ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ രണ്ട് മാവോയിസ്റ്റ് വനിതാ നേതാക്കളെ പോലീസ് വധിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ബാലാഘാട്ട് ജില്ലയിലെ
ഗാര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കദ്ല വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ടാദ ദളം ഏരിയ കമാന്‍ഡര്‍ സുനിത, മോച്ച ഏരിയ കമ്മിറ്റി അംഗം സരിത എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ തലയ്ക്ക് 28 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നു. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയതായിരുന്നു പോലീസ്. എന്നാല്‍, പോലീസ് എത്തുന്ന വിവരം ലഭിച്ച ഇവര്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു.
ഇതോടെ പോലീസ് തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് ഭീകര വനിതാ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങളുടെ അടുത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഓടി രക്ഷപ്പെട്ട ഭീകരര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇവരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.