Month: April 2023
-
Business
പൊട്ടി മോനേ പൊട്ടി ഇൻഫോസിസ് എട്ട് നില പൊട്ടി! ഋഷി സുനക്കിന്റെ ഭാര്യയ്ക്ക് നഷ്ടമായത് 500 കോടി
ദില്ലി: ഇൻഫോസിസിൻെറ ഓഹരികൾ ഇടിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് നഷ്ട്ടമായത് 500 കോടിയിലധികം രൂപ. തിങ്കളാഴ്ച ഇൻഫോസിസ് ഓഹരി 9.4 ശതമാനം ഇടിഞ്ഞിരുന്നു. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകളായ അക്ഷത മൂർത്തിക്ക് ഇൻഫോസിസിൽ ഓഹരികൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിൽ നിന്നും 2022 ൽ ഡിവിഡൻഡ് ആയി അക്ഷതക്ക് കിട്ടിയത് 126.6 കോടി രൂപയായിരുന്നു. 2019 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഓഹരി ഇടിവിനാണ് ഇൻഫോസിസ് സാക്ഷ്യം വഹിച്ചത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും പത്മശ്രീ സ്വീകർത്താവ് സുധാ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത മൂർത്തി. ഇൻഫോസിസിന്റെ ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് ഏകദേശം 49 മില്യൺ പൗണ്ട് അതായത് 500 കോടിയിലധികം രൂപ നഷ്ടമായതാണ് റിപ്പോർട്ട്. അക്ഷത മൂർത്തിക്ക് ഇൻഫോസിസിൽ 0.94% ഓഹരിയുണ്ട്, അതായത് ഏകദേശം 3.89 കോടി ഓഹരികൾ. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ…
Read More » -
Business
നിക്ഷേപിത്തിലൂടെ സമ്പാദിക്കാം; സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്‌സിസ് ബാങ്ക്
ദില്ലി: രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. ഒരു 5 ബിപിഎസ് ആണ് വർധിപ്പിച്ചത്. ഒരാഴ്ച മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50% മുതൽ 7.00% വരെ പലിശ ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം അടുത്ത രണ്ട് വർഷം മുതൽ മുപ്പത് മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് പരമാവധി പലിശയായി 7.20% വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.95 ശതമാനവും പലിശ നൽകുന്നു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും, അതേസമയം അടുത്ത 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 4 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും. 61 ദിവസം മുതൽ മൂന്ന്…
Read More » -
Business
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ
ദില്ലി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ. പാശ്ചാത്യ വില ബാരലിന് 60 ഡോളറായിരുന്നിട്ടും ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തത് റഷ്യയാണെന്നാണ് ഔദ്യോഗിക കണക്കുകൾ. ഫെബ്രുവരിയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 3.35 ബില്യൺ ഡോളറായിരുന്നു. സൗദി അറേബ്യ 2.30 ബില്യൺ ഡോളറും ഇറാഖ് 2.03 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്. ഏപ്രിലിനും ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി 27 ബില്യൺ ഡോളറായി ഉയർന്നു 2023 സാമ്പത്തിക വർഷത്തിൽ ദില്ലിയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് കയറ്റുമതിക്കാരായി മോസ്കോ മാറി. 30 ബില്യൺ ഡോളർ ഇറക്കുമതിയുമായി ഇറാഖായിരുന്നു ഒന്നാം സ്ഥാനത്ത്. മറ്റ് മുൻനിര കയറ്റുമതിക്കാർ സൗദി അറേബ്യ, യുഎഇ, യുഎസ്, കുവൈറ്റ് എന്നിവരാണ്. സൗദി അറേബ്യ 26.8 ഡോളറും യുഎഇ 15.6 ബില്യൺ ഡോളറും യുഎസ് 10.05 ബില്യൺ ഡോളറും കുവൈറ്റ് 7.59 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്.…
Read More » -
LIFE
ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സിരീസ് കേരള ക്രൈം ഫയൽസിൻറെ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയൽസിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഷിജു, പാറയിൽ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റരിൽ കൊടുത്തിരിക്കുന്ന ടൈറ്റിൽ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാലിൻറെയും അജു വർഗീസിൻറെയും കഥാപാത്രങ്ങളും ഈ പോസ്റ്ററിൽ ഉണ്ട്. എന്നാൽ ഉടൻ വരും എന്നല്ലാതെ സ്ട്രീമിംഗ് തീയതി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാർ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. പൂർണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയർത്തുന്ന വേറിട്ട അഭിനയ മുഹൂർത്തങ്ങളും നിറയുന്നതാണ്…
Read More » -
വന്ദേ ഭാരത് എക്സ്പ്രസിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകും, കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ച: കെ സുരേന്ദ്രൻ
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിലവാരത്തകർച്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വിമർശനം. വന്ദേ ഭാരത് എക്സ്പ്രസിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ വിമർശനം പ്രധാനമന്ത്രിയുടെ യുവം പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എല്ലാവരും യുവാക്കളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ കൂട്ടമായി കേരളം വിടുന്ന സ്ഥിതിയാണ്. വിദേശത്ത് വിദ്യാർത്ഥികൾ പഠിക്കാൻ പോകുമ്പോഴും വിദേശ സർവകലാശാലകളുടെ ഓഫ് ക്യാമ്പസുകൾ വരാൻ കേരളത്തിൽ സമ്മതിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണെന്നും അതുകൊണ്ടാണ് ബിജെപി ഈ വിഷയം ഏറ്റെടുക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇതു സംബന്ധിച്ച് ഒരു വർഷം തുടർച്ചയായി സംവാദം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി…
Read More » -
Kerala
എസ്എൻസി ലാവ്‌ലിൻ കേസ്: തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും
ദില്ലി: എസ്.എൻ.സി. ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ ,സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക…
Read More » -
LIFE
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാഭാഗത്തിന് വമ്പൻപ്രചാരണങ്ങൾ; യുകെയിലെ ദൃശ്യങ്ങള്‍
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യത്തിന് പുറത്തും ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റ യുകെയിലെ പ്രമോഷനായി ഒരുക്കിയ മൊബൈല്‍ വീഡിയോ വാളിന്റെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്‍കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്‍ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവര്‍ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും…
Read More » -
Kerala
മമ്മൂട്ടിയുടെ മാതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം
കോട്ടയം: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം. സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കുഞ്ചാക്കോ ബോബന്‍, ദിലീപ്, ബാബുരാജ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, ഇടവേള ബാബു, റാഫി, ഷാഫി, ജനാര്‍ദ്ദനന്‍, ജോഷി, ഇര്‍ഷാദ്, സിദ്ദീഖ്, മനോജ് കെ. ജയന്‍, മേജര്‍ രവി, കുഞ്ചന്‍, ടിനു പാപ്പച്ചന്‍, ആന്റണി പെരുമ്പാവൂര്‍, വിജയ് ബാബു, ലാല്‍ജോസ്, ബി. ഉണ്ണികൃഷ്ണന്‍, ഉദയ്കൃഷ്ണ, നാദിര്‍ഷ, കോട്ടയം നസീര്‍ എന്നിവര്‍ വീട്ടില്‍ എത്തിയിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. നടന്മാരായ…
Read More » -
Crime
പോക്സോ കേസില്‍ വയോധികനായ വൈദികന്‍ അറസ്റ്റില്‍
കൊച്ചി: പോക്സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്‍. മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്. ഊന്നുകല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് വൈദികന്‍. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.
Read More » -
Crime
സോറി ഒരു കൈയബദ്ധം; ജയില്‍ചാടിയെത്തിയത് അടുത്ത ബ്ലോക്കില്‍…ശുഭം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ തടവുകാരന്റെ വിഫലശ്രമം. ഒരു ബ്ലോക്കിന്റെ മതില്‍ ചാടി എത്തിയത് അടുത്ത ബ്ലോക്കില്‍. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതില്‍ ചാടി പഴയ ബ്ലോക്കിലെത്തി. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത മോഷണക്കേസ് പ്രതിയായ യുവാവാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ഇയാള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അവധി ദിവസമായതിനാല്‍ ഇന്ന് തടവുകാര്‍ക്ക് ടിവി കാണാനുള്‍പ്പടെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇയാള്‍ തടവുചാടാന്‍ ശ്രമം നടത്തിയത്. ഏഴടിപ്പൊക്കമുള്ള മതില്‍ ചാടിക്കടന്നപ്പോളാണ് അബദ്ധം മനസിലായത്. സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ വാര്‍ഡന്‍മാരാണ് അടുത്ത ബ്ലോക്കില്‍ ഈ തടവുകാരന്‍ ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് ചോദിച്ചപ്പോള്‍ മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു മറുപടി. തടവുകാരന്‍ മതില്‍ ചാടാനുള്ള ശ്രമം നടത്തിയതാണെന്ന് മനസിലായതോടെ ഇയാളെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി.
Read More »