Month: April 2023
-
Kerala
നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും, എന്നാൽ എല്ലാവർക്കും അതിന് പാങ്ങില്ല; എഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ
കൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി ഇടതുപക്ഷ എം എൽ എയായ കെ ബി ഗണേഷ് കുമാർ രംഗത്ത്. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണുമെന്നും എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടു പോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ അതോർക്കണമെന്നും പത്തനാപുരം എം എൽ എ ആവശ്യപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ്‌കുമാർ എം എൽ എ തുറന്നടിച്ചു. അതേസമയം എ ഐ ക്യാമറ വിവാദത്തിൽ കെൽട്രോൺ എം ഡിയുടെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇന്ന് രംഗത്തെത്തിയിരുന്നു. കെൽട്രോൺ സർക്കാർ ഉത്തരവ് ലംഘിച്ചെന്ന് അദ്ദേഹം ആരോപിച്ചു. കെൽട്രോൺ…
Read More » -
Crime
വിവാഹ വാഗ്ദാനം നൽകി മലയാളി യുവതിയെ ദുബൈയിൽ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങി; യുപി സ്വദേശി കേരള പൊലീസിന്റെ പിടിയിൽ
ലഖ്നൗ: മലയാളി യുവതിയെ ദുബൈയിൽ വച്ച് ബലാത്സംഗം ചെയ്തശേഷം നാട്ടിലേക്ക് മുങ്ങിയ യുപി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. 29 കാരനായ നദീംഖാനെയാണ് കേരള പൊലീസ് യുപിയിലെത്തി അറസ്റ്റ് ചെയ്തത്. യുപി പൊലീസിൻറെ സഹകരണത്തോടെയായിരുന്നു നടപടി. ഇസത്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പരതപൂർ ജീവൻ സഹായ് ഗ്രാമത്തിലെ താമസക്കാരനാണ് പ്രതിയായ നദീം ഖാൻ. ഞായറാഴ്ചയാണ് നദീം ഖാനെ കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബറേലി പൊലീസ് സർക്കിൾ ഓഫീസർ ആശിഷ് പ്രതാപ് സിംഗ് പറഞ്ഞു. കേരളത്തിലെ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാതിയാണ് ഇരിക്കൂർ പൊലീസിൽ പീഡന പരാതി നൽകിയത്. യുവതി കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന ബസിലെ ഡ്രൈവറായിരുന്നു നദീം ഖാൻ. ഇരുവരും തമ്മിൽ അടുപ്പത്തിലായി. പിന്നീട് യുവാവ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി…
Read More » -
Kerala
സ്കൂളിൽനിന്ന് വീട്ടിലേക്ക് പോയ അധ്യാപിക ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടത്തിൽ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ്(48) മരിച്ചത്. മാതാ സീനിയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ് മാല. സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ മാലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടനെ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ വിദ്യാർഥിയായ അനീഷ് കുമാർ, എൻജിനീയറിങ് വിദ്യാർത്ഥിയായ അശ്വിൻ കുമാർ എന്നിവർ മക്കളാണ്. ഭർത്താവ് അനിൽകുമാർ ഷാർജയിലാണ്.
Read More » -
India
യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള “ഓപ്പറേഷൻ കാവേരിക്ക് ” നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലേക്ക്
ദില്ലി: യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള “ഓപ്പറേഷൻ കാവേരിക്ക് ” നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. നാളെ (ചൊവ്വ) രാവിലെ മന്ത്രി ജിദ്ദയിലെത്തും. ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിൻ്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്. സുഡാൻ രക്ഷാ ദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന് ജിദ്ദയിലേക്ക് പുറപ്പെട്ടു. നാളെ മന്ത്രി ജിദ്ദയിലെത്തും.
Read More » -
India
ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനും ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാനും നിതീഷ് കുമാറിനൊപ്പം നിൽക്കുമെന്ന് അഖിലേഷ് യാദവ്
ദില്ലി: ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനും ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാനും നിതീഷ് കുമാറിനൊപ്പം നിൽക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. നിതീഷ്കുമാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അഖിലേഷ് യാദവിന്റെ വാഗ്ദാനം. അതേസമയം, ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കൂടുതൽ പാർട്ടികളുമായി ചർച്ച നടത്തും. എല്ലാവരെയും ഒരുമിപ്പിച്ച് ബിജെപിക്കെതിരെ പോരാടുമെന്നും നിതീഷ്കുമാർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രി ആകേണ്ട. തനിക്ക് ഒന്നും വേണ്ട. എല്ലാവരെയും ഒരുമിപ്പിക്കുകയാണ് താൻ ചെയ്യുന്നത്. എല്ലാവരും ഒരുമിച്ച ശേഷം നേതാവിനെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈഗോ ഉണ്ടാകില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് മമത ബാനർജി പറഞ്ഞു. പാർട്ടികൾ തമ്മിൽ ഈഗോയില്ലെന്നും കൂട്ടായി…
Read More » -
Kerala
ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ചു; യാത്രികരായ അച്ഛനും മകനും ഗുരുതര പരിക്ക്
കണ്ണൂര്‍: ബൈക്കില്‍ പോകുകയായിരുന്ന അച്ഛനെയും മകനെയും മുള്ളന്‍ പന്നി ഇടിച്ച് വീഴ്ത്തി. ചിറ്റാരിക്കാല്‍ ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. ചെറുപുഴ കാറ്റാംകവല സ്വദേശി സജി, മകന്‍ ജോണ്‍സ് എന്നിവര്‍ക്ക് പരിക്കേറ്റു. രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. രാവിലെ ജോണ്‍സിനെ ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു സജി. ഇതിനിടെ സമീപത്തെ പറമ്പില്‍ നിന്നും ഓടിവന്ന മുള്ളന്‍ പന്നി ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. അതുവഴി പോകുകയായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടെയും പരിക്കുകള്‍ സാരമുള്ളതാണ്. പരിക്കേറ്റ ഇരുവരും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
Read More » -
India
പോലീസുകാരെ കൈയേറ്റം ചെയ്തു; ആന്ധ്ര മുഖ്യന്റെ സഹോദരി തെലങ്കാനയില്‍ അറസ്റ്റില്‍
ഹൈദരാബാദ്: പ്രതിഷേധസമരത്തിനിടെ പോലീസുദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിളയെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്റ്റേറ്റ് പബ്ലിക് കമ്മിഷന്‍ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള പ്രതിഷേധത്തിനായി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്ഐടി) ആസ്ഥാനത്തേക്ക് തിങ്കളാഴ്ച പോകുന്നതിനിടെയാണ് ശര്‍മിളയെ പോലീസ് സംഘം തടഞ്ഞത്. എസ്ഐടി ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ശര്‍മിള സഞ്ചരിച്ച കാര്‍ പോലീസ് തടയുന്നത് വീഡിയോദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ഒരു പോലീസുദ്യോഗസ്ഥന്‍ വാഹനത്തിന്റെ ഡ്രൈവറെ ബലമായി പുറത്തിറക്കുന്നതും തൊട്ടുപിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങുന്ന ശര്‍മിള പോലീസുദ്യോഗസ്ഥന് അരികിലെത്തി അയാളെ അടിക്കുന്നതും മറ്റൊരു വീഡിയോയില്‍ കാണാം. #WATCH | YSRTP Chief YS Sharmila manhandles police personnel as she is being detained to prevent her from visiting SIT office over the TSPSC question paper leak case,…
Read More » -
LIFE
കരള്‍മാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് നടൻ ബാല ആരോഗ്യം വീണ്ടെടുക്കുന്നു; ബാലയ്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഭാര്യ എലിസബത്ത്
നടൻ ബാല കരൾമാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സൂചനകളുമായി ഭാര്യ എലിസബത്ത് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ ഒരു ഫോട്ടോ ബാല തന്നെ പങ്കുവെച്ചിരുന്നു. എന്തായാലും പുതിയ വീഡിയോയും പുറത്തുവന്നതോടെ ആരാധകർ സന്തോഷത്തിലാണ്. നടൻ ബാലയ്‍ക്കൊപ്പം താനുമുള്ള വീഡിയോ ആണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നായിരുന്ന ബാല തന്റെ ഫോട്ടോ പങ്കുവെച്ചിരുന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക എന്നായിരുന്നു റിപ്പോർട്ട്. ബാലയുടെ പുതിയ വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ. https://youtu.be/HLBd73f45u0 മാർച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. ഇതിന് ഒരാഴ്‍ച മുൻപ് കരൾരോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല…
Read More » -
LIFE
ഇന്ദ്രജിത്ത്, സർജാനോ, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച്, അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ അനൗൺസ്മെൻറും കൊച്ചിയിൽ നടന്നു. “മാരിവില്ലിൻ ഗോപുരങ്ങൾ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയും സമീപ പ്രദേശങ്ങളിലുമായി ആരംഭിച്ചു. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ ബത്ലഹേ’മിലെ ഏറെ ജനശ്രദ്ധ നേടിയ ‘മാരിവില്ലിൻ ഗോപുരങ്ങൾ….’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വരികൾ തന്നെയാണ് പുതിയ ചിത്രത്തിൻ്റെ പേരായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആ ഗാനത്തിനെതന്നെ പുനസൃഷ്ടിച്ചുക്കൊണ്ടാണ് പുതിയ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ എത്തി എന്നതും ഏറെ ശ്രദ്ദേയമാണ്. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന…
Read More »
