CrimeNEWS

നിശാക്ലബ് നര്‍ത്തകിയുമായി പ്രണയം; ദുബായ് ജോലി കളഞ്ഞ് ഐഐടിക്കാരന്‍ മോഷ്ടാവായി

പട്‌ന: പ്രണയത്തിനായി ബ്രിട്ടീഷ് സിംഹാസനം ഉപേക്ഷിച്ച എഡ്വേര്‍ഡ് എട്ടാമന്‍ രാജാവിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ ലവലിലുള്ള ഒരു കാമുകന്‍െ്‌റ കഥയാണ് ബിഹാര്‍ മുസാഫര്‍പുരിനും പറയാനുള്ളത്. ഐഐടിയില്‍ പഠിച്ചിറങ്ങി, ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത യുവാവ്, നിശാക്ലബില്‍ നര്‍ത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താന്‍ മോഷ്ടാവായ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്!

ഒരു സ്ത്രീയില്‍നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്തതിനാണു ഹേമന്ത് കുമാര്‍ രഘുവിനെ (40) മൂന്നു കൂട്ടാളികളോടൊപ്പം കഴിഞ്ഞയാഴ്ച ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരി സ്വദേശിയാണ് ഹേമന്ത്.

Signature-ad

ദുബായിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, ഒരു നിശാക്ലബ് നര്‍ത്തകിയുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ചതെന്ന് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ദുബായിലുള്ള സമയത്താണ് ഹേമന്ത് നൈറ്റ് ക്ലബില്‍ ഡാന്‍സറായ ബിഹാര്‍ സ്വദേശിനിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇതോടെ നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിക്കാന്‍ യുവതിയെ ഹേമന്ത് നിര്‍ബന്ധിച്ചു. പകരം, ബിഹാറിലേക്ക് ഒരുമിച്ച് പോകാന്‍ അവന്‍ സമ്മതംമൂളി. കഴിഞ്ഞവര്‍ഷമാണ് ഇരുവരും മുസാഫര്‍പുരിലെത്തിയത്.

കാമുകിക്കുവേണ്ടി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയതോടെയാണ് പണത്തിനായി ഇയാള്‍ക്ക് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിയേണ്ടി വന്നത്.

 

Back to top button
error: