Month: April 2023
-
Kerala
അരിക്കൊമ്പൻ വിഷയം: വിദഗ്ദ്ധ സമിതി യോഗം ചേർന്നു; സർക്കാരിന് റിപ്പോർട്ട് നാളെ സമർപ്പിക്കും
ദില്ലി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി യോഗം ചേർന്നു. പിടിച്ചു മാറ്റേണ്ട സ്‌ഥലം സംബന്ധിച്ച് തീരുമാനം എടുത്തു. റിപ്പോർട്ട് സർക്കാരിന് നാളെ സമർപ്പിക്കും. മറ്റേണ്ട സ്‌ഥലം സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. അതിനിടെ അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വീണ്ടും തള്ളി . സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ സംസ്ഥാനത്തിന്റെ ഹർജി തള്ളിയതാണെന്ന് കോടതി വ്യക്തമാക്കി. അതിനിടെ ആനയെ പിടികൂടി കോടനാട്ടേക്ക് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. വിദഗ്ദ്ധ സമിതിയിലുള്ളവർ വിദഗ്ദ്ധരല്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. അഭിഭാഷകരായ വിഷ്ണു പ്രസാദ്, വി.കെ. ബിജു എന്നിവരാണ് കോടതിയെ സമീപിച്ചത്. നേരത്തെ സംസ്ഥാനത്തിന്റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതിയിൽ ഇന്ന് മനുഷ്യച്ചങ്ങല തീർത്താണ് സമരം. പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിലെ സമരത്തിൽ സിപിഎം, സിപിഐ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഭാഗമാകുമെന്ന്…
Read More » -
കാറിന് സൈഡ് നല്‍കാത്തതിച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ യാവിനെ മര്‍ദിച്ചു കൊന്നു
ന്യൂഡല്‍ഹി: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. 39 വയസുകാരനായ പങ്കജ് ഠാക്കൂറിന്റെ കൊലപാതകത്തില്‍ മനിഷ് കുമാര്‍ (19), ലാല്‍ ചന്ദ് (20) എന്നിവരാണ് അറസ്റ്റിലായത്. രഞ്ജീത് നഗര്‍ മെയിന്‍ മാര്‍ക്കറ്റിന് സമീപം വഴിയരികില്‍ നിന്ന് പങ്കജ് ഠാക്കൂറിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കരികില്‍ ഇരുചക്രവാഹനവുമുണ്ടായിരുന്നു. സമീപവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശരീരത്തില്‍ നിരവധി പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. പലചരക്കുകടയിലെ സഹായിയായ പങ്കജാണ് ഡെലിവറിയും നടത്തിവന്നിരുന്നത്. അറസ്റ്റിലായ യുവാക്കള്‍ കാറിലെത്തി പങ്കജുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിന്റേയും മര്‍ദിച്ച് അവശനാക്കുന്നതിന്റേയും സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. തങ്ങള്‍ കാറുമായി പോകുമ്പോള്‍ വഴിയില്‍ നില്‍ക്കുന്ന പങ്കജിനോട് മാറാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് ഇരുവരും മൊഴി നല്‍കി. ഇതിന് പിന്നാലെയാണ് വാക്കുതര്‍ക്കം ഉണ്ടായത്. പിന്നീട്…
Read More » -
India
ചലച്ചിത്ര താരം ശരത്ബാബു ഗുരുതരാവസ്ഥയില്‍; മൂന്നു ദിവസമായി വെന്റിലേറ്ററില്‍
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത്ബാബു (71) ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ഇവയുടെ പ്രവര്‍ത്തനം തകരാറിലായി. താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1973 ല്‍ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിനു പുറമേ മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Read More » -
Kerala
ചൂട് കൂടുന്നു; ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ… 1. ധാരാളം വെള്ളം കുടിക്കുകയും ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാൻ ശ്രമിക്കുക. 2. തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കാതെ നോക്കുകയും ഇടക്കിടക്ക് വിശ്രമിക്കാൻ ശ്രദ്ധിക്കുകയും വേണം. പരിപാടികൾ സംഘടിപ്പിക്കുന്നവർ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. 3. ഇളം നിറത്തിലുള്ള കോട്ടൺ വസ്‌ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉചിതം. നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കണം. 4. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിയുള്ളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഉച്ച സമയത്തുള്ള നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 5. പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം. പൊതുപരിപാടികൾ…
Read More » -
Crime
മലങ്കര വര്‍ഗീസ് വധക്കേസില്‍ 20 വര്‍ഷത്തിന് ശേഷം വിധി; എല്ലാ പ്രതികളെയും വെറുതെ വിട്ടു
കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസില്‍ എല്ലാ പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 20 വര്‍ഷത്തിന് ശേഷമാണ് 17 പ്രതികളെയും വെറുതെ വിട്ട് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് വിധി വന്നത്. ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസ് എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ടി എം വര്‍ഗീസിന്റെ കൊല നടന്നത് 2002 ഡിസംബര്‍ 5നാണ്. സഭാ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. യാക്കോബായ സഭാ വൈദികനും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായ ഫാദര്‍ വര്‍ഗീസ് തെക്കേക്കര അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികള്‍. കേസില്‍ 19 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ നേരത്തെ മരിച്ചിരുന്നു. യാക്കോബായ സഭയിലെ ഫാ. വര്‍ഗീസ് തെക്കേക്കരയായിരുന്നു കേസിലെ ഒന്നാം പ്രതി. ആദ്യഘട്ടത്തില്‍ ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിച്ച കേസില്‍ സഭാ തര്‍ക്കമാണ് കാരണമെന്ന് പിന്നീട് സിബിഐ ആരോപിച്ചിരുന്നു.
Read More » -
എസ്ആര്‍ഐടിയുമായുള്ള ബന്ധം 2018ല്‍ അവസാനിപ്പിച്ചു; എഐ ക്യാമറയില്‍ പങ്കില്ലെന്ന് ഊരാളുങ്കല്‍
കണ്ണൂര്‍: എഐ ക്യാമറ വിവാദത്തില്‍ പെട്ട കമ്പനി എസ്ആര്‍ഐടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. സമൂഹമാധമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാരാരും തങ്ങളുടെ ഡയറക്ടര്‍മാര്‍ അല്ലെന്ന് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്കമാക്കി. ബം?ഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി ഒരു ആശുപത്രി സോഫ്റ്റ്വെയര്‍ വികസനപദ്ധതി 2016ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്റെ പേരാണ് യുഎല്‍സിസിഎസ് എസ്ആര്‍ഐടി. രണ്ടു സ്ഥാപനത്തിലെയും ഡയറക്റ്റര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. യുഎല്‍സിസിഎസ് എസ്ആര്‍ഐടിയുടെ ദൗത്യം 2018ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യുഎല്‍സിസിഎസ് എസ്ആര്‍ഐടി ഇപ്പോള്‍ നിലവിലില്ല. എന്നാല്‍, കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്‌സൈറ്റുകളില്‍ല്‍ എസ്ആര്‍ടി എന്നു തെരഞ്ഞാല്‍ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ്…
Read More » -
India
സ്റ്റാലിന് കുരുക്കോ? വിശ്വസ്തന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ചെന്നൈയില്‍ മാത്രം 40 ഓളം ഇടങ്ങളിലാണ് പരിശോധന. തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എ എം.കെ മോഹന്റെ വീട്ടിലും ആദായനികുതി പരിശോധന നടന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വസ്തനാണ് എം.കെ മോഹന്‍. സ്റ്റാലിന്റെ കുടുംബത്തിന് കമ്പനിയില്‍ ബെനാമി നിക്ഷേപമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപണം ഉന്നയിച്ചിരുന്നു. സ്റ്റാലിന്റെ മരുമകന്‍ ശബരീനാഥന്റെ ഓഡിറ്ററായ ഷണ്‍മുഖരാജ്, ബന്ധു പ്രവീണ്‍ എന്നിവരുടെ വീട്ടിലും പരിശോധന നടത്തി. തിരുച്ചി, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ‘ഡിഎംകെ ഫയല്‍സ്’ എന്ന പേരില്‍ സ്റ്റാലിനടക്കം ഡിഎംകെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും വരവിലധികം സ്വത്ത് സമ്പാദിച്ചെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു.
Read More » -
Kerala
കന്നഡ സീരിയല്‍ നടന്‍ സമ്പത്ത് ജെ.റാം വീട്ടില്‍ മരിച്ച നിലയില്‍
ബംഗളുരൂ: കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ.റാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് നിഗമനം. സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ് ധ്രുവ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോയും രാജേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈയിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന ചിത്രത്തില്‍ സമ്പത്ത് വേഷമിട്ടിരുന്നു. അഗ്‌നിസാക്ഷിയാണ് സമ്പത്തിനെ ശ്രദ്ധേയനാക്കിയ ടെലിവിഷന്‍ പരമ്പര. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് സമ്പത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇപ്പോഴുമെത്തുന്നത്. കഴിഞ്ഞവര്‍ഷമായിരുന്നു സമ്പത്തിന്റെ വിവാഹം. താരത്തിന്റെ സ്വദേശമായ എന്‍.ആര്‍ പുരയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
Read More » -
Kerala
ഇനി ആവേശ നാളുകള്‍; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രില്‍ 30നാണ് തൃശൂര്‍ പൂരം. രാവിലെ 11.30നും 11. 45നും ഇടയിലാണ് തിരുവമ്പാടിയില്‍ കൊടിയേറ്റം. പാറമേക്കാവില്‍ ഉച്ചയ്ക്ക് 12ന് ആണ് കൊടിയേറ്റം. ഘടക പൂരങ്ങള്‍ എഴുന്നള്ളിക്കുന്ന എട്ട് ക്ഷേത്രങ്ങളിലും രാവിലെ എട്ടിനും രാത്രി എട്ടരക്കും ഇടയ്ക്കുള്ള വിവിധ മുഹൂര്‍ത്തങ്ങളിലായിരിക്കും കൊടിയേറ്റ്. ഇത്തവണ പൂരം കാണാന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25 ശതമാനം ആളുകള്‍ കൂടുതല്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. പൂരത്തിന് കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ മുന്‍കരുതലുകളും സുരക്ഷാ മാനണ്ഡങ്ങളും നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പകരം കംപാര്‍ട്‌മെന്റുകളാക്കി തിരിച്ചുള്ള രീതിയാണ് ഇത്തവണ കൈക്കൊള്ളുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
Read More » -
Crime
നിശാക്ലബ് നര്‍ത്തകിയുമായി പ്രണയം; ദുബായ് ജോലി കളഞ്ഞ് ഐഐടിക്കാരന്‍ മോഷ്ടാവായി
പട്‌ന: പ്രണയത്തിനായി ബ്രിട്ടീഷ് സിംഹാസനം ഉപേക്ഷിച്ച എഡ്വേര്‍ഡ് എട്ടാമന്‍ രാജാവിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ ലവലിലുള്ള ഒരു കാമുകന്‍െ്‌റ കഥയാണ് ബിഹാര്‍ മുസാഫര്‍പുരിനും പറയാനുള്ളത്. ഐഐടിയില്‍ പഠിച്ചിറങ്ങി, ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത യുവാവ്, നിശാക്ലബില്‍ നര്‍ത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താന്‍ മോഷ്ടാവായ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്! ഒരു സ്ത്രീയില്‍നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്തതിനാണു ഹേമന്ത് കുമാര്‍ രഘുവിനെ (40) മൂന്നു കൂട്ടാളികളോടൊപ്പം കഴിഞ്ഞയാഴ്ച ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിയാണ് ഹേമന്ത്. ദുബായിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, ഒരു നിശാക്ലബ് നര്‍ത്തകിയുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ചതെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ദുബായിലുള്ള സമയത്താണ് ഹേമന്ത് നൈറ്റ് ക്ലബില്‍ ഡാന്‍സറായ ബിഹാര്‍ സ്വദേശിനിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇതോടെ നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിക്കാന്‍ യുവതിയെ…
Read More »