Month: April 2023

  • India

    നിതീഷിനെ പ്രധാനമന്ത്രിയാക്കി പോസ്റ്റര്‍; ജനം വിഡ്ഢികളല്ലെന്ന് പ്രശാന്ത് കിഷോര്‍

    പട്‌ന: നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി ചിത്രീകരിച്ച ആര്‍ജെഡി പോസ്റ്ററുകളെ രൂക്ഷമായി പരിഹസിച്ച് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് ആര്‍ജെഡി നേതൃത്വം മനസിലാക്കണമെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. ജനതാദള്‍ (യു) നേതാവായ നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ സഖ്യകക്ഷിയായ ആര്‍ജെഡിയാണ് ആവേശത്തോടെ പിന്തുണയ്ക്കുന്നത്. ആര്‍ജെഡി ആസ്ഥാനത്തും നേതാക്കളുടെ വസതികളുടെ സമീപവുമാണ് നിതീഷ് പ്രധാനമന്ത്രി കസേരയിലിരിക്കുന്ന പോസ്റ്ററുകള്‍ പതിച്ചത്. നിതീഷിനു ചുറ്റും നേതാക്കളായ രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, എം.കെ.സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ നില്‍ക്കുന്നതായും പോസ്റ്ററിലുണ്ട്. വിവാദമായതിനു പിന്നാലെ പോസ്റ്ററുകള്‍ അപ്രത്യക്ഷമായി. ആര്‍ജെഡിയുമൊത്തുള്ള ആദ്യ സര്‍ക്കാരിലേതിനേക്കാള്‍ ദുര്‍ബലനാണു നിതീഷ് കുമാര്‍ ഇപ്പോഴെന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ശിപാര്‍ശ ചെയ്ത നാല് എംഎല്‍എമാരുടെ പേരുകള്‍ ക്രിമിനല്‍ പശ്ചാത്തലം കാരണം നിതീഷ് നിരാകരിച്ചു. ആ നാലു പേരും ഇന്നു നിതീഷ് മന്ത്രിസഭയിലുണ്ട്. ആര്‍ജെഡിയുടെ ജംഗിള്‍രാജ് നിതീഷിനു കീഴില്‍ ആവര്‍ത്തിക്കുകയാണ്. അധികാരം നിലനിര്‍ത്താന്‍ നിതീഷ്…

    Read More »
  • NEWS

    കുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചു; പിന്നാലെ യുകെയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

    ലണ്ടന്‍: മലയാളി യുവാവ് യുകെയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ഷൈജു സ്‌കറിയ ജയിംസ് (37) ആണ് മരിച്ചത്. ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജുവിന്റെ വിയോഗവാര്‍ത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയെത്തിയത്. നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തന്നെയായിരുന്ന ഷൈജു തിങ്കളാഴ്ചയാണ് മകനെ സ്‌കൂളില്‍ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയിരുന്നു. മകനെ സ്‌കൂളില്‍ വിട്ട ശേഷം ആശുപത്രിയില്‍ മടങ്ങിയെത്തിയ ഷൈജു ഏറെ നേരം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സമയം ചെലവിട്ടിരുന്നു. ഉച്ചയോടെ ആശുപത്രിയുടെ ശൗചാലയത്തില്‍ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താന്‍ വൈകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈജുവിന്റെ ഫോണിലേക്ക് നിത്യ പല തവണ ഫോണ്‍ ചെയ്തുവെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇവര്‍ നടത്തിയ തെരച്ചിലിലാണ് ഷൈജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട്…

    Read More »
  • LIFE

    വീണ്ടും അച്ഛനാകുന്നു; കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നെയ്മര്‍

    റിയോ ഡി ജനീറോ: ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ അച്ഛനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയും ഇക്കാര്യം അറിയിച്ചത്. നെയ്മറും ബ്രൂണയും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കുവേണ്ടി ബ്രസീല്‍ സൂപ്പര്‍താരം പങ്കുവെച്ചിട്ടുണ്ട്. 2021 മുതല്‍ പ്രണയത്തിലായ നെയ്മറും ബ്രൂണയും 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹനിശ്ചയം പിന്നീട് തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ 2023-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. മോഡലും ഇന്‍ഫ്ളുവന്‍സറുമാണ് ബ്രൂണ. മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.

    Read More »
  • Crime

    കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

    കൊല്ലം: ചവറയില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റി അംഗമായിരുന്ന അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ചവറ ബിപിഒ പുലത്തറക്കിഴക്കതില്‍ അബ്ദുള്‍ ഖാദറിന്റെ മകനാണ് അബ്ദുള്‍ അസീസ്(45). ഇയാളുടെ ഭാര്യ വീടായ ചവറ കോട്ടയ്ക്കകം ഭരണിക്കാവ് സുബഹ മന്‍സില്‍ വീട്ടിലും റെയ്ഡ് നടന്നു. ലഘുലേഖ ഉള്‍പ്പെടെ റെയ്ഡില്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അബ്ദുള്‍ അസീസ് നിലവില്‍ വിദേശത്താണ്. മാസങ്ങള്‍ക്ക് മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് സാദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ നിരവധി തവണ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. അഞ്ച് എന്‍ഐഎ ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. അബ്ദുള്‍ അസീസിന്റെ ഭാര്യവീട്ടിലായിരുന്നു ആദ്യ പരിശോധന. രാവിലെ 6.45 ഓടെ തുടങ്ങിയ പരിശോധന 11.30 ഓടെ അവസാനിച്ചു. തുടര്‍ന്ന് 12.30ഓടെ അബ്ദുള്‍ അസീസിന്റെ വീടും റെയ്ഡ് ചെയ്തു. മൂന്നു മണിയോടെ എന്‍ഐഎ സംഘം മടങ്ങി.…

    Read More »
  • Kerala

    അക്ഷയതൃതീയ, ഭാഗ്യവും ഐശ്വര്യവും സമാഗതമാകുന്ന  വിജയദിനം: കേരളത്തിൽ  സ്വര്‍ണോത്സവം

    അക്ഷയതൃതീയ    രാജ്യത്തുടനീളമുള്ള ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഏറ്റവും പവിത്രവും ഐശ്വര്യപൂര്‍ണവുമായ ദിനങ്ങളിലൊന്നാണ് അക്ഷയതൃതീയ. ഈ ദിവസം ആരംഭിക്കുന്ന എന്തു സംരംഭവും വൻ വിജയമാകും എന്ന് വിശ്വസിക്കപ്പെടുന്നു. വൈശാഖത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഇത് ഏപ്രില്‍-മെയ് മാസങ്ങളില്‍ വരുന്നു. പരമ്പരാഗത ആചാരങ്ങള്‍ വ്രതം വിഷ്ണുഭക്തര്‍ ഈ ദിവസം വ്രതമനുഷ്ഠിച്ച് ദേവനെ ആരാധിക്കുന്നു. പിന്നീട് പാവപ്പെട്ടവര്‍ക്ക് അരി, ഉപ്പ്, നെയ്യ്, പച്ചക്കറികള്‍, പഴങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നു. വിഷ്ണുവിന്റെ പ്രതീകമായി തുളസി വെള്ളം ചുറ്റും തളിക്കുന്നു. ദാനധര്‍മം അക്ഷയ തൃതീയയില്‍, ദാനമോ ജീവകാരുണ്യ പ്രവര്‍ത്തനമോ പരമ്പരാഗതമായി പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. അക്ഷയ തൃതീയയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം മുഴുവനും പരിധിയില്ലാത്ത ഭാഗ്യം നല്‍കുന്നുവെന്നാണ് വിശ്വാസം. സ്വര്‍ണം വാങ്ങുക പരമ്പരാഗതമായി, ദീപാവലിക്ക് മുമ്പുള്ള ധന്‍ തേരസ് പോലെ അക്ഷയ തൃതീയയില്‍ ആളുകള്‍ ഐശ്വര്യത്തിനായി സ്വര്‍ണം വാങ്ങുന്നു. അക്ഷയ എന്നാല്‍ ശാശ്വതമായതിനാല്‍, അവരുടെ ജീവിതത്തില്‍ അനന്തമായ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയാണ്…

    Read More »
  • Movie

    സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ‘രാജവാഴ്ച’ റിലീസായിട്ട് ഇന്ന് 33 വർഷം

    സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ    ശശികുമാറിന്റെ ‘രാജവാഴ്ച’യ്ക്ക് 33 വർഷം പഴക്കമായി. 1990 ഏപ്രിൽ 20നാണ് സുരേഷ് ഗോപിയും സായ്‌കുമാറും സഹോദരങ്ങളായി അഭിനയിച്ച ശിഥില കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ഈ ചിത്രം റിലീസായത്. സംവിധായകന്റെ കഥയ്ക്ക് എസ്.എൽ പുരം തിരക്കഥയെഴുതി. പൂവച്ചൽ ഖാദർ ജോൺസൺ ടീമായിരുന്നു ഗാനങ്ങൾ. അനിയൻ സായ്‌കുമാറിന്റെ ഉപരിവിദ്യാഭ്യാസത്തിന് തിലകൻ മുതലാളിയോട് പണം വായ്‌പ ചോദിച്ചിട്ട് ലഭിക്കാത്തതിൽ അദ്ധ്വാനിയായ ജ്യേഷ്ഠൻ സുരേഷ് ഗോപിക്ക് അമർഷമുണ്ട്. തിലകൻ മുതലാളിക്ക് കള്ളനോട്ട് ഇടപാടാണ്. കുടുംബസുഹൃത്ത് എം.ജി സോമൻ സഹായിച്ച് സായ്‌കുമാറിന് പണം കിട്ടി. സോമന്റെ മകൾ ചിത്രയും സായ്‌കുമാറും തമ്മിലുള്ള കല്യാണം കാർന്നോന്മാരാൽ പറഞ്ഞു വച്ചിരിക്കയാണ്. അങ്ങനെയിരിക്കുമ്പോഴാണ് സായ്‌കുമാറിന് ഐ.പി.എസ് കിട്ടുന്നതും തിലകൻ മുതലാളിക്ക് മകളെ (രഞ്ജിനി) ഐപിഎസുകാരന് കെട്ടിച്ചു കൊടുക്കണമെന്നും തോന്നുന്നതും. അത് നടന്നു. പഠനത്തിനിടയിൽ അവൾ അച്ഛന്റെ കണ്ണ് വെട്ടിച്ച് സാമ്പത്തിക സഹായം ചെയ്തിരുന്നല്ലോ. സോമന്റെ മകൾ ചിത്രയെ സുരേഷ് ഗോപി കല്യാണം കഴിച്ചു.…

    Read More »
  • Kerala

    അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് കെ ബാബു എംഎൽഎ

    പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവന്നാൽ സമരം ശക്തമാക്കുമെന്ന് കെ ബാബു എംഎൽഎ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരില്ലെന്നാണ് പ്രതീക്ഷ. ജനവാസം കുറഞ്ഞ വന വിസ്തൃതിയേറിയ ഭാഗത്തേക്ക് ആനയെ കൊണ്ടു വിടണം. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല സമീപനമാണ് ഉണ്ടായത്. കോടതിയിൽ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടായാൽ സമരം ശക്തമാക്കുമെന്നും എംഎൽഎ പറഞ്ഞു. അതേസമയം, അരിക്കൊമ്പനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി പറമ്പിക്കുളത്തെ പ്രദേശവാസികൾ ഇന്ന് സമരം ചെയ്യുകയാണ്. കെ ബാബുവിന്‍റെ നേതൃത്വത്തിലാണ് ഇന്ന് സത്യഗ്രഹ സമരം നടത്തുന്നത്. പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുമ്പ് ജനകീയ സമിതി സമരം താത്കാലികമായി നിർത്തി വെച്ചിരുന്നു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

    Read More »
  • Kerala

    സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നു; സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു: മുഖ്യമന്ത്രി

    തിരുവനന്തപുരം: സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് അലംഭാവമാണ്. സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഓരോ ഫയലും ജീവിതമാണെന്നാണ് സർക്കാർ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥർക്ക് കഴിയും.അണ്ടർ സെക്രട്ടറിമാർ മുതൽ സ്പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്.ഏഴ് വർഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പബ്ലിക് സർവ്വീസ് കമ്മീഷൻറെ അംഗങ്ങളിൽ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശൻ പി.പി യെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂർ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പ്രകാശൻ പി.പി പട്ടാമ്പി ഗവൺമെൻറ് കോളേജിലെ മലയാള വിഭാഗം അസോഷ്യയേറ്റ് പ്രൊഫസറാണ്.ഇലക്ട്രോണിക് മാധ്യമം മുഖേന സമൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ സെക്ഷൻ 62, 91 എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഭാരതപുഴയക്ക് കുറുകെയുള്ള തൃത്താലയിലെ…

    Read More »
  • Crime

    മുംബൈയിൽ പെൺവാണിഭ റാക്കറ്റ്; കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ 27കാരി അറസ്റ്റിൽ

    മുംബൈ: മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയ 27 കാരിയായ കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 നടത്തിയ അന്വേഷണത്തിലാണ് നടി ഗോരഗാവ് കേന്ദ്രീകരിച്ച് നടത്തിയ സെക്സ് റാക്കറ്റ് തകർത്തത്. രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷിച്ചു. മിഡ് ഡേ സംഭവവുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ട് പ്രകാരം സംഭവത്തിന്റെ വീഡിയോ തെളിവുകൾ അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ ആരതി മിത്തൽ സിനിമകളുടെ കാസ്റ്റിംഗ് ഡയറക്ടറാണെന്നും ഓഷിവാരയിലെ ആരാധന അപ്പാർട്ടുമെൻറിലാണ് ഇവർ താമസമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരതി പെൺവാണിഭ റാക്കറ്റ് നടത്തുന്നതായി പോലീസ് ഇൻസ്‌പെക്ടർ മനോജ് സുതാറിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടന്നത്. മനോജ് സുതാർ ഒരു സംഘം രൂപീകരിച്ച് തൻറെ സുഹൃത്തുക്കൾക്കായി ആരതിയോട് രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുന്ന ഒരു ഉപഭോക്താവായി അഭിനയിച്ചു. അതിനായി 60,000 രൂപ നൽകണമെന്നാണ് ആരതി ആവശ്യപ്പെട്ടത്. റിപ്പോർട്ടനുസരിച്ച് ആരതി സുതാറിന്റെ ഫോണിൽ രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചുവെന്നും…

    Read More »
  • Kerala

    ശബരിമല തിരുവാഭരണ കേസ്: മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി

    ദില്ലി: ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അന്തരിച്ച രേവതി തിരുനാൾ പി രാമവർമ്മ രാജയ്ക്ക് പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതിൽ ദേവസ്വം ബോർഡിന് മറുപടി സമർപ്പിക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണിത്. മറുപടി രേഖാമൂലം സമർപ്പിക്കാൻ സമയം നൽകിയാണ് കോടതി കേസ് മാറ്റിയത്. ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥത സംബന്ധിച്ച കേസാണിത്. പ്രധാന ഹർജിക്കാരനായിരുന്ന രേവതിനാൾ പി രാമ വർമ രാജ അന്തരിച്ച സാഹചര്യത്തിൽ പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗമെന്ന നിലയിൽ തന്നെ പകരം ഹർജിക്കാരനാക്കണമെന്ന് മകയിരം നാൾ രാഘവ വർമ്മ രാജ അപേക്ഷ നൽകിയിരുന്നു. ഇതിനെ ദേവസ്വം ബോർ‍ഡ് എതിർത്തു. തുടർന്നാണ് രേഖാമൂലം നിലപാട് അറിയിക്കാൻ ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് ദേവസ്വം ബോർഡിനോട് നിർദേശിച്ചത്. കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. 2006 ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നം ശരിവെച്ചുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ രേവതിനാൾ പി രാമവർമരാജയും കൊട്ടാരത്തിലെ മറ്റംഗങ്ങളും സുപ്രീം കോടതിയെ…

    Read More »
Back to top button
error: