Month: April 2023
-
Kerala
അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിച്ച പുണ്യ മാസം, ശവ്വാല്‍ പിറയുടെ ആഹ്ലാദത്തിൽ മതിമറന്ന് മാനവർ
നാളെയാണ് കേരളത്തിൽ ചെറിയ പെരുന്നാള്‍ (ഈദുൾ ഫിത്തര്‍). ഇതോടെ ഈ വര്‍ഷത്തെ റംസാന്‍ 30 പൂര്‍ത്തിയാവും. അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ റംസാനുണ്ട്. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന്റെ സന്തോഷത്തിലേക്ക് കൂട്ടുചേരാനെത്തുന്ന ആഹ്ലാദ സുദിനം. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് പെരുന്നാളിനെ വരവേല്‍ക്കാൻ തിടുക്കം. റംസാന്‍ ആദ്യ ദിനം മുതലേ അവര്‍ എണ്ണിത്തുടങ്ങുന്നു, പെരുന്നാളിലേക്കുള്ള ദൂരം. ഇനിയുള്ള ഈ ഒരു രാവിന്റെ അകലം തന്നെ കുട്ടികള്‍ക്ക് വലിയ ദൂരമായായിരിക്കും തോന്നുക. ഒരുമാസം അന്നപാനീയങ്ങള്‍ വെടിഞ്ഞ്, തന്നെ മോഹിപ്പിക്കുന്ന സര്‍വ്വതും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച വിശ്വാസികളുടെ മുന്നിലേക്ക് ആഹ്ലാദത്തിന്റെ ചിറകിലേറി ചെറിയ പെരുന്നാള്‍ കടന്നുവരുമ്പോള്‍ അവരുടെ മനതാരില്‍ നിറയുന്ന സന്തോഷത്തിന് അതിരുകളില്ല. കടന്നുപോയ ഒരുമാസം കഠിനമായ തപസിന്റെ കാലമായിരുന്നു. അല്ലാഹുവിന് വേണ്ടി അവന്‍ എല്ലാം ത്യജിച്ചു. പകല്‍ ഏതാണ്ട് 14 മണിക്കൂര്‍ നേരം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വരണ്ട ചുണ്ടും തൊണ്ടയുമായി പട്ടിണി കിടക്കുക മാത്രമായിരുന്നില്ല, അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച്,…
Read More » -
India
പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ദില്ലി: പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്. ആകെ അഞ്ച് സൈനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർക്ക് സൈന്യം അന്തിമോപചാരം അർപ്പിച്ചു. രജൗരിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. ഭൗതിക ശരീരം ഇന്ന് തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകും. സംഭവത്തിൽ ബിഎസ്എഫ് അടിയന്തര യോഗം ചേർന്നു. ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തിൽ ജമ്മുവിലാണ് യോഗം ചേർന്നത്. ഡിജി ജമ്മുവിൽ ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷ യോഗത്തിൽ വിലയിരുത്തി. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ ഇവിടെ വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശ മാർഗമുള്ള നിരീക്ഷണവും ശക്തമാക്കി. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭീകരർക്ക് പ്രാദേശിക…
Read More » -
India
ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണം: മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ദില്ലി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്. രാജ്യം ഞെട്ടിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിൻറെ വീഴ്ചകൾ മുൻ ഗവർണറായ സത്യപാൽ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ജവാന്മാരെ കൊണ്ടു പോകാൻ വിമാനം നൽകാത്തതും, സ്ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് പറഞ്ഞത്. തന്നോട് ഇക്കാര്യം മിണ്ടരുത് എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമർശനം മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരിയും ശരിവെച്ചിരുന്നു. ഈ വെളിപ്പെടുത്തൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് മാലിക്കിനെതിരെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം. എന്നാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
Read More » -
India
ട്രെയിൻ യാത്രക്കാരെ സൂക്ഷിക്കുക! ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കരുതെന്ന് ഐആർസിടിസി
ട്രെയിൻ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക, വിവിധ ആപ്പുകൾ ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇന്ത്യൻ റെയിൽവേ കാറ്ററിംഡ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഐആർടിസി ചൂണ്ടി കാണിക്കുന്നു. ഇന്ന് മിക്കവരും ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ്. ഇതിനായി നിരവധി ആപ്ലിക്കേഷനുംകളും ഇന്ന് നിലവിലുണ്ട്. ഐ ആർ സി ടി സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും റെയിൽവെ സ്റ്റേഷനിൽ പോകാതെ തന്നെ ട്രെയൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ട്രെയിനിന്റെ തത്സമയ വിവരങ്ങളും, പ്ലാറ്റ്‌ഫോമും വരെ ഇന്ന് ഇത്തരം ആപ്പുകളിലൂടെ അറിയാനാകും. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപയോക്താക്കളോട് irctcconnect.apk’ എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുതെന്ന മുന്നറിയിപ്പ് ഐആർസിടിസി നൽകുന്നു. ഈ വ്യാജ ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നാണ് ഐ ആർ സി ടി സി ഉപയോക്താക്കളോടായി…
Read More » -
Movie
മഞ്ചേരിയിലെ ദുരിതകാലത്ത് അഭിഭാഷകനായി ലഭിച്ച ആദ്യ പ്രതിഫലം ഉമ്മയ്ക്ക്: ഉമ്മ യെക്കുറിച്ചുള്ള ആർദ്രമായ ഓര്‍മ്മകൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം
“മഞ്ചേരിയിൽ ഞാൻ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന കാലം. ജീവിതത്തിൽ ഏറ്റവുമധികം ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ച നാളുക ളായിരുന്നു അത്. ഓഫീസിൽ നിന്ന് എനിക്ക് 10 പൈസയുടെ വരുമാനമില്ല. ആരും എനിക്ക് ഫീസും നൽകുന്നില്ല. ഒപ്പമുള്ള അബൂബക്കറിനും സലാമിനും ഒക്കെ ഫീസ് കിട്ടുന്നുണ്ട്. എനിക്ക് ഫീസ് വാങ്ങാമോ, അതിനുള്ള അധികാര്യമുണ്ടോ, ഫീസ് വാങ്ങാനുള്ള ജോലി ചെയ്യുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. അഭിഭാഷകനായി ശോഭിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ തൊഴിൽ ഉപരക്ഷിച്ചാലോ എന്നു പോലും ആലോചിച്ചു. ആയിടയ്ക്ക് എനിക്ക് ഒരു ‘കമ്മീഷൻ’ കിട്ടി. തർക്ക വിഷയങ്ങളിൽ കോടതിയുടെ പ്രതിനിധിയായി സ്ഥലത്ത് ചെന്ന് അന്വേഷിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകുകയാണ് ചുമതല. ആദ്യതവണ അബൂബക്കറും എന്നോടൊപ്പം വന്നു. കമ്മീഷന്റെ റിപ്പോർട്ട് എഴുതുന്നതോ സ്ഥലത്തു ചെന്ന് അന്വേഷിക്കുന്നതോ ഒക്കെ എനിക്ക് പരിചയമില്ലാത്ത കാര്യങ്ങളാണല്ലോ. ഇതിന് കോടതി 100 രൂപ എനിക്കു പ്രതിഫലം നൽകി. ആദ്യം കിട്ടിയ പ്രതിഫലം. ആ തുക ചെക്കായിട്ടാണ് നൽകിയത്. ട്രഷറിയിൽ…
Read More » -
Kerala
‘ചമയങ്ങളില്ലാത്ത’ മമ്മൂട്ടിയും സ്നേഹ വാത്സല്യങ്ങളുടെ നിറകുടമായ ഉമ്മയും
എം.കെ. ബിജു മുഹമ്മദ് ചെമ്പ് പാണപറമ്പിൽ ഇസ്മയിലിന്റെ ഭാര്യ എന്നറിയപ്പെട്ടതിനുമപ്പുറം ഇതിഹാസ സമാനമായ സിനിമാ ജീവിതത്തിലെ മമ്മൂട്ടിയുടെ ഉമ്മയായി അറിയപ്പെടാനായിരുന്നു ആ ഉമ്മയുടെ, ഫാത്തിമാ ഇസ്മയിലിന്റെ സൗഭാഗ്യം സിനിമയെ കുറിച്ച് എ.ബി.സി.ഡി. അറിയാത്ത ആ ഉമ്മ ഇന്ത്യൻ സിനിമയ്ക്കു സമ്മാനിച്ചത് മമ്മൂട്ടി എന്ന മഹാനടനെയായിരുന്നു. മാതാപിതാക്കളുടെ വേർപാട് എത്ര വലിയ / ചെറിയ വ്യക്തിത്വത്തിന്റെ ഉടമയെയും ദുഃഖത്തിന്റെ ഒറ്റപ്പെട്ട തുരുത്തിൽ അകപ്പെട്ട പോലെയാക്കും. ‘ചമയങ്ങളില്ലാതെ’ മമ്മൂട്ടി തേങ്ങി കരഞ്ഞ ദിവസമായിരിക്കും 2023 ഏപ്രിൽ 21. തന്റെ കടിഞ്ഞൂൽ പുത്രൻ സിനിമയുടെ ജാതകം മാറ്റിമറിക്കുമെന്ന് ആ ഉമ്മ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. മമ്മൂട്ടിയുടെ പിറവിയും സൗന്ദര്യത്തിന്റെ രഹസ്യവും പാണപറമ്പിൽ ഇസ്മയിൽ- ഫാത്തിമ ദമ്പതികൾ അനപത്യദുഃഖത്തിന്റെ വേദനയിൽ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഏതാണ്ട് അഞ്ച് വർഷത്തോളം …. ചെമ്പിൽ നിന്നും ഇസ്മയിൽ കൊച്ചിയിലെ വൈദ്യരെ കാണാൻ എത്തുന്നു. വൈദ്യർ നൽകിയത് വിശിഷ്ടമായ ആയൂർവേദ മരുന്ന് … അങ്ങനെ ജനിച്ച മകനാണ് മുഹമ്മദ് കുട്ടി…
Read More » -
India
കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പ്; ‘കരടിക്കൊല’പാതകത്തില്‍ മനേക
ന്യൂഡല്‍ഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്ത സംഭവത്തില്‍ സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് അവര്‍ പറഞ്ഞു. കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയമെന്നും അവര്‍ വിമര്‍ശിച്ചു. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസമേഖലയിലെ കിണറ്റില്‍ കരടി വീണത്. മയക്കുവെടിവച്ച് കരടിയെ പിടികൂടി പുറത്തെത്തിച്ച് കൂട്ടിനുള്ളിലാക്കിയശേഷം വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പിന്റെ ശ്രമം. മയക്കുവെടിയേറ്റ കരടി റിങ് നെറ്റില്‍ പിടിച്ചു കിടന്നെങ്കിലും, പിന്നീട് വഴുതി വെള്ളത്തില്‍ വീണ് ചാവുകയായിരുന്നു.
Read More » -
Kerala
വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ മോദി പങ്കെടുക്കില്ല; വിദ്യാര്‍ഥികളുമായി സംവദിക്കും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ഈ മാസം 25-ന് നടക്കും. രാവിലെ 10.30 മുതല്‍ 10.50 വരെയാണ് ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിയുണ്ടായിരിക്കില്ല. രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി മോദി തിങ്കളാഴ്ച കേരളത്തിലെത്തും. മധ്യപ്രദേശില്‍നിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ആറിന് തേവര എസ്.എച്ച്. കോളജ് മൈതാനത്ത് ബി.ജെ.പി. നടത്തുന്ന യുവം കോണ്‍ക്ലേവില്‍ സംസാരിക്കും. വൈകിട്ട് താജ് മലബാറിലാണ് താമസം. ചൊവ്വാഴ്ച രാവിലെ 10.15-ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തും. അവിടെ 10.30-ന് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റാണ് ഉദ്ഘാടന സംഗമത്തില്‍ പങ്കെടുക്കുക. വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തില്‍ പങ്കെടുക്കാത്ത വിധത്തിലാണ് പുതിയ സമയക്രമം. പകരം റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി 11…
Read More » -
NEWS
സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അര്‍ധസൈനിക വിഭാഗം; പ്രതികരിക്കാതെ സൈന്യം
ഖാര്‍ത്തും: ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ അര്‍ധസൈനിക വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റമദാന്‍ ആഘോഷം പരിഗണിച്ച് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനം. എന്നാല്‍, വെടിനിര്‍ത്തല്‍ തീരുമാനത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. സുധാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 330 പേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ 3300 ലേറെ പേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. പോരാട്ടം രൂക്ഷമായ പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ പൂര്‍ണമായി കണ്ടെത്താനായിട്ടില്ലെന്നും, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും സംഘടന സൂചിപ്പിച്ചു. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് സുഡാനിലുള്ള നിരവധി ഇന്ത്യാക്കാരും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സൗദി അറേബ്യ, യുഎഇയി വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. സുഡാനില്‍ വിദേശകാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
Read More » -
Crime
ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളംകുളം പന്നാമുറിയില്‍ വീട്ടില്‍ വിഷ്ണു (വിക്കി-24) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. നെല്ലാട് പൂവപ്പുഴയില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങവേ യുവതിയെ തടഞ്ഞുനിര്‍ത്തിയ വിഷ്ണു അസഭ്യം പറഞ്ഞു. കടന്നുപിടിച്ച് ചുരിദാര്‍ വലിച്ചുകീറി. യുവതിയുടെ ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ വിഷ്ണുവിനെ രാത്രി അറസ്റ്റുചെയ്തു. വിഷ്ണു നിരന്തരം ശല്യം ചെയ്യുന്നതുകാട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് അപമാനിക്കലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Read More »