Month: April 2023
-
Movie
ദിലീപ് നായകനായ ‘ബാന്ദ്ര’ വരുന്നു, ചിലമ്പരശന്റെ ‘പത്തു തല’ ഏപ്രില്‍ 27 മുതൽ ആമസോണ്‍ പ്രൈമിൽ
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യുടെ ടീസര്‍ പുറത്തിറങ്ങി. ‘രാമലീല’യ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അലക്സാണ്ടര്‍ ഡൊമിനിക് എന്നാണ് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘രാമലീല’യിലൂടെ അരങ്ങേറ്റം കുറിച്ച ആളാണ് അരുണ്‍ ഗോപി. ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാ’യിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ദിലീപിന്റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര.’ ചിലമ്പരശനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്തു തല’ യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ…
Read More » -
Movie
ജോസ് തോമസ്- ദിലീപ് കൂട്ടുകെട്ടിലെ ‘ഉദയപുരം സുൽത്താൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 24 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ദിലീപിന്റെ ‘ഉദയപുരം സുൽത്താ’ന് 24 വയസ്സായി. 1999 ഏപ്രിൽ 25 നായിരുന്നു ജോസ് തോമസ് സംവിധാനം ചെയ്‌ത ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്‌തത്. സംവിധായകന്റെ കഥയ്ക്ക് ഉദയ്‌കൃഷ്‌ണ-സിബി കെ തോമസ് എന്നിവർ തിരക്കഥയെഴുതി. മതത്തിന്റെ വേലിക്കെട്ടുകൾ ബന്ധങ്ങൾ അകറ്റുമ്പോഴും സംഗീതവും മനുഷ്യത്വവും കാലവും എല്ലാ അതിർവരമ്പുകളെയും ഭേദിക്കുമെന്ന് ചിത്രം പറഞ്ഞു. മുസൽമാൻ (ക്യാപ്റ്റൻ രാജു) വിവാഹം ചെയ്‌ത തമ്പുരാട്ടിയും (അംബിക) അവരുടെ സംഗീതസിദ്ധിയുള്ള സുലൈമാൻ എന്ന മകനും (ദിലീപ്). സാഹചര്യവശാൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നൊരു പൂജാരിയായി സുലൈമാന് അഭിനയിക്കേണ്ടി വരുന്നു. യാഗം കഴിക്കാനെന്ന് പറഞ്ഞ് ക്ഷണിക്കപ്പെട്ട നമ്പൂതിരി എന്ന സുലൈമാൻ വാസ്‌തവത്തിൽ വന്നത് അമ്മവീടായ ഉദയപുരം കൊട്ടാരത്തിലാണ്. കൊട്ടാരത്തിൽ സുലൈമാൻ നമ്പൂതിരി നേരിടുന്ന അതിജീവന ശ്രമങ്ങളാണ് പിന്നെ. കൊട്ടാരത്തിലെ ഇളയ പെൺകുട്ടിക്കുള്ള കല്യാണദോഷം തീർക്കാൻ സ്വയംവരപൂജ നടത്താൻ വന്ന സുലൈമാനെ അയാളുടെ പശ്ചാത്തലമറിയാതെ പ്രേമിക്കുന്നു തമ്പുരാട്ടിക്കുട്ടി (പ്രീത വിജയകുമാർ). അയാളുടെ പശ്ചാത്തലമറിഞ്ഞു…
Read More » -
NEWS
ആതിര മോഹന്‍ സൗദിയിൽ വച്ച് മതം മാറി ആയിഷയായി: ‘ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം. വേറെ വിവാഹം കഴിച്ചിട്ടില്ല.’ ആയിഷ സ്വന്തം നിലപാട് വിശദീകരിക്കുന്നു
സൗദി അറേബ്യയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്യുന്ന തന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി മതം മാറ്റി എന്ന പരാതിയുമായി ഭർത്താവ് ആന്റണി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. തൃശൂര്‍ ചേറ്റുപുഴ സ്വദേശിയായ ഈ 32കാരി ഇപ്പോൾ 65 കാരന്റെ കസ്റ്റടിയിലാണെന്നും തീവ്രവാദികളുടെ കയ്യിൽ അകപ്പെടും മുമ്പ് രക്ഷിച്ചു തിരികെ എത്തിക്കണം എന്നായിരുന്നു പരാതി. പക്ഷേ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഭർത്താവും ചില ഓൺലൈൻ മാധ്യമങ്ങളും നുണക്കഥ പ്രചരിപ്പിക്കുന്നു എന്നും ആയിഷയായി മാറിയ ആതിര മോഹൻ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആതിര മോഹൻ എന്ന താൻ ഇസ്ലാം മതം സ്വീകരിച്ച ശേഷം ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു. സൗദി അറേബ്യയില്‍ വച്ച് മതം മാറിയ തനിക്കെതിരെ പല കോണുകളില്‍ നിന്നും വിദ്വേഷ പ്രചാരണം നടക്കുന്നതായി അവര്‍ കുറ്റപ്പെടുത്തി. മതങ്ങളെ പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് മതം മാറിയതെന്ന് ആയിഷ എന്ന ആതിര മോഹൻ…
Read More » -
Kerala
നടൻ മാമ്മുക്കോയ ആശുപത്രിയിൽ
മലപ്പുറം: നടൻ മാമ്മുക്കോയ കുഴഞ്ഞുവീണു. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മാമ്മുക്കോയയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്. രാത്രി പത്തുമണിയോടെയാണ് സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം. അതേസമയം, മാമ്മുക്കോയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മാമ്മുക്കോയയെ കോഴിക്കോട്ടേക്ക് മാറ്റുമെന്നാണ് വിവരം.
Read More » -
Crime
യുവാവിനുനേരേ വിവാഹദിനത്തിൽ പുരുഷവേഷത്തിലെത്തിയ മുൻകാമുകിയുടെ ആസിഡ് ആക്രമണം; യുവാവിനും വധുവിനും പരുക്ക്
പ്രണയബന്ധം തകരുമ്പോൾ അത് വ്യക്തികളെ മാനസികമായി ബാധിക്കുന്നത് ഒരു പരിധി വരെ സ്വാഭാവികമാണ്. ചിലരിൽ ഇത് വിഷാദം വരാനോ, ഉത്കണ്ഠ അധികരിക്കാനോ എല്ലാം കാരണമാകാറുണ്ട്. എന്നാൽ പരിധികൾ ലംഘിച്ച് സ്വയമോ മറ്റുള്ളവർക്കോ ഭീഷണിയാകും വിധത്തിൽ ഈ മാനസികാവസ്ഥ മാറുന്നത് തീർച്ചയായും അപകടം തന്നെയാണ്. പ്രണയനൈരാശ്യത്തെ തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയോ, വെട്ടിക്കൊലപ്പെടുത്തുകയോ എല്ലാം ചെയ്യുന്നവരുടെ നാടാണ് നമ്മുടേത്. ഈ വിഷയത്തിൽ ആവശ്യമായ അവബോധം ആളുകൾക്കിടയിൽ- പ്രത്യേകിച്ച് യുവാക്കളിൽ ഇല്ല എന്നതാണ് ഇത്തരം വാർത്തകൾ ആവർത്തിക്കുന്ന സാഹചര്യം തെളിയിക്കുന്നത്. സമാനമായൊരു വാർത്തയാണ് ഛത്തീസ്ഗഡിൽ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മുൻകാമുകനെതിരെ അയാളുടെ വിവാഹദിവസം തന്നെ ആസിഡ് ആക്രമണം നടത്തിയിരിക്കുകയാണ് ഒരു യുവതി. ആദ്യം സംഭവത്തിൽ ആരാണ് പ്രതിയെന്ന് മനസിലായില്ലങ്കിലും പിന്നീട് പൊലീസന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ബസ്തറിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരനായ യുവാവിൻറെ വിവാഹദിനത്തിൽ വേഷം മാറി പുരുഷനെ പോലെ എത്തിയ മുൻകാമുകി ഇയാൾക്കെതിരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വൈദ്യുതി ഇല്ലാതിരുന്നതിനാൽ തന്നെ ആരാണ്…
Read More » -
LIFE
യുവ താരങ്ങളായ മാത്യുവും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മര്‍ റിലീസ് പ്രഖ്യാപിച്ചു
മലയാളത്തതിന്റെ യുവ താരങ്ങളായ മാത്യു തോമസും നസ്‍ലെനും പ്രധാന വേഷങ്ങളിലെത്തുന്ന നെയ്‍മർ ആരാധകർ കാത്തിരിക്കുന്നതാണ്. സുധി മാഡിസണാണ് ‘നെയ്‍മർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുധി മാഡിസണിന്റേതാണ് ചിത്രത്തിന്റെ കഥയും. നെയ്‍മർ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. മാത്യു, നസ്‍ലെൻ എന്നിവർക്ക് പുറമേ വിജയരാഘവൻ, ജോണി ആന്റണി തുടങ്ങിയവരും ‘നെയ്‍മർ’ എന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു ‘നെയ്‍മർ’ മെയ് 12ന് റിലീസ് ചെയ്യും . ഷാൻ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിൽ ഒൻപതു ഗാനങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ‘നെയ്‍മർ’ എന്ന ചിത്രത്തിന്റെ ശബ്‍ദമിശ്രണം ദേശീയ പുരസ്‌കാര ജേതാവ് വിഷ്‍ണു ഗോവിന്ദ് ആണ്. ‘നെയ്‍മർ’ എന്ന പേര് ഫുട്‌ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്‌ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ സുധി മാഡിസൺ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ പ്രായ ദേശഭാഷ അതിർവരമ്പുകളില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണ്…
Read More » -
LIFE
ആദിത്യ കരികാലനും നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മിനിറ്റ് വീഡിയോ ഗാനം പുറത്തുവിട്ട് ‘പൊന്നിയന്‍ സെല്‍വന്‍ 2’ ടീം
ബിഗ് സ്ക്രീനിൽ മുൻപും ഒട്ടേറെ വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള മണി രത്നത്തിൻറെ ഡ്രീം പ്രോജക്റ്റ്. ഇന്ത്യൻ സിനിമാമേഖലയിലെ പ്രമുഖ താരങ്ങളുടെ നീണ്ട നിര.. പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം കഴിഞ്ഞ വർഷം എത്തുന്നതിന് മുൻപ് ചിത്രം നേടിയ പ്രീ റിലീസ് ഹൈപ്പിന് കാരണം ഇവയായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ചിത്രം എത്തിയതോടെ രണ്ടാം ഭാഗം വലിയ കാത്തിരിപ്പാണ് ഉയർത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികൾ ആവേശത്തോടെ സ്വീകരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിൻറെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിന്നഞ്ജിറു നിലവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഇലങ്കോ കൃഷ്ണൻ ആണ്. സംഗീതം എ ആർ റഹ്‍മാൻ. ഹരിചരൺ ആണ് പാടിയിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനും ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവൽക്കരിക്കുന്ന ഗാനമാണിത്. ഏപ്രിൽ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. അഡ്വാൻസ് റിസർവേഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ചിത്രം 4ഡിഎക്സിലും റിലീസ്…
Read More » -
India
സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കായി ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യം
ദില്ലി: ആഭ്യന്തര സംഘർഷം കത്തിപ്പടർന്ന സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം മുന്നേറുന്നു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ട്വീറ്റ് ചെയ്തത്. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഐഎൻഎസ് സുമേധ എന്ന കപ്പൽ സുഖാൻ തുറമുഖത്ത് എത്തി. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായും അദ്ദേഹം അറിയിച്ചു. Operation Kaveri gets underway to bring back our citizens stranded in Sudan. About 500 Indians have reached Port Sudan. More on their way. Our ships and aircraft are set to bring them back home. Committed to assist all our bretheren in Sudan. pic.twitter.com/8EOoDfhlbZ — Dr. S. Jaishankar (@DrSJaishankar) April 24, 2023 സുഡാന്റെ…
Read More » -
LIFE
അവൾ ഒരു കൃത്യത്തിലാണ്… പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘മിസ്സിംഗ് ഗേള്‍’ റിലീസിന് തയ്യാറായി
പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘മിസ്സിംഗ് ഗേൾ’. ‘മിസ്സിംഗ് ഗേൾ’ ചിത്രത്തിൽ സഞ്ജു സോമനാഥും ആഷിക അശോകനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അബ്‍ദുൾ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിലാണ് ‘മിസ്സിംഗ് ഗേൾ’ പ്രദർശനത്തിന് എത്തുക. മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രമാണ് ‘മിസ്സിംഗ് ഗേൾ’ എന്നാണ് റിപ്പോർട്ട്. ഷിഹാബ് ഓങ്ങല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അബ്‍ദുൾ റഷീദിന്റെ സംവിധാനത്തിലുള്ള ‘മിസ്സിംഗ് ഗേളി’ന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് സച്ചിൻ സത്യ ആണ്. ഔസേപ്പച്ചൻ വാളക്കുഴി, ടി ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്നാണ് നിർമാണം. ഫൈൻ ഫിലിംസിന്റെ ബാനറിലാണ് ‘മിസ്സിംഗ് ഗേളി’ന്റെ നിർമാണം. വിശാൽ വിശ്വനാഥനും അഫ്‍സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സത്യജിത്ത് ആണ് ചിത്രത്തിന്റെ ഗാനരചന. ‘മിസ്സിംഗ് ഗേൾ’ ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന പ്രൊജക്റ്റാണ്. ജയഹരി കാവാലമാണ് ചിത്രത്തിന്റെ…
Read More » -
LIFE
മമ്മൂട്ടിയുടെ ശബ്‍ദഗാംഭീര്യത്തില്‍ ‘ഏജന്‍റ്’ മലയാളം ട്രെയ്‍ലര്‍ എത്തി
നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‍ലർ ഏപ്രിൽ 18 ന് പുറത്തെത്തിയത് സിനിമാപ്രേമികൾ ഏറ്റെടുത്തിരുന്നു. എന്നാൽ മലയാളി സിനിമാപ്രേമികൾ അതിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ ഡയലോഗുകൾ പലതും മറ്റൊരാളുടെ ശബ്ദത്തിലാണ് എന്നതായിരുന്നു അത്. മമ്മൂട്ടി ഡബ്ബിംഗ് പൂർത്തിയാക്കും മുൻപ് മുൻനിശ്ചയപ്രകാരം ട്രെയ്‍ലർ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തിൽ ചിത്രത്തിൻറെ മലയാളം ട്രെയ്‍ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിംഗ് പൂർണ്ണമായും ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 28 ന് ആണ് എത്തുക. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ മേജർ മഹാദേവനായാണ്…
Read More »