പാലക്കാട്: അട്ടപ്പാടി പുതൂരിൽ വീണ്ടും കാട്ടാന ആക്രമണം. മുള്ളിക്കടുത്ത് ചാത്തനൂർ കോണയിൽ തിരുമൂർത്തിയുടെ വീടിന്റെ ഒരു ഭാഗം കാട്ടാനകൾ തകർത്തു. വെള്ളം സംഭരിച്ചിരുന്ന പാത്രങ്ങളും വീപ്പയും വീടിന്റെ മേൽക്കൂരയും കേടുവരുത്തി. വീടിനോട് ചേർന്നുള്ള ഷീറ്റ് മേഞ്ഞ ഭാഗം പൊളിച്ചത്. പുറകിലെ ഓടുമേഞ്ഞ മേൽക്കൂരക്കും കേടുപറ്റി. പ്രദേശത്ത് ഒറ്റപ്പെട്ട വീടാണ്. കാട്ടാനശല്യം രൂക്ഷമായതിനാൽ കുറച്ച് ദിവസമായി തിരുമൂർത്തിയും ഭാര്യയും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.