Month: April 2023

  • Kerala

    ‘യുവം’ വേദിക്ക് സമീപം പ്രതിഷേധം; യൂത്ത് കോണ്‍. പ്രവര്‍ത്തകന്‍ പിടിയില്‍

    കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോദിയുടെ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന് സമീപത്തെ റോഡിലിറങ്ങി പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കനത്ത സുരക്ഷയ്ക്കിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പിഎച്ചിന്റെ പ്രതിഷേധം. മോദി ഗോബാക്ക് എന്ന്് വിളിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. പോലീസ് എത്തുന്നതിന് മുന്‍പ് ഇതു കണ്ട ബിജെപി പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു. പുലര്‍ച്ചെ ഇവരുടെ വീടുകളിലെത്തിയ പോലീസ്, ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.  

    Read More »
  • Social Media

    ഓഫര്‍ വില്പനയില്‍ സാരിക്കായി അടികൂടി യുവതികള്‍

    ബംഗളൂരു: ഓഫര്‍ വില്പനയ്ക്കിടെ സാരിക്കായി അടികൂടി രണ്ട് യുവതികള്‍. ബംഗളൂരുവിലെ മല്ലേശ്വരത്തുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മൈസൂര്‍ സില്‍ക്‌സില്‍ എല്ലാ വര്‍ഷവും നടക്കുന്ന സ്‌പെഷ്യല്‍ സാരി സെയിലിലാണ് കയ്യേറ്റം നടന്നത്. ഇരുവരും തല്ലുകൂടുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ പരമാവധി സാരികള്‍ സ്വന്തമാക്കാനുള്ള തിരക്കിലാണ് മറ്റുള്ളവര്‍. https://twitter.com/rvaidya2000/status/1649996551174098945?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1649996551174098945%7Ctwgr%5Ee483b7511784ce5043d7207c2313bc34ac32d683%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2023%2F04%2F24%2Fwoman-fight-saree-sale.html

    Read More »
  • NEWS

    കെ.ജെ.പി.എസ് അബു ഹലീഫ യൂണിറ്റ് ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ അബുഹലീഫ യൂണിറ്റ് സമ്മേളനം കണ്‍വീനര്‍ ലാജി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു ജോ. കണ്‍വീനര്‍ ബൈജു ലാല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം സാബു രഘുനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്ററ് അലക്‌സ് മാത്യൂ, ജനറല്‍ സെക്രട്ടറി റ്റി.ഡി. ബിനില്‍, സെക്രട്ടറി വര്‍ഗ്ഗീസ് വൈദ്യന്‍, സെന്‍ട്രല്‍ കമ്മറ്റിയംഗം നൈസാം റാവുത്തര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതിയ പ്രവര്‍ത്തന വര്‍ഷ ഭാരവാഹികളായി വര്‍ഗ്ഗീസ് സി.ഐസക് (കണ്‍വീനര്‍), ഗോപകുമാര്‍, സിബി ജോണ്‍ (ജോ: കണ്‍വീനര്‍മാര്‍), ബിനുകുമാര്‍, ബൈജൂ ഡേവിഡ്, സജിമോന്‍ രാമന്‍കുട്ടി, സന്തോഷ് ചന്ദ്രന്‍, ഇട്ടിച്ചന്‍ ആന്റണി, സാബു രഘുനാഥ് എന്നിവരെ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. വര്‍ഗ്ഗീസ് സി.ഐസക് സമ്മേളനത്തിന് നന്ദി പറഞ്ഞു.

    Read More »
  • Crime

    വീടിന് പിറകിൽ ര​ഹ​സ്യ​മാ​യി ചെ​ടി​ച്ച​ട്ടി​യി​ൽ ക​ഞ്ചാ​വ് ചെ​ടി​വ​ള​ർ​ത്തി; മാ​ന്നാ​റിൽ യുവാവ് പിടിയിൽ

    ആ​ല​പ്പു​ഴ: വീട്ടു​പ​രി​​സ​ര​ത്തു ക​ഞ്ചാ​വ് ചെ​ടി​വ​ള​ർ​ത്തി​യ യു​വാ​വിനെ പൊലീസ് അ​റ​സ്റ്റ് ചെയ്തു. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കൊ​ട്ടാ​ര​ത്തിൽ​പു​ഴ കി​ഴ​ക്കേ​തി​ൽ പ്ര​ശാ​ന്താ​ണ്​ (31) അ​റ​സ്റ്റി​ലാ​യ​ത്. നാ​ലു​മാ​സ​മാ​യി ഇ​യാ​ൾ ത​ന്റെ വീ​ടി​ന്റെ പി​ൻ​വ​ശ​ത്ത് ര​ഹ​സ്യ​മാ​യി ചെ​ടി​ച്ച​ട്ടി​യി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കഞ്ചാവ് ഒ​ന്ന​ര മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ള​ർ​ന്നതായി പൊലീസ് പറഞ്ഞു. ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ന്നാ​ർ പൊ​ലീ​സ് എ​സ്.എ​ച്ച്.ഒ ജോ​സ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.ഐ​മാ​രാ​യ സി. ​എ​സ്. അ​ഭി​രാം, ശ്രീ​കു​മാ​ർ, സു​രേ​ഷ്, എ. ​എ​സ്. ​ഐ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, ബി​ന്ദു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സാ​ജി​ദ്, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, ഹ​രി​പ്ര​സാ​ദ്, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഗി​രി​ജ, ആ​ല​പ്പു​ഴ ജി​ല്ല ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • NEWS

    കെ.അര്‍.എല്‍.കെ അഹ്‌മദി യൂണിറ്റ് ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വസിക്കുന്ന ലാറ്റിന്‍ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമന്‍ ലാറ്റിന്‍ കുവൈറ്റ് (കെ.ആര്‍.എല്‍.കെ ) അഹ്‌മദി യൂണിറ്റ് വിപുലമായ രീതിയില്‍ ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു. അഹമ്മദി കണ്‍വീനര്‍ സജി ജോര്‍ജ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ കെ ആര്‍ എല്‍ കെ യുടെആത്മിയ പിതാവായ റവ. ഫാദര്‍ പോള്‍ മനുവല്‍ (ഒ.എഫ്.എം), കുവൈറ്റ് ലത്തീന്‍ സമൂഹത്തിന്റെ പ്രസിഡണ്ട് സുനില്‍ ജസ്റ്റസ്(കുണ്ടറ), സാല്‍മിയ കണ്‍വീനര്‍ കെവിന്‍ പെരേര എന്നിവര്‍ സംസാരിച്ചു. സംഘാടക മികവിനെയും മികച്ച കലാപരിപാടികള്‍ സംഘടിപ്പിച്ച സമൂഹത്തിനെയും ഫാദര്‍ പോള്‍ പ്രത്യേകം പ്രശംസിച്ചു. കൂട്ടായ്മയുടെ ആരംഭകലം മുതല്‍ നേതൃത്വം വഹിച്ചവരെയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരെയും വേദിയില്‍ ആദരിച്ചു. തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതു തലമുറക്ക് പകര്‍ന്നു നല്‍കുകയും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന സാമൂഹ്യ ബോധ്യമുള്ള സമൂഹത്തെ രൂപെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. വിഭവ സമൃദ്ധമായസ്‌നേഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് അഹമ്മദി സെക്രട്ടറി നിക്‌സണ്‍…

    Read More »
  • Kerala

    എ.ഐ. ക്യാമറ പദ്ധതി: കെല്‍ട്രോണിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: കെല്‍ട്രോണിന്റെ പ്രവര്‍ത്തന ചിലവിനും മറ്റുമായിട്ടാണ് സേഫ് കേരളാ പദ്ധതിയുടെ തുക 151 കോടിയില്‍ നിന്ന് 232 ആയി വര്‍ദ്ധിപ്പിച്ചതെന്ന കെല്‍ട്രോണ്‍ സിഎംഡിയുടെ വദം ഖണ്ഡിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വിട്ട് രമേശ് ചെന്നിത്തല. 27/4/20 ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം 5 വര്‍ഷത്തെക്ക് ക്യാമറ ഉള്‍പ്പടെ ഉള്ള സാധനങ്ങളുടെ ഫെസിലിറ്റി മാനേജ്‌മെന്റ് ഉള്‍പ്പെടെ ടെണ്ടര്‍ വിളിക്കാനാണു സര്‍ക്കാര്‍ ഉത്തരവിന്റെ രണ്ടാം പാരഗ്രാഫില്‍ പറയുന്നത്. എന്നാല്‍ കമ്പനിയുമായി എഗ്രിമെന്റ് വെച്ചപ്പോള്‍ ഇക്കര്യം ബോധപൂര്‍വ്വം ഒഴിവാക്കുകയും 151 കോടി രൂപ ക്വാട്ട് ചെയ്ത് കമ്പനിക്ക് ടെണ്ടര്‍ നല്‍കിയ ശേഷം പിന്നീട് 5 വര്‍ഷത്തെ ഫെസിലിറ്റി മാനേജ്‌മെന്റിനു തുക വകയിരുത്തുകയും ചെയ്തത് സര്‍ക്കാരി ഉത്തരവിനു വിരുദ്ധമായിട്ടാണ്. ഇത് അഴിമതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യകമ്പനിയെ സഹായിക്കാനാണ് ഇത്. ഇത് വഴി സ്വകാര്യ കമ്പനിക്ക് ഒറ്റയടിക്ക് 81 കോടി രൂപയാണ് ലഭിച്ചത്. പദ്ധതി തുക 151 കോടി രൂപ എന്നത് 232 കോടിയാക്കി ഉയര്‍ത്തിക്കൊടുത്തത് ആരുടെ താത്പര്യം…

    Read More »
  • Kerala

    എഐ ക്യാമറ പദ്ധതി: സ്വകാര്യ കമ്പനിയുമായി കെൽട്രോൺ ഉണ്ടാക്കിയ കരാറും സ്വകാര്യ കമ്പനി ഏര്‍പ്പെട്ട ഉപകരാറും മന്ത്രിസഭയിൽ നിന്ന് ഗതാഗത വകുപ്പ് മറച്ചുവച്ചു

    തിരുവനന്തപുരം: കോടികൾ മുടക്കിയ എഐ ക്യാമറ ഇടപാടിലെ ഉപകരാര്‍ പൂര്‍ണ്ണമായും മന്ത്രിസഭയെ ഇരുട്ടിൽ നിര്‍ത്തിയാണ് ഒപ്പുവെച്ചത്. സ്വകാര്യ കമ്പനിയുമായി കെൽട്രോൺ ഉണ്ടാക്കിയ കരാറും സ്വകാര്യ കമ്പനി ഏര്‍പ്പെട്ട ഉപകരാറും മന്ത്രിസഭയിൽ നിന്ന് ഗതാഗത വകുപ്പ് മറച്ചുവച്ചു. കെൽട്രോണ്‍ ഉപകരാര്‍ നൽകിയ എസ്ആര്‍ഐടിക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികള്‍ കോടികളുടെ അഴിമതി നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. റോഡുകളിൽ ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിന് പിന്നിലെ സ്വകാര്യ പങ്കാളിത്തം വൻ വിവാദമായിരിക്കെയാണ്, കരാര്‍ വിശദാംശങ്ങളും സര്‍ക്കാര്‍ തീരുമാനങ്ങളിലെ പൊരുത്തക്കേടുകളും പുറത്ത് വരുന്നത്. കെൽട്രോൺ കൺസക്ൾട്ടൻസിയാകണമെന്നും ഉപകരണങ്ങൾ സര്‍ക്കാര്‍ നേരിട്ട് വാങ്ങിയാൽ മതിയെന്നുമുള്ള ധനവകുപ്പ് നിര്‍ദ്ദേശം അട്ടിമറിച്ചത് ഗതാഗത വകുപ്പ്. 232 കോടി രൂപയുടെ പദ്ധതി മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നപ്പോഴും എസ്ആര്‍ഐടിക്ക് കരാര്‍ നൽകിയതടക്കം വിവരങ്ങൾകെൽട്രോൺ മറച്ചു വച്ചു. സ്വകാര്യ കമ്പനിക്ക് നൽകിയ കരാര്‍ മാത്രമല്ല പദ്ധതി നടത്തിപ്പിന് വേണ്ടി സ്വകാര്യ കമ്പനി നൽകിയ ഉപകരാറുകൾ വരെ ഇപ്പോൾ സംശയത്തിന്റെ…

    Read More »
  • Kerala

    സംസ്ഥാന സർക്കാരിന്റെ എ.ഐ. ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു; കരാറുകൾ എടുത്ത കമ്പനിക്ക് ഈ രംഗത്ത് കാര്യമായ പരിചയമില്ല

    കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ എ ഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു. എസ്ആർഐടി പദ്ധതിയുടെ ഉപകരാർ നൽകിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി രൂപീകരിച്ചത് 2020 ഫെബ്രുവരിയിൽ മാത്രമാണ്. ഈ കമ്പനിക്ക് ഈ രംഗത്ത് കാര്യമായ പരിചയമില്ല. കമ്പനിയുടെ രജിസ്ട്രേഷൻ രേഖ പുറത്ത്. ബന്ധുക്കളായ രണ്ട് പേരടക്കം നാല് പേരാണ് പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർമാർ. എ ഐ ക്യാമറ സ്ഥാപിക്കാൻ വലിയ കരാറുകൾ എടുത്ത് ഇവർക്ക് യാതൊരു മുൻ പരിചയവുമില്ല. കരാറിന്റെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പും പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെ ഇവരെ പുറത്താക്കി പുതിയ കരാറുണ്ടാക്കി. ആദ്യം ഉണ്ടാക്കിയത് 151കോടി രൂപയുടെ കരാർ. പ്രസാഡിയോയുടെ ആഭ്യന്തര എസ്റ്റിമേറ്റനുസരിച്ച് ചെലവ് 62 കോടി മാത്രമായിരുന്നു. യോഗങ്ങളിൽ ആദ്യ ഘട്ടത്തിൽ ഭരണകക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധു പങ്കെടുക്കുകയും ചെയ്തു. ആരോപണങ്ങൾ നിഷേധിച്ച എസ്ആർഐടി സിഎംഡി മധു നമ്പ്യാർ, ഉപകരാർ നൽകിയ 2 കമ്പനികൾ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് പറയുന്നത്.…

    Read More »
  • Kerala

    നാളത്തെ പി.എസ്.സി. പരീക്ഷാ സമയത്തിൽ മാറ്റം; വിശദാംശങ്ങൾ

    തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാളെ നടത്തുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പരീക്ഷയുടെ സമയത്തിൽ മാറ്റം. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ച അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ ടിക്കറ്റുമായി പുതിയ സമയക്രമമനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.

    Read More »
  • Careers

    ഇന്ത്യയിൽ ആദ്യമായി തുറന്ന ആപ്പിളിന്റെ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടുന്നു; വാഗ്ദാനം ചെയ്യുന്നത് വമ്പൻ ശമ്പളം

    മുംബൈ: ഇന്ത്യയിൽ ആദ്യമായി തുറന്ന ആപ്പിളിന്റെ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടി കമ്പനി. വ്യാപാരം തുടങ്ങി 25 വർഷത്തിന് ശേഷമാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ സ്റ്റോർ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് ആപ്പിൾ. കഴിഞ്ഞ ആഴ്ചയാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ സ്റ്റോറുകൾ ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തത്. ദില്ലി, മുംബൈ സ്റ്റോറുകളിൽ മതിയായ ജീവനക്കാരുണ്ടെങ്കിലും, കമ്പനി ഇപ്പോഴും ഇന്ത്യയിലെ സ്റ്റോറുകൾക്കായി നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് കമ്പനിയുടെ ദീർഘകാല പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ് ഇത് നൽകുന്നത്. ആപ്പിൾ ബികെസി, ആപ്പിൾ സാകേത് എന്നീ രണ്ട് സ്റ്റോറുകളാണ് ആപ്പിൾ ഇന്ത്യയിൽ തുറന്നത്. ദില്ലിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ സ്ഥിതി ചെയ്യുന്ന സാകേത് ആപ്പിൾ സ്റ്റോർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ സ്റ്റോറിനേക്കാൾ ചെറുതാണ്. എന്നാൽ രണ്ട് സ്റ്റാറുകൾക്കും ആപ്പിൾ പ്രതിമാസം 40 ലക്ഷമാണ് വാടക നൽകുന്നത്. ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് എക്സ്പെർട്ട്, ബിസിനസ് എക്സ്പെർട്ട് എന്നീ…

    Read More »
Back to top button
error: