KeralaNEWS

ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലിൽ താഴ്ന്നു… ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി – വീഡ‍ിയോ

ആലപ്പുഴ: തീരസദസ്സ് പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴി ചിന്താ ജെറോമിന്‍റെ കാർ പുഴിമണലിൽ താഴ്ന്നു. വണ്ടി അനങ്ങാതായതോടെ മന്ത്രി സജി ചെറിയാൻ സ്റ്റിയറിംഗ് ഏറ്റെടുത്ത് കാർ പൂഴി മണലിൽ നിന്നും കയറ്റി. മന്ത്രി സജി ചെറിയാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പറഞ്ഞത്. പഴയ ഡ്രൈവിങ് സ്‌കിൽ ഒന്ന് പുറത്തെടുത്തെന്നാണ് മന്ത്രി സംഭവത്തെക്കുറിച്ച് വിവരിച്ചത്. ഇതിന്‍റെ വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

മന്ത്രി സജി ചെറിയാന്‍റെ കുറിപ്പ് ചുവടെ

Signature-ad

തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച് സ: ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലിൽ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കിൽ ഒക്കെ പുറത്തെടുത്തു…

വീഡ‍ിയോ കാണാം

Back to top button
error: