Month: April 2023
-
Kerala
ലണ്ടനാണോ ലക്ഷ്യം; രജിസ്റ്റർ ചെയ്തോളൂ,1.7 ലക്ഷം ഒഴിവുകൾ
യൂറോപ്പ് ലക്ഷ്യം വെക്കുന്ന മലയാളികള്‍ക്ക് സന്തോഷം നല്‍കികൊണ്ട് വന്‍ തൊഴില്‍ അവസരങ്ങളുടെ വാര്‍ത്തയാണ് യുകെയിൽ നിന്നും വരുന്നത്. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ, യുണൈറ്റഡ് കിംഗ്ഡവും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി, ലോകമെമ്ബാടുമുള്ള വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി യുകെ സര്‍ക്കാര്‍ ഒരു സൗജന്യ തൊഴില്‍ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുകയാണ്. ഏകദേശം 1.7 ലക്ഷം ജോലികളാണ് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കണം, എന്താണ് യോഗ്യത എന്നതിനെക്കുറിച്ച് https://findajob.dwp.gov.uk/ ലിങ്ക് വഴി അറിയാം. ലോകത്തിന്റെ ഏതു കോണിൽ നിന്നുള്ള വർക്കും ഇത് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.സാങ്കേതിക വിദ്യയ്ക്ക് പുറമെ അദ്ധ്യാപനം, നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം, ആരോഗ്യം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഒഴിവുണ്ട്.
Read More » -
India
ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം; എങ്ങനെ അപേക്ഷിക്കാം ?
ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ വ്യക്തികൾക്ക് ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം. ജീവനക്കാരും തൊഴിലുടമയും സമർപ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപിഎഫ്ഒ പുറത്തിറക്കിയ സർക്കുലർ പ്രകാരം അപേക്ഷകളും ഉയർന്ന പെൻഷനുള്ള സംയുക്ത ഓപ്ഷനുകളും ഫീൽഡ് ഓഫീസ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തൊഴിലുടമകൾ സമർപ്പിച്ച വേതന വിവരങ്ങൾ ഫീൽഡ് ഓഫീസുകളിൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ച് പരിശോധിക്കും. ഇപിഎസ് പ്രകാരം ഉയർന്ന പെൻഷനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്. ഉയർന്ന പെൻഷന് എങ്ങനെ അപേക്ഷിക്കാം യോഗ്യരായ എല്ലാ ജീവനക്കാരും ഇപിഎഫ്ഒ പോർട്ടലിൽ ആവശ്യമായ രേഖകളോടൊപ്പം ഒരു അപേക്ഷ സമർപ്പിക്കണം. യുഎഎൻ അംഗമായ ഇ-സേവ പോർട്ടലിൽ (https://unifiedportal-mem.epfindia.gov.in/memberinterface/) ലിങ്ക് ആക്‌സസ് ചെയ്യാൻ കഴിയും. അപേക്ഷ ഇപിഎഫ്ഒ ഓഫീസർ സമർപ്പിച്ചതിന് ശേഷം തൊഴിലുടമ സ്ഥിരീകരിക്കും. എല്ലാ വിശദാംശങ്ങളും ശരിയാണെങ്കിൽ, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള…
Read More » -
India
ഡിഎംകെയ്ക്ക് ഉള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം; തന്‍റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് ആവർത്തിച്ച് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ
ചെന്നൈ: തന്‍റെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് ആവർത്തിച്ച് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. ഡിഎംകെയ്ക്ക് ഉള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബ്ലാക് മെയിൽ സംഘമാണ് വ്യാജ ശബ്ദരേഖയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും അഴിമതി നടത്തിയതായി പറയുന്ന ശബ്ദരേഖയുടെ രണ്ടാം ഭാഗം അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടിരുന്നു.ഇതിനിടെ ഡിഎംകെ നേതാക്കൾക്ക് ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി ആരോപിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസുകളിൽ മൂന്നാം ദിവസവും ആദായനികുതി വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം ശബ്ദവും ദൃശ്യങ്ങളും ഉണ്ടാക്കിയതിന്‍റെ മുൻ ഉദാഹരണങ്ങളടക്കം കാട്ടിയാണ് മന്ത്രിയുടെ വിശദീകരണ വീഡിയോ. സ്റ്റാലിന്‍റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും അഴിമതിക്കാരെന്ന് ആരോപിക്കുന്ന 57 സെക്കൻഡ് ശബ്ദരേഖയാണ് അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടത്. ശബ്ദം പളനിവേൽ ത്യാഗരാജന്‍റേത് ആണെന്നാണ് ആരോപണം.സ്റ്റാലിൻ കുടുംബത്തിനെതിരെ അണ്ണാമലൈ അഴിമതി ആരോപണങ്ങളുന്നയിച്ച് ഡിഎംകെ ഫയൽസ് എന്ന പേരിൽ രേഖകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് തമിഴ്നാട് രാഷ്ട്രീയം ഒരിടവേളയ്ക്ക് ശേഷം…
Read More » -
Crime
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തൻറെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗപ്പെടുത്തി ബില്ലുകൾ മാറി; പരാതിയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
ഇടുക്കി: ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തന്‍റെ ഡിജിറ്റൽ ഒപ്പ് ദുരുപയോഗപ്പെടുത്തി ബിൽ മാറിയതടക്കമുള്ള പരാതികളുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി നൽകി. ഇടുക്കിയിലെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലാണ് സംഭവം. പരാതിയില്‍ അന്വേഷണം നടത്താൻ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടു. റെക്കോഡ് ഭൂരിപക്ഷത്തിൽ പത്ത് വർഷമായി യുഡിഎഫ് ഭരിച്ച ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. സിപിഎമ്മിലെ കെ ടി കുഞ്ഞാണ് പ്രസിഡൻ്റ്. എം കെ ദിലീപാണ് സെക്രട്ടറി. സെക്രട്ടറിയും ചില ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും എകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയാണെന്നാണ് പ്രസിഡൻ്റിന്‍റെ പ്രധാന പരാതി. വികസന ക്ഷേമകാര്യ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തന്‍റെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് താൻ അറിയാതെ അനുമതി നൽകുന്നു. ബില്ലുകൾ പാസാക്കുന്നു. ടെൻഡർ പരസ്യം രഹസ്യമാക്കി വച്ചു കരാറുകാരുമായി ധാരണയുണ്ടാക്കി രണ്ടു കരാറുകാർക്ക് ഒന്നേകാൽ കോടി രൂപയുടെ പണികൾ നൽകിയെന്നും പ്രസിഡൻറിൻ്റെ പരാതിയിലുണ്ട്. ദൈനംദിന കാര്യങ്ങൾ പ്രസിഡൻറിനെ അറിയിക്കാറില്ല. ചെലവുകൾ സംബന്ധിച്ച ബില്ലുകളും രേഖകളും പ്രസിഡൻറിൻറെ…
Read More » -
Crime
മാരാരിക്കുളത്ത് 11 കാരിയെ പീഡിപ്പിച്ച കേസിൽ 56 കാരൻ അറസ്റ്റിൽ
ആലപ്പുഴ: മാരാരിക്കുളം പോക്സോ കേസിൽ പ്രതിയായ 56 കാരൻ അറസ്റ്റിൽ. മാരാരിക്കുളം സ്വദേശിയായ 11 കാരിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പ്രതിയായ രാജേഷ് കുമാറി (56)നെ അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്തറിഞ്ഞതോടെ കേസെടുത്തത് അറിഞ്ഞ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാർഡിൽ, പൊള്ളേത്തൈ ചിത്തിര വീട്ടിൽ രാജേഷ് കുമാറി (56)നെ യാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ മോഹിത് പി കെ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെൺകുട്ടിയെ പ്രതിയുടെ വസതിയിൽ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. ശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളത്ത് വെച്ച്…
Read More » -
Kerala
ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ പ്രതിമാസ ശമ്പളം മറ്റു റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ നാലിരട്ടി!
ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളിൽ മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിനായുള്ളത്. ലോഞ്ച് ഇവന്റിനിടെ, പച്ച ടീ-ഷർട്ടുകൾ ധരിച്ച്, ടിം കുക്കിനൊപ്പം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്ന ആപ്പിൾ സ്റ്റോർ ജീവനക്കാർ ശ്രദ്ധാകേന്ദം തന്നെയായിരുന്നു. ആപ്പിൾ സ്റ്റോറിലെ ജീവനക്കാരുടെ ഉയർന്ന ശമ്പളനിരക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് ടെക് ബ്രാൻഡ് റീട്ടെയിൽ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെത് ഉയർന്ന ശമ്പളനിരക്കാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഇന്ത്യയിലെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് 1 ലക്ഷം വരെ പ്രതിമാസശമ്പളം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളത്തെ അപേക്ഷിച്ച് ഏകദേശം നാലിരട്ടി വരെ കൂടുതലാണ് ഇതെന്നാണ് അനുമാനം. ഇന്ത്യയിലെ ആദ്യത്തെ രണ്ട്…
Read More » -
India
157 നഴ്സിംഗ് കോളേജുകൾ പ്രഖ്യാപിച്ചതിൽ ഒറ്റയൊരെണ്ണം കേരളത്തിനില്ല !!
ന്യൂഡൽഹി: രാജ്യത്ത് 157 പുതിയ നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലായി.പക്ഷെ രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ നഴ്സുമാരുള്ള കേരളത്തിന് ഒറ്റയൊരെണ്ണം പോലും അനുവദിച്ചിട്ടില്ല.!! 24 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍. കര്‍ണാടകയ്ക്ക് 4 ഉം തമിഴ്നാടിന് 11ഉം കോളജുകള്‍ അനുവദിച്ചപ്പോള്‍ യുപിക്ക് 27ഉം രാജസ്ഥാന് 23ഉം കോളജുകളാണ് അനുവദിച്ചത്. കഴിഞ്ഞ ബഡ്ജറ്റിലാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം വന്നത്.നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളേജുകൾ സ്ഥാപിക്കുന്നത്.രാജ്യത്ത് ഗുണമേന്മയുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം നൽകുകയും നഴ്‌സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
Read More » -
Kerala
വെള്ളനാട് കിണറ്റിൽ രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണമെന്നാണ് ഹർജിയിലെ വാദം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച വെറ്റിനറി സർജൻ അടക്കമുള്ളവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിലുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. ഹർജി മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. നേരത്തെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെയും ഉള്ളടക്കം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാർഡനും ഡിഎഫ്ഒയ്ക്കും മെമ്മോ നൽകുന്നതിന് അപ്പുറം കാര്യമായ നടപടികൾക്ക് സാധ്യതയില്ല.
Read More » -
Crime
കട്ടിപ്പാറയിലെ ആദിവാസി സ്ത്രീയുടെ കൊലപാതകം: സഹോദരി ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: കട്ടിപ്പാറയിലെ ആദിവാസി സ്ത്രീ ലീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ. ലീലയുടെ മകനെ കൊന്ന കേസിൽ പ്രതി കൂടിയാണ് രാജൻ. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊന്നത് കഴുത്ത് ഞെരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. രണ്ടാഴ്ചയിലേറെ കാണാതായ ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലീലയുടെ മൃതദേഹം ഉൾവനത്തിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലീലയുടെ കൊലപാതകത്തിൽ രാജന് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. ഇരുപത് ദിവസം മുമ്പാണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം ലീലയും ഭർത്താവ് രാജഗോപാലും, രാജനും ചേർന്ന് മദ്യപിച്ചിരുന്നുവെന്നാണ് വിവരം.
Read More »
