Social MediaTRENDING

പേളുകള്‍ പതിപ്പിച്ച വെള്ള ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍; പുത്തന്‍ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ന്ന് നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഫിറ്റ്നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ജാൻവി. ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. മോഡേൺ ഔട്ട്ഫിറ്റുകളും ട്രഡീഷനൽ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാൻവി.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ലെഹങ്കയാണ് താരത്തിൻറെ വേഷം. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈൽ ജാഗറ്റും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയാണ് താരം ധരിച്ചത്. ജാൻവി തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Tanya Ghavri (@tanghavri)

അതേസമയം ഫിറ്റ്നസ് ഫ്രീക്കായ ജാൻവി കപൂറിൻറെ ഒരു വർക്കൗട്ട് വീഡിയോ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാൻവി തന്നെയാണ് വീഡിയോ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വെള്ള നിറത്തിലുള്ള ജിം വസ്ത്രം ധരിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുകയാണ് ജാൻവി. ട്രെയ്നറിൻറെ സഹായത്തേടെ വെയിറ്റ് ലിഫിറ്റിങും സ്ക്വാട്സും ലഗ് വർക്കൗട്ടുമൊക്കെ ചെയ്യുകയാണ് ജാൻവി. നിരവധി പേരാണ് താരത്തിൻറെ വീഡിയോ ലൈക്ക് ചെയ്തതും കമൻറകൾ രേഖപ്പെടുത്തിയതും. പ്രചോദനം നൽകുന്ന വീഡിയോ എന്നാണ് പലരും കമൻറ് ചെയ്തത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: