തിരുവനന്തപുരം:സിൽവർ ലൈന് കേന്ദ്രം എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.തിരുവനന്തപുരം നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരുമായി സംസാരി ക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ലൈന്‍ കേരളത്തില്‍ രാഷ്ട്രീയവിഷയമായതു വേദനിപ്പിച്ചു. വികസനം വേഗത്തില്‍ വരണമെന്ന കാഴ്ചപ്പാടാണുള്ളത്.ഇക്കാര്യത് തില്‍ വിവേചനമില്ല.കേന്ദ്ര സര്‍ക്കാരിനു വ്യക്തമായ നിലപാട് ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിനായി നന്നായി ഗൃഹപാഠം ചെയ്ത പദ്ധതികള്‍ കേന്ദ്രത്തിനുണ്ട്. പാത നവീകരണം, വേഗവും പാതകളും ഇരട്ടിപ്പിക്കല്‍, ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ പുതിയ വന്ദേഭാരത് ട്രെയിനുകള്‍ എന്നീ ലക്ഷ്യങ്ങള്‍ അതിവേഗം കൈവരിക്കാനാണു തീരുമാനം – മന്ത്രി പറഞ്ഞു.