Month: April 2023
-
Kerala
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; കശുവണ്ടി പെറുക്കാന്‍ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു
പാലക്കാട്: അട്ടപ്പാടിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ (65, രംഗന്‍) ആണ് മരിച്ചത്. കശുവണ്ടി പെറുക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. ഇന്നലെ വൈകിട്ടാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള കശുമാങ്ങ തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ ആന ചവിട്ടിക്കൊന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇക്കൊല്ലം അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
Read More » -
Kerala
ദ ഷോമാന്‍ ഈസ് നോ മോര്‍; സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ ഓര്‍മയായി
കണ്ണൂര്‍: ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ (എം.വി.ശങ്കരന്‍-99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടത്തും. ഇന്ത്യന്‍ സര്‍ക്കസിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സാക്ഷാല്‍ കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ 3 വര്‍ഷം സര്‍ക്കസ് പഠിച്ചു. സര്‍ക്കസ് ജീവിതമാര്‍ഗമാക്കാന്‍ ശ്രമിക്കാതെ രണ്ടു വര്‍ഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്നു കടപൂട്ടി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു. മനസ്സില്‍നിന്നു മായാത്ത സര്‍ക്കസ് സ്വപ്നങ്ങളുമായി 1946 ല്‍ അദ്ദേഹം തലശ്ശേരിയില്‍ തിരിച്ചെത്തി. എന്നാല്‍, സര്‍ക്കസ് ഗുരുവായ കുഞ്ഞിക്കണ്ണന്‍ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എം.കെ.രാമനാണ് തുടര്‍പരിശീലനം നല്‍കിയത്. രണ്ടു വര്‍ഷത്തിനു…
Read More » -
Kerala
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ പത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി എന്‍ആര്‍ ശ്രീകുമാര്‍ എന്നിവരും കസ്റ്റഡിയില്‍ എടുത്തവരുടെ കൂട്ടത്തിലുണ്ട്. പുലര്‍ച്ചെ ഇവരുടെ വീടുകളിലെത്തിയ പോലീസ്, ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വില്ലിങ്ട്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്‌ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയില്‍ പങ്കെടുക്കും. 7.45ന് വില്ലിങ്ടണ്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണു താമസവും. നാളെ രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത്…
Read More » -
Kerala
വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിന് പൊളപ്പന്‍ പ്രതികരണം; ആദ്യദിനം തന്നെ സൂപ്പര്‍ ഹിറ്റ്
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍ഗോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ 8ന് ടിക്കറ്റ് വില്‍പന ആരംഭിച്ച് വൈകാതെ തന്നെ എക്‌സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്‌ലിസ്റ്റായി. മേയ് 1 വരെയുള്ള സര്‍വീസുകളില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ കണ്‍ഫേം ടിക്കറ്റ് ലഭ്യമല്ല. ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു ട്രെയിനിലുള്ളത്. മേയ് 1 വരെയുള്ള ദിവസങ്ങളില്‍ 200 മുതല്‍ 300 സീറ്റുകള്‍ മാത്രമാണു ചെയര്‍കാറില്‍ ബാക്കിയുള്ളത്. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരംകാസര്‍കോട് യാത്രയ്ക്കു ചെയര്‍കാറില്‍ 1590 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയുമാണു നിരക്ക്. തിരികെ കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്ക് ചെയര്‍കാറില്‍ 1520, എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2815 എന്നിങ്ങനെയാണു നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതില്‍ ഉള്‍പ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു ഭക്ഷണം വേണ്ടെന്നു വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ്…
Read More » -
Kerala
എന്റെ വീട് അങ്ങയുടെയും…ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രതാപന്‍
തിരുവനന്തപുരം: ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിയേണ്ടി വന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് ടി.എന്‍.പ്രതാപന്‍ എംപി. ‘എന്റെ വീട് അങ്ങയുടെ വീടാണ്’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നല്‍കിയെന്നും എന്നാല്‍, സത്യം പറയുന്നതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്‍ കെട്ടിയെന്നും അദ്ദേഹം ആരോപിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: അലഹാബാദിലെ ആനന്ദ ഭവനും സ്വരാജ്യ ഭവനും മോത്തിലാല്‍ നെഹ്റു പണികഴിപ്പിച്ചതാണ്. നെഹ്റു കുടുംബത്തിന്റെ തറവാട് എന്നു പറയാം. പക്ഷേ, ഇന്നത് സര്‍ക്കാര്‍ സ്വത്താണ്. ആ കുടുംബവീട് അവര്‍ രാജ്യത്തിനു നല്‍കി. ജവാഹര്‍ലാല്‍ തന്റെ സ്വത്തില്‍നിന്ന് പൊതു ഖജനാവിലേക്ക് 192 കോടി രൂപ സംഭാവനയായി നല്‍കി. ഇന്നത്തെ 12,000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കി. ഇന്ദിരയും രാജീവും ഈ മണ്ണിനു വേണ്ടി…
Read More » -
Health
വളരുന്ന കുട്ടികള്‍ക്ക് പനീർ നൽകൂ; രുചികരം, പോഷക സമൃദ്ധം, എണ്ണമറ്റ ഗുണങ്ങൾ: രോഗപ്രതിരോധ ശേഷി കൂട്ടും, പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നൽകും
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍. പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പനീര്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ദിവസവും മനുഷ്യശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ 8 ശതമാനം പനീറില്‍ നിന്ന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ബലം നല്‍കുന്നതിനുമൊപ്പം ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വിറ്റാമിനായ…
Read More » -
Movie
പുരസ്കാരങ്ങൾ വാരിക്കൂട്ടിയ അരവിന്ദന്റെ വിശ്രുത ചിത്രം ‘എസ്തപ്പാൻ’ എത്തിയിട്ട് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ അരവിന്ദന്റെ ‘എസ്തപ്പാന്’ 43 വയസ്സായി. 1980 ഏപ്രിൽ 24 നാണ് രാജൻ കാക്കനാടൻ ടൈറ്റിൽ വേഷത്തിലഭിനയിച്ച ഈ വിശ്രുത ചിത്രം റിലീസ് ചെയ്‌തത്. മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ സംസ്ഥാന അവാർഡുകൾ ചിത്രം നേടി. കാവാലവും ഐസക് തോമസ് കൊട്ടുകാപ്പള്ളിയും അരവിന്ദനും ചേർന്നാണ് തിരക്കഥ. ഐസക് സഹസംവിധാനവും നിർവ്വഹിച്ചു. ചിത്രീകരണം കൊല്ലം ചവറ കരിത്തുറ പ്രദേശങ്ങളിലായിരുന്നു. പല നാട്ടിലും പ്രചാരത്തിലുള്ള അതീന്ദ്രിയ സിദ്ധികളുള്ള അമാനുഷനെക്കുറിച്ചാണ് സിനിമ. ആത്മീയസ്പർശമുള്ള ഹീറോയിസമാണ് എസ്തപ്പാന്റേത്. അഭിനവകാലത്തെ ക്രിസ്‌തുവായും എസ്തപ്പാനെ കാണാം. എസ്തപ്പാനെക്കുറിച്ച് നാട്ടുകാർ വീര കെട്ടുകഥകൾ പറയുന്നിടത്താണ് തുടക്കം. ഞങ്ങൾ ജയിക്കുമോ എന്ന് എസ്തപ്പാനെക്കൊണ്ട് പ്രവചിപ്പിക്കാനായി കുട്ടികൾ അടുത്ത് കൂടുമ്പോൾ അയാൾ പറയുന്നത് ഒന്നുമില്ലാത്തവന് ജയവുമില്ല, തോൽവിയുമില്ല എന്നാണ്. പട്ടിണി മൂത്ത ഒരുത്തൻ മുതലാളിയുടെ പറമ്പിൽ നിന്ന് കായക്കുല മോഷ്‌ടിക്കുമ്പോൾ അവനെ സഹായിച്ച് പകരം ആൾക്കൂട്ട വിചാരണയ്ക്ക് നിന്നു കൊടുക്കുന്നുണ്ട് എസ്തപ്പാൻ. അനുഗ്രഹം കിട്ടിയ ആളാണ്…
Read More » -
Crime
12കാരനെ പിതൃസഹോദരി ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് 12 വയസ്സുകാരനെ പിതൃസഹോദരി ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സംഭവത്തിന് പിന്നിലെ ആസൂത്രണം കണ്ടെത്തണമെന്ന ആവശ്യവുമായി പ്രതി താഹിറയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പൊലീസ് അപേക്ഷ നൽകും. കൊയിലാണ്ടി അരിക്കുളത്ത് 12കാരൻ അഹമ്മദ് ഹസ്സൻ റിഫായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആസൂത്രണം നടന്നെന്ന പൊലീസ് നിഗമനം വന്നതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെടുന്നത്. ഹസ്സന്‍റെ പിതൃസഹോദരി താഹിറ നടത്തിയ ആസൂത്രണം, നേരത്തെ അപായപ്പെടുത്താൻ ശ്രമം നടത്തിയിരുന്നോ എന്നതുൾപ്പടെ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിന്‍റെ അന്വേഷണ പുരോഗതിയുൾപ്പെടെ ചേർത്ത് റിപ്പോർട്ട് നൽകാൻ കൊയിലാണ്ടി പൊലീസിനോട് തിങ്കളാഴ്ച തന്നെ കമ്മീഷൻ ആവശ്യപ്പെടും. ഹസ്സൻ റിഫായിയുടെ മാതാപിതാക്കളുൾപ്പെടെയുളളവരെ കൊലപ്പെടുത്താനാണ് പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസ് കരുതുന്നത്. സംഭവ ദിവസം ഹസൻ…
Read More » -
Kerala
എല്ലാ നടപടികളും സുതാര്യം; എഐ ക്യാമറ പദ്ധതിയില്‍ ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍
തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയിൽ അടിമുടി ദുരൂഹത,അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെൽട്രോൺ എംഡി നാരായണ മൂർത്തി രംഗത്ത്. എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു. ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്. ബാക്കി തുക കൺട്രോൾ നടത്താനും ചെല്ലാൻ അയക്കാനും കെൽട്രോണിൻ്റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്. ഒരു ക്യാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്. ഒരു ക്യാമറ സിറ്റത്തിൻ്റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം , സർവർ റൂം, പലിശ ഇങ്ങനെയാണ്. SRIT എന്ന സ്ഥാപനം മികച്ച പ്രവർത്തനമാണ് നടത്തിയത്. ആ കമ്പനി ഉപകരാർ നൽകിയതിൽ കെൽട്രോണിന് ബാധ്യതയില്ല. സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോൾ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.…
Read More » -
LIFE
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റെ ബുക്കിംഗ് ആരംഭിച്ചു
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആരാധകരുടെ ശ്രദ്ധയാകർഷിച്ചതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ‘പൊന്നിയിൻ സെൽവനി’ലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്‍കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്‍ണന്റെ വരികൾ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കർ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവർ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും ശ്രദ്ധയാകർഷിച്ചിരുന്നു. Don't miss the epic conclusion! Book your #PS2…
Read More »