Month: April 2023
-
Kerala
പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറുനാടൻ ഷാജന്‍ സ്‌കറിയയ്‌ക്ക് എം എ യൂസഫലിയുടെ വക്കീൽ നോട്ടീസ്
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടിയുമായി വ്യവസായി എം എ യൂസഫലി. തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ യൂസഫലി നിയമനടപടിക്ക് ഒരുങ്ങുന്നത്. മറുനാടന്‍ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് ആറിന് പുറത്തുവിട്ട വിഡിയോയാണ് നടപടിയ്ക്ക് ആധാരം. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കാട്ടിയാണ് യൂസഫലി ഷാജനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂസഫലി സ്വന്തം ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചുവെന്ന ആരോപണം ഷാജന്‍ വിഡിയോയിലൂടെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും ഇത് തന്നെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നുമാണ് യൂസഫലി പറയുന്നത്.
Read More » -
LIFE
അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി റൊമാന്റിക് ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി
അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂൻ’, ‘മോണിക്ക ഒ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ത്രിശങ്കു’ ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ പഠിക്കാൻ ശ്രമിച്ച്, വളരെ ശ്രദ്ധയോടെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർക്ക് വൈകാരികമായ ഒരനുഭവമായിരിക്കും ഈ…
Read More » -
Kerala
ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ
ദില്ലി: ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം തീരുമാനിച്ചത്. അതേസമയം മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ശുപാർശ തിരിച്ചു വിളിച്ചത്. മുരളീധറിന് വിരമിക്കാൻ ഇനി നാലു മാസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നത് പരിഗണിച്ചാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം.
Read More » -
Kerala
എ.ഐ. ക്യാമറയിലെ ‘പിഴ’യിൽ പെട്ടാൽ എന്തുചെയ്യും? പരാതി ഉണ്ടെങ്കിൽ എന്തുചെയ്യും?
തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകൾ വ്യാഴാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങുകയാണ്. സീറ്റ് ബെൽറ്റും ഹെൽമറ്റും സിഗ്നൽ വെട്ടിക്കലുമടക്കമുള്ള എല്ലാതരത്തിലുമുള്ള നിയമലംഘനങ്ങളും എഐ ക്യാമറയിൽ പതിയും. അങ്ങനെ പതിഞ്ഞാൽ പിന്നെയുള്ള നടപടികൾ എന്തായിരിക്കും എന്നത് സംബന്ധിച്ച് പലർക്കും വലിയ ധാരണയുണ്ടാകില്ല. അതിനെക്കുറിച്ച് എം വി ഡി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എഐ ക്യാമറയിൽ നിയമലംഘനം പതിഞ്ഞാൽ നടപടി എങ്ങനെ, പരാതികൾക്ക് എന്ത് ചെയ്യണം സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നതും തൽക്ഷണം തന്നെ ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയക്കുന്നതും. പ്രധാന കൺട്രോൾ റൂമിൽ നിന്ന് എല്ലാ ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകൾക്ക് നൽകുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസിൽ ഇ ചെല്ലാൻ (E ചെല്ലാൻ ) സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും…
Read More » -
LIFE
ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് സാമന്തയുടെ ‘ശാകുന്തളം’
ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വിജയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് തെലുങ്ക് സിനിമയാണ്. ബാഹുബലിയിൽ നിന്ന് ആരംഭിച്ച തെലുങ്ക് സിനിമയുടെ പാൻ ഇന്ത്യൻ പടയോട്ടം പുഷ്പയിലും ആർആർആറിലുമൊക്കെ എത്തിനിൽക്കുന്നു. വിപണി വളർന്നതുകൊണ്ടുതന്നെ തെലുങ്ക് സൂപ്പർതാരങ്ങളെ മുൻനിർത്തി നിർമ്മിക്കപ്പെടുന്ന പ്രോജക്റ്റുകൾ എല്ലാംതന്നെ ഇന്ന് ബിഗ് ബജറ്റിലാണ്. എന്നാൽ ഏറ്റവുമൊടുവിലെത്തിയ ഒരു തെലുങ്ക് ചിത്രം അതിൻറെ നിർമ്മാതാക്കൾക്ക് സമ്മാനിക്കുന്നത് നിരാശയാണ്. സാമന്ത റൂത്ത് പ്രഭുവിനെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്ത മിത്തോളജിക്കൽ ഡ്രാമ ചിത്രം ശാകുന്തളമാണ് ബോക്സ് ഓഫീസിൽ വൻ പരാജയം രുചിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസുമായി ചേർന്ന് ഗുണാ ടീം വർക്സിൻറെ ബാനറിൽ നീലിമ ഗുണയാണ് ചിത്രം നിർമ്മിച്ചത്. 50- 60 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന് ആദ്യ ദിനം മുതൽ മോശം മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. കളക്ഷനിലും അത് പ്രതിഫലിച്ചതോടെ സമീപകാല തെലുങ്ക് സിനിമയിൽ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ചിത്രം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം…
Read More » -
Kerala
സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ട, നിയമം ലംഘിക്കാതിരുന്നാൽ മതി: ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത്. നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ പതിയുക. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. മോട്ടോർ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നൽകുന്നതും പിഴയീടാക്കുന്നതും. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളിൽ പിറകിലിരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങൾ. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണർ പറഞ്ഞു. ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിുലും കാറുകളിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാലും, അമിത വേഗത്തിൽ പോയാലും, ട്രാഫിക് സിഗ്നൽ തെറ്റിച്ചാലും ഒക്കെ പിടിവീഴും. ഒപ്പം വലിയ തുക പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ടാക്സ്…
Read More » -
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: ഭീകര പ്രവർത്തനമായതിനാലാണ് യുഎപിഎ ചുമത്തിയതെന്ന് പോലീസ് റിപ്പോർട്ട്
കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഭീകര പ്രവർത്തനമായതിനാലാണ് കേസിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാനും അപേക്ഷ നൽകി. പ്രതി ഷാറൂഖ് സെയ്‌ഫി ഭീകര പ്രവത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് കണ്ടെത്തൽ. എലത്തൂർ തീവയ്പ്പു കേസിൽ പ്രത്യേക അന്വേഷണ സംഘം കേരളത്തിലും ദില്ലയിലുമായി നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് തീവയ്പ്പിന് പിന്നിലെ ഗൂഡാലോചനയുടെ കൂടുതൽ തെളിവുകൾ ലഭിച്ചത്. മൂന്നു പേരുടെ മരണത്തിനും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് കേസിൽ എൻഐഎ അന്വേഷണത്തിനും വഴിതുറന്നത്. ഷാറൂഖിന്റെ അന്തർസംസ്ഥാനബന്ധങ്ങൾ, കേസിൽ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉൾപ്പെടെ എൻഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക…
Read More » -
NEWS
സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു
റിയാദ്: അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങുന്ന ആദ്യ സൗദി യാത്രികർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. സഞ്ചാരികളായ റയാന ബർനാവി, അലി അൽ ഖർനി, ഭൗമനിലയത്തിൽ ഇവരെ സഹായിക്കുന്ന മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവരെ കിരീടാവകാശി ഊഷ്മളമായി സ്വീകരിച്ചു. മേയിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട യാത്രയിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ സൗദി വനിതയാവും റയാന ബർനാവി. ഒപ്പം പോകുന്ന അലി ഖർനി ആദ്യ സൗദി പുരുഷനും. ഈ ദൗത്യത്തിൽ ഇരുവരുടെയും സഹായികളാണ് മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവർ. പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് സംഘത്തെ കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തിന്റെ അന്താരാഷ്‌ട്ര മത്സരശേഷി വർധിപ്പിക്കാൻ തുണയാകുന്ന മേഖലകളിലൊന്നാണ് ബഹിരാകാശ രംഗമെന്നും ശാസ്ത്രത്തിനും മാനവികതയ്ക്കും ബഹിരാകാശ പര്യവേക്ഷണം വലിയ സംഭാവനയാണ് നൽകുന്നതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. മാനവിക നന്മയ്ക്കായി ബഹിരാകാശ ഗവേഷണത്തെ ഉപയോഗിക്കാൻ രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയെന്ന സൗദി ജനതയുടെ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നവരാണ് യാത്രികരെന്ന് കിരീടാവകാശി അവരോട്…
Read More » -
Kerala
സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം; അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പുതിയ യൂണീഫോം
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ മെഡിക്കൽ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെയും കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാർത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എഎഫ്ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസൽ സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ യൂണീഫോം നടപ്പാക്കുന്നതാണ്.
Read More » -
Kerala
പെൻഷൻ ആനുകൂല്യ വിതരണം: കെഎസ്ആർടിസിക്ക് ആശ്വാസം; വിതരണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു
കൊച്ചി : പെൻഷൻ ആനുകൂല്യ വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസം. 2022 വരെ വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആദ്യഘട്ട ആനുകൂല്യമായ ഒരു ലക്ഷം രൂപ രണ്ട് ഗഡുക്കളായി നൽകാം. ആദ്യ ഭാഗം ജൂൺ ഒന്നിന് മുൻപും, രണ്ടാം ഭാഗം ജൂലൈ ഒന്നിന് മുൻപും നൽകണം. കോർപ്പസ് ഫണ്ടിലേക്ക് തുക മാറ്റിവെക്കുന്നതിന് ജൂലൈ ഒന്നു വരെയും സമയം അനുവദിച്ചു. മാർച്ച് അവസാനം പെൻഷൻ ആനുകൂല്യത്തിന്റെ ആദ്യഘട്ടമായ ഒരു ലക്ഷം രൂപ വിതരണം ചെയ്യണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
Read More »