തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രില്‍ 30നാണ് തൃശൂര്‍ പൂരം. രാവിലെ 11.30നും 11. 45നും ഇടയിലാണ് തിരുവമ്പാടിയില്‍ കൊടിയേറ്റം. പാറമേക്കാവില്‍ ഉച്ചയ്ക്ക് 12ന് ആണ് കൊടിയേറ്റം.
ഘടക പൂരങ്ങള്‍ എഴുന്നള്ളിക്കുന്ന എട്ട് ക്ഷേത്രങ്ങളിലും രാവിലെ എട്ടിനും രാത്രി എട്ടരക്കും ഇടയ്ക്കുള്ള വിവിധ മുഹൂര്‍ത്തങ്ങളിലായിരിക്കും കൊടിയേറ്റ്. ഇത്തവണ പൂരം കാണാന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25 ശതമാനം ആളുകള്‍ കൂടുതല്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
പൂരത്തിന് കനത്ത സുരക്ഷയൊരുക്കാന്‍ ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ മുന്‍കരുതലുകളും സുരക്ഷാ മാനണ്ഡങ്ങളും നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ ഒന്നാകെ പരിഗണിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പകരം കംപാര്‍ട്‌മെന്റുകളാക്കി തിരിച്ചുള്ള രീതിയാണ് ഇത്തവണ കൈക്കൊള്ളുന്നതെന്ന് കലക്ടര്‍ പറഞ്ഞു.