തിരുവനന്തപുരം:തലസ്ഥാന നഗരി ഉൾപ്പടെ കേരളത്തിൽ ശക്തമായ മഴ. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറില്‍ അനുഭവപ്പെട്ടത്.ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്.
തിരുവനന്തപുരം നഗരത്തില്‍ മാത്രം 15 മിനിറ്റില്‍ 16.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റില്‍ 9.5 മി മീ മഴ ലഭിച്ചു.അതേസമയം അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത് അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.