CrimeNEWS

പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം മറ്റൊരു വീടിന് മുമ്പില്‍ ഉപേക്ഷിച്ച് കാമുകന്‍

ന്യൂഡല്‍ഹി: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതമദഹം മറ്റൊരു വീടിനു മുന്നില്‍ ഉപേക്ഷിച്ച് കാമുകന്‍. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കൊലപാതകശേഷം മൃതദേഹം 12 കിലോമീറ്റര്‍ അകലെയുളള ഒരു വീടിന്റെ മുമ്പില്‍ ഉപേക്ഷിച്ച ശേഷം യുവാവ് കടന്നുകളയുകയായിരുന്നു.

പ്രദേശത്തെ ഒരു വീടിന് മുമ്പില്‍ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി. യുവതിയുടെ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളോ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് തിര്‍കേ വ്യക്തമാക്കി.

Signature-ad

രോഹിന എന്ന 25 വയസുകാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ പങ്കാളിയായിരുന്ന വിനീതാണ് കൊലപാതകം നടത്തിയത്. നാല് വര്‍ഷം മുമ്പ് വിനീതിനെപ്പം സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി വന്നതാണ് യുവതി. വിവാഹത്തിനായി യുവതി നിര്‍ബന്ധിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകദിവസം ഇരുവരും തമ്മില്‍ വിവാഹത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാവുകയും ഒടുവില്‍ വിനീത് രോഹിനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സേഹാദരി പാറുലിന്‍െ്‌റ സഹായത്തോടെ വിനീത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. 50 അംഗ സംഘമാണ് അന്വേഷണം നടത്തിയത്.

വിനീതും പാറുലും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുനന് സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലാകുന്നത്. അതേസമയം, വിനീതും പിതാവും കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഇയാള്‍ പരോളിലിറങ്ങിയത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: