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി. സാക്ഷികളുടെ സാനിധ്യത്തിൽ അതേ മുറിയുടെ വാതിൽ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡും ഈ റിപ്പോർട്ട് പരിശോധിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധന ക്രൈം ബ്രാഞ്ച് വീഡിയോയിൽ പകർത്തിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ലഭിക്കും. നയന സൂര്യൻ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. നയന കഴിച്ച മരുന്നുകൾ ഉൾപ്പെടെ പരിശോധിച്ചു. ലെനിൻ രാജേന്ദ്രന്റെ മരണ ശേഷം വാടക വീട്ടിനുള്ളിൽ നയനയെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. കൊല്ലത്തെ വീട്ടിൽ കൊണ്ടുപോയ ശേഷവും മൂന്നു പ്രാവശ്യം ആശുപത്രിയിൽ കൊണ്ടു പോയെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. കൊലപാതക സാധ്യതയില്ലെന്നാണ് മെഡിക്കൽ ബോർഡിൻ്റെ…

    Read More »
Back to top button
error: