KeralaNEWS

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍ ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്വമില്ലെന്ന് സർക്കാർ‍.ധനവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.കോർപ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങൾ സർക്കാർ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകൾ തയ്യാറായിട്ടില്ല.ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെ എസ് ആർ ടി സി.കാര്യക്ഷമമല്ലാത്ത കോർപ്പറേഷനു കീഴിലെ ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യതയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് കോർപ്പറേഷനാണെന്നും സർക്കാർ വ്യക്തമാക്കി.

ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആർടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കാണ് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവിൽ മാനേജ്‌മെന്റ് പറഞ്ഞു.

Back to top button
error: