Month: April 2023

  • Crime

    മാര്‍ഗതടസമുണ്ടാക്കി കാര്‍ പാര്‍ക്കിങ്; മാറ്റാന്‍ പറഞ്ഞ വനിതാ എസ്.ഐയ്ക്ക് ഭീഷണി

    തൃശ്ശൂര്‍: മാര്‍ഗതടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റാന്‍ പറഞ്ഞതിന് വനിതാ എസ്.ഐയെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാരമുക്ക് കരിക്കൊടി സ്വദേശികളായ വല്ലത്ത്പറമ്പില്‍ സജില്‍ (34), മാങ്കുഴി കിരണ്‍ (23) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കാര്‍ തിങ്കളാഴ്ച വൈകിട്ട് അന്തിക്കാട് ബിവറേജസ് ഷോപ്പിനു മുന്നിലെ റോഡില്‍ ഗതാഗതം തടസ്സപ്പെടുന്നവിധം പാര്‍ക്ക് ചെയ്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അന്തിക്കാട് എസ്‌ഐ: സി. ഐശ്വര്യ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. എസ്.ഐയോട് കയര്‍ത്ത യുവാക്കള്‍ കാറിന്റെ താക്കോല്‍ നല്‍കിയില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. അന്തിക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ: എ. ഹബീബിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് കാറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി വാഹനം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

    Read More »
  • Crime

    മകളുടെ വിവാഹത്തിന് സഹായം വാഗ്ദാനംചെയ്ത് വയോധികയില്‍നിന്ന് സ്വര്‍ണംതട്ടി; കഞ്ചാവുകേസ് പ്രതി പിടിയില്‍

    മലപ്പുറം: മകളുടെ വിവാഹത്തിന് സഹായം വാഗ്ദാനംചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അരീക്കോട് സ്വദേശിയായ യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തു. പൂവത്തിക്കല്‍ ഊര്‍ങ്ങാട്ടിരി പൂളക്കച്ചാലില്‍ അബ്ദുള്‍ അസീസ് എന്ന ‘അറബി അസീസാ’ണ് പിടിയിലായത്. വഴിക്കടവ് പൂവത്തിപൊയിലിലെ വയോധികയ്ക്കാണ് രണ്ട് പവന്‍ സ്വര്‍ണാഭരണവും ആറായിരം രൂപയും നഷ്ടപ്പെട്ടത്. സമ്പന്നനായ അറബിയില്‍നിന്ന് വിവാഹസഹായം വാങ്ങി നല്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അറബി വീട്ടില്‍ എത്തും. അപ്പോള്‍ സ്ത്രീകള്‍ സ്വര്‍ണാഭരണം അണിഞ്ഞ് നില്‍ക്കാന്‍ പാടില്ലായെന്ന് പറഞ്ഞാണ് ഇയാള്‍ ആഭരണം ഊരി വാങ്ങിയത്. ഇതേ രീതിയില്‍ നിരവധി സ്ത്രീകളെ കബളിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മധുരൈയിലും കൊണ്ടോട്ടിയിലുമായി ഇരുപത്തിരണ്ടരക്കിലോ കഞ്ചാവുമായി മുന്‍പ് ഇയാളെ പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ക്കും ജീവപര്യന്തം; അരലക്ഷം രൂപ വീതം പിഴയും വിധിച്ചു

    മലപ്പുറം: കുപ്രസിദ്ധമായ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 12 പ്രതികള്‍ക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ എല്ലാ പ്രതികളും ഏര്‍പ്പെട്ടതായി 652 പേജുള്ള വിധി ന്യായത്തില്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ടി.എച്ച്.രജിത ചൂണ്ടിക്കാട്ടി. പിഴത്തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കു നല്‍കണം. 1 മുതല്‍ 11 വരെ പ്രതികളായ കുറുവങ്ങാടന്‍ മുക്താര്‍ (മുത്തു 39), കോഴിശ്ശേരികുന്നത്ത് റാഷിദ് (ബാവ 33), മുണ്ടശ്ശേരി റഷീദ് (സുഡാനി റഷീദ് 32), താഴത്തേയില്‍ കുന്നത്ത് ചോലയില്‍ ഉമര്‍ (44), വിളഞ്ഞോത്ത് എടക്കണ്ടി മുഹമ്മദ് ഷരീഫ് (ചെറി 42), മഠത്തില്‍ കുറുമാടന്‍ അബ്ദുല്‍ അലി (30), ഇരുമാംകുന്നത്ത് ഫദലുറഹ്‌മാന്‍ (30), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീന്‍ (29), വടക്കേചാലി മധുരക്കുഴിയന്‍ മഹ്‌സൂം (37), വിളഞ്ഞോളത്ത് എടക്കണ്ടി സാനിസ് (ചെറുമണി 38), പിലാക്കല്‍ക്കണ്ടി ഷബീര്‍ (ഉണ്ണിക്കുട്ടന്‍ 30) എന്നിവര്‍ക്കും 18ാം പ്രതി ആലുംകണ്ടി ഇരുമാംകടവത്ത് സഫറുല്ല(41)യ്ക്കുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കില്‍…

    Read More »
  • India

    മക്കളുടെ പീഡനം താങ്ങാന്‍ വയ്യ; ആത്മഹത്യയ്ക്ക് അനുമതി തേടി വൃദ്ധ ദമ്പതികള്‍

    ചെന്നൈ: മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികള്‍. ഗതാഗത വകുപ്പില്‍ നിന്നു വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂര്‍ ആര്‍ഡിഒയ്ക്കു മുന്നില്‍ അപേക്ഷയുമായി എത്തിയത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരന്റെ പെന്‍ഷന്‍ തുക കൊണ്ടാണ് ദമ്പതികളും ഇവരുടെ വിധവയായ മകളും മകളുടെ കുട്ടിയുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. എന്നാല്‍, സ്വത്ത് സ്വന്തമാക്കാനായി മകന്‍ മാതാപിതാക്കളെ മര്‍ദിക്കുന്നതായാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടിനു പുറത്താക്കിയ മകനും മരുമകളും, സ്വത്തു വിട്ടുകൊടുത്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മരുമകളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിയുണ്ട്. മകനും മരുമകളും ചേര്‍ന്ന് കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും അടക്കമുള്ളവ തിരികെ കിട്ടാന്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യാന്‍ അനുമതി തേടിയത്.

    Read More »
  • Kerala

    വനംവകുപ്പിന്റെ രക്ഷാപ്രവര്‍ത്തനം പാളി; കിണറ്റില്‍ മയക്കുവെടിയേറ്റ കരടി മുങ്ങിച്ചത്തു

    തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് അഗ്‌നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയായി ആരോപിക്കപ്പെടുന്നുണ്ട്. മയക്കുവെടിവെച്ച് കരടിയെ വലയില്‍ വീഴ്ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ദീര്‍ഘനേരം കരടി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി. ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിന്റെ സമീപത്തായി കോഴികളുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. പുലര്‍ച്ചെയോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ്…

    Read More »
  • Kerala

    കൊല്ലത്ത് കാണാതായയാളുടെ മൃതദേഹം ബന്ധുവീട്ടിലെ കിണറ്റില്‍

    കൊല്ലം: കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റില്‍. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തില്‍ വിജയന്റെ (ഉണ്ണി 49) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ 17 നു രാത്രി മുതല്‍ കാണാനില്ലായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കര്‍ണാടകയില്‍ ജോലി ചെയ്തിരുന്ന വിജയന്‍ അഞ്ചു ദിവസം മുന്‍പാണു നാട്ടിലെത്തിയത്. അവിവാഹിതനായ വിജയന്‍ ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തെ ബന്ധുവീട്ടില്‍ നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. 17 നു രാത്രി അത്താഴം കഴിച്ച ശേഷം ഇവിടെ നിന്നു മടങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാര്‍ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ ഒരാളുടെ കാല്‍ ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു. തുടര്‍ന്ന് വിവരം ചടയമംഗലം പോലീസില്‍ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലയില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആള്‍മറ കുറവുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണപ്പോള്‍ തല ഇടിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.    

    Read More »
  • Food

    കുടംപുളിയുടെ ആരോഗ്യഗുണങ്ങൾ അനവധി, പക്ഷേ അധികമായാൽ കുടംപുളിയും കുഴപ്പക്കാരൻ

    ‘കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്’ എന്നത് പ്രസിദ്ധമായ ഒരു സിനിമാഗാനമാണ്. അതെ, മീൻകറിക്ക് രുചി കൂട്ടുക എന്നതു മാത്രമാണോ കുടംപുളിയുടെ ഉപയോഗം…? അല്ലേയല്ല, നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കുടംപുളി. ഒരു പഴവർഗം ആയാണ് കുടംപുളിയെ കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുടംപുളി. കുടംപുളിയിൽ അടങ്ങിയ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (HSA) എന്ന ഫൈറ്റോകെമിക്കൽ ആണ് ഇതിന് സഹായിക്കുന്നത്. ❖ കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളിക്ക് കഴിയും. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു എൻസൈം ആയ സിട്രേറ്റ് ലയേസിനെ തടയുക വഴിയാണ് ഇത് സാധ്യമാകുന്നത്. തലച്ചോറിൽ സെറോടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുക വഴിയാണ് കുടംപുളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ❖ മറ്റു ഗുണങ്ങൾ ∙ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇൻസുലിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടംപുളി സഹായിക്കും. ❖ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉദരവ്രണം വരാതെ തടയുന്നു. കൊളസ്‌ട്രോൾ…

    Read More »
  • Crime

    രാജസ്ഥാനില്‍ കൊറിയന്‍ വ്ളോഗര്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം; വിവാദമായതോടെ യുവാവിന്റെ അറസ്റ്റ്

    ജയ്പുര്‍: വ്ളോഗറായ കൊറിയന്‍ യുവതിക്ക് നേരേ യുവാവിന്റെ നഗ്‌നതാപ്രദര്‍ശനം. രാജസ്ഥാനിലെ ജോധ്പുരില്‍വെച്ച് വ്ളോഗിന്റെ ചിത്രീകരണം നടത്തുന്നതിനിടെയാണ് യുവതിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തിന്റെ വീഡിയോ യുവതി പുറത്തുവിട്ടതോടെ സാമൂഹികമാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയായി. പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലീസും അറിയിച്ചു. ജോധ്പുരിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതി വ്ളോഗ് ചിത്രീകരിക്കുന്നതിനിടെയാണ് യുവാവ് പിന്തുടര്‍ന്നെത്തിയത്. തുടര്‍ന്ന് യുവാവിന് വഴി നല്‍കി യുവതി തന്റെ ചിത്രീകരണം തുടര്‍ന്നു. എന്നാല്‍, പിന്നീട് വഴിയില്‍ കാത്തുനിന്ന യുവാവ് ലൈംഗികാവയവം പുറത്തെടുത്ത് യുവതിക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഈ അതിക്രമങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ യുവതിയുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങള്‍ സഹിതം യുവതി വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊറിയന്‍ വ്ളോഗറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സ്വാതി മലിവാള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചത്.

    Read More »
  • Social Media

    കല്യാണം വേണ്ട, പക്ഷേ പാര്‍ട്ണര്‍ വേണം; തുറന്നു പറഞ്ഞ് നടി ഹണി റോസ്

    വിവാഹത്തെയും കുടുംബ ജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് ഗ്ലാമര്‍ താരം ഹണി റോസ്. തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെമന്നും എന്നാല്‍, ജീവിതത്തില്‍ ഒരു പാര്‍ട്ണര്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നുമാണ് താരത്തിന്റെ നിലപാട്. കുറേ പേരോട് താന്‍ തന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയവും വിവാഹവും സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് ഹണി റോസ് വെളിപ്പെടുത്തിയത്. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്‌നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു. ”ആരും ആസ്വദിച്ചിട്ടല്ല വിവാഹം കഴിക്കുന്നത്. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് മാത്രമാണ് വിവാഹം. ഫാമിലിയില്‍ ആരോടും ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് ഞാന്‍ ഐ ലവ് യൂ പറഞ്ഞിട്ടുള്ളത്. കുറേ പേരോട് ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോള്‍…

    Read More »
  • Crime

    അമ്മ ഉപേക്ഷിച്ചുപോയ പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ചു; പിതാവിന് 78 വര്‍ഷം കഠിന തടവ്

    പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 78 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പന്തളം സ്വദേശിയായ 51കാരനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്. ശിക്ഷാകാലയളവില്‍ പിഴത്തുക അടച്ചില്ലെങ്കില്‍ കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടിവരും. രണ്ടുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയതിന് പിന്നാലെ ഇയാള്‍ നിരന്തരം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ സഹോദരിയാണ് പരാതിയും നിര്‍ണായക മൊഴിയും നല്‍കിയത്. കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കള്‍ കോടതിയില്‍ മൊഴിമാറ്റിയിരുന്നു.

    Read More »
Back to top button
error: