KeralaNEWS

ഭര്‍ത്താവുമായി വഴക്കിട്ട് ഓട്ടോയില്‍നിന്നു ചാടി; തല പോസ്റ്റിലിടിച്ച് ഗര്‍ഭിണി മരിച്ചു

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കെ പുറത്തേക്കു ചാടിയ ഒന്നരമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്ഭദ്ര ദമ്പതികളുടെ മകള്‍ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം.

ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവ് അഖിലിനൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്കു മടങ്ങവേ തോപ്പുവിള ജംക്ഷന് സമീപത്തായിരുന്നു സംഭവം. സുബിനയും അഖിലും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സുബിന പുറത്തേക്കു ചാടിയതെന്നു പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: