Month: April 2023

  • Kerala

    ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

    തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരനും നോവലിസ്റ്റും അധ്യാപകനുമായ കെ.വി രാമനാഥന്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റും സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട മണമ്മല്‍ ശങ്കര മേനോന്റെയും കൊച്ചുകുട്ടി അമ്മയുടെയും മകനായി 1932ല്‍ ആണു ജനനം. 1951 മുതല്‍ 1987 വരെ ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്‌കൂളില്‍ അധ്യാപകനാ യും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. ശങ്കറിന്റെ ‘ചില്‍ഡ്രന്‍സ് വേള്‍ഡ് തുടങ്ങി പല ഇംഗ്ലീഷ് ആനുകാലികങ്ങളിലും കഥകള്‍ എഴുതി. ചെറുകഥയ്ക്കുളള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അധ്യാപികയായിരുന്ന രാധയാണു ഭാര്യ. മക്കള്‍: രേണു രാമനാഥ് (സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പത്രപ്രവര്‍ കയും, ഇന്ദുകല (ഗവ. ഗേള്‍ സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മരുമക്കള്‍: പരേതനായ രാജകൃഷ്ണന്‍, കെ.ജി. അജയ് കുമാര്‍.

    Read More »
  • Kerala

    അരിക്കൊമ്പന്‍ വീട് ഇടിച്ചുതകര്‍ത്തു; അമ്മയും മകളും ഓടിരക്ഷപ്പെട്ടു

    ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം. സൂര്യനെല്ലി 92 കോളനിയില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. ഈ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. 92 കോളനിയിലെ ലീലയുടെ വീടാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്. കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചുമകളും കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ അടുക്കളയും മുന്‍ഭാഗവും ആക്രമണത്തില്‍ തകര്‍ന്നു. അടുക്കളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് മുറ്റത്ത് പൊട്ടിച്ച് വിതറയിട്ട നിലയിലാണ്. ഇത് കഴിച്ച ശേഷമാണ് ആന മടങ്ങിയതെന്നാണ് കരുതുന്നത്. ഇത് രണ്ടാം തവണയാണ് ലീലയുടെ വീട് കാട്ടാന ആക്രമിക്കുന്നത്. മുമ്പ് ആക്രമിച്ചപ്പോള്‍ തകര്‍ന്ന വീടിന്റെ ഒരുഭാഗത്ത് കട്ടകള്‍ പെറുക്കിവെച്ച് ഷീറ്റുകൊണ്ട് മറച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആ ഭാഗത്താണ് വീണ്ടും ആക്രമണം നടത്തിയത്. ”കാട്ടിലേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. ഇവിടെതന്നെ നിന്നിരുന്നെങ്കില്‍ ഞങ്ങളെ മൂന്നുപേരേയും…

    Read More »
  • Crime

    യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു; കാമുകനെ ഒഴിവാക്കാന്‍ യുവതിയുടെ ക്വട്ടേഷന്‍, അറസ്റ്റ്

    തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച കേസില്‍ കാമുകി പിടിയില്‍. ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. പ്രണയബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയ്യാറാകാത്തതാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്താണ് പ്രതി പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയടക്കം എട്ടുപേര്‍ക്കെതിരേ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. ലക്ഷ്മിപ്രിയയടക്കം രണ്ട് പേര്‍ നിലവില്‍ പോലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ അഞ്ചിനാണ് സംഭവം. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടര്‍ന്ന് മുന്‍ കാമുകനെ ഒഴിവാക്കാന്‍ നിലവിലെ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലക്ഷ്മിപ്രിയ യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കാറില്‍ കയറ്റി. സ്വര്‍ണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. 3,500 രൂപ ഗൂഗിള്‍ പേ വഴിയും കൈക്കലാക്കി. എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. ബിയര്‍ ബോട്ടില്‍കൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കള്‍ നല്‍കിയ…

    Read More »
  • Movie

    സീമയും സത്താറും നായികാനായകന്മാരും ജയൻ വില്ലനുമായി അഭിനയിച്ച ‘ബെൻസ് വാസു’ റിലീസ് ചെയ്‌തിട്ട് 43 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ജയൻ നെഗറ്റീവ് റോളിൽ വന്ന ‘ബെൻസ് വാസു’വിന് 43 വയസ്. 1980 ഏപ്രിൽ 11 നാണ് സത്താർ, സീമ ജോഡികളായി ഹസ്സൻ സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസ് ചെയ്‌തത്‌.  എ.റ്റി ഉമ്മറിന്റെ ഇമ്പമാർന്ന പാട്ടുകൾ ചിത്രത്തിന് വലിയ മുതൽക്കൂട്ടായി. അരീഫ ഹസ്സനാണ് നിർമ്മാണം. വിജയൻ കരോട്ട് തിരക്കഥ. കമ്പനി മുതലാളിയാണ് പണ്ട് തെരുവിലെ റൗഡി വാസുവായിരുന്ന (ജയൻ) ഇന്നത്തെ ബെൻസ് വാസു. അവിചാരിതമായി സീമയെ കണ്ട അന്ന് മുതൽ മുതലാളിക്ക് ഇഷ്‌ടം. പക്ഷെ കീഴ്‌ജീവനക്കാരൻ സത്താറും സീമയും പ്രണയബദ്ധരെന്ന് അറിയുന്ന മുതലാളി ഒരു ജോലിക്കാരിയോട് സത്താറുമായി പ്രേമം അഭിനയിക്കാൻ പറഞ്ഞു – അങ്ങനെ സത്താർ-സീമ ബന്ധം കുളമാക്കുകയും സീമയെ സ്വന്തമാക്കുകയും ചെയ്യാം. ഒടുവിൽ സത്യമറിയുന്ന സത്താർ-സീമമാരുടെ മുൻപിൽ വിഷം കഴിച്ച് മരിക്കുകയാണ് വാസു മുതലാളി. ഗാനരചയിതാവിന്റെ പേര് ‘ബി മാണിക്യം’ എന്നതാണ്.  സ്വപ്നം സ്വയംവരമായി, പൗർണ്ണമിപ്പെണ്ണേ, രാഗരാഗപ്പക്ഷീ എന്നീ പാട്ടുകൾക്ക് പുറമെ…

    Read More »
  • LIFE

    ‘കർണന്’ ശേഷം മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു; ആരാധകർ ആവേശത്തിൽ

    മാരി സെൽവരാജും ധനുഷും ഒന്നിച്ച ചിത്രം ‘കർണൻ’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. രജിഷ നായികയായി അഭിനയിച്ച ധനുഷ് ചിത്രം പ്രമേയത്തിന്റെ കരുത്തുകൊണ്ട് ചർച്ചയായ പ്രൊജക്റ്റായിരുന്നു. മാരി സെൽവരാജും ധനുഷും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പരിയേറും പെരുമാൾ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെൽവരാജിന്റെ അടുത്ത പ്രൊജക്റ്റിൽ ധനുഷ് നായകനാകുന്നുവന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പല കാരണങ്ങളാൽ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നാണ് ധനുഷ് എഴുതിയിരിക്കുന്നത്. മാരി സെൽവരാജ് ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് നിർമാണം. ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാത്തി’യാണ്. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ധനുഷ് ‘ബാലമുരുഗൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’…

    Read More »
  • ബിജെപിയുടെ പൊയ്മുഖം മനസ്സിലാക്കാൻ ക്രിസ്ത്യൻ ജനതയ്ക്ക് കഴിയണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

    ദില്ലി: ബിജെപിയുടെ പൊയ്മുഖം മനസ്സിലാക്കാൻ ക്രിസ്ത്യൻ ജനതയ്ക്ക് കഴിയണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ബിജെപിയുടെ ഭവന സന്ദർശനം കാപട്യമാണ്. പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണം ഓർക്കേണ്ടതുണ്ട്. തങ്ങളും ബഹിഷ്കൃതരാകും എന്ന് മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. കർദിനാളിന്റെ മോദി അനുകൂല പ്രതികരണണം ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പ്രസ്താവനയാണ്. ഇത് എല്ലാവരും അവസാനിപ്പിക്കണം. മതനിരപേക്ഷതയുടെ പാരമ്പര്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളരുത്. ക്രിസ്ത്യൻ വിഭാഗങ്ങൾ നാട്ടിൽ നടക്കുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവേണം തീരുമാനമെടുക്കാൻ. ഇന്ന് മുസ്ലിം ജനതയ്ക്ക് നേരിടേണ്ടിവരുന്ന തമസ്കരണം നാളെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരിടേണ്ടി വരുമെന്ന ദൂരക്കാഴ്ച വേണമെന്നും മന്ത്രി ബിന്ദു പറഞ്ഞു. വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി റിയാസും ഇന്ന് വിമർശിച്ചിരുന്നു. വിചാരധാര തളിക്കളയാൻ ബിജെപി തയ്യാറുണ്ടോ? ഗ്രഹാം സ്റ്റെയ്നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യയിൽ…

    Read More »
  • India

    രാജ്യത്ത് കൊവിഡ് വർധിക്കുന്നു; പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിൽ

    ദില്ലി: രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയർന്നു.  ഒരു ദിവസത്തിനിടെ 5580 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിൽ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകന യോഗങ്ങൾ തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടയിൽ കൊവിഡ് സ്ഥിരീകരിച്ചത് 733 പേർക്കാണ്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയർന്നു. ആകെ രോഗികളിൽ 32 ശതമാനത്തിൽ ഒമിക്രോൺ ഉപവകഭേദമായ എക്സ്ബിബിവൺവൺസിക്സ് കണ്ടെത്തിയതായി ലാബുകളുടെ കൂട്ടായ്മയായ ഇൻസകോഗ് അറിയിച്ചു. ഗോവയിൽ സർക്കാർ ആശുപത്രികളിൽ കഴിയുന്ന…

    Read More »
  • India

    ജംഷദ്പൂരില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും; നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് നിരോധനം

    ദില്ലി: ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം തുടര്‍ച്ചയായതോടെ ജംഷദ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാമനവമി പാതകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ശാസ്ത്രിനഗര്‍ മേഖലയില്‍ രണ്ട് കടകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണൂര്‍വാതകം പ്രയോഗിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യാസിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. #WATCH | Security forces conduct flag march in Jamshedpur's Kadma police station area following an incident of stone pelting and arson, in Jharkhand Section 144 CrPc is enforced in the area and…

    Read More »
  • Kerala

    എംസി റോഡിൽ കാലടിയില്‍ സമാന്തര പാലത്തിന്‍റെ നിര്‍മ്മാണത്തിന് തുടക്കം

    കാലടി: എംസി റോഡിൽ കാലടിയിൽ പുതിയ പാലത്തിൻറെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.പെരിയാറിന് കുറുകെ കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായാണ് പുതിയപാലം നിർമ്മിക്കുന്നത്.നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് അഞ്ചുമീറ്റർ മാറി 455 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. 18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമിക്കും. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഉണ്ടാകും. രണ്ട് ഘട്ടങ്ങളിലായാണ് പാലത്തിൻറെ നിർമാണം പൂർത്തിയാക്കുക.2024 ഒക്ടോബറിൽ പാലം നിർമാണം പൂർത്തീകരിക്കണം എന്നാണ് ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു.2026 ആകുമ്പോൾ പാലങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാനം സെഞ്ച്വറി അടിക്കും.എം സി റോഡ് വികസനത്തിനായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്തെ പാലങ്ങളെ ദീപാലങ്കൃതമാക്കണം.പാലങ്ങൾക്ക് സമീപം പാർക്കുകൾ നിർമ്മിക്കാം. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു. കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യഘട്ടത്തിൽ നടക്കുക. നിരവധി വർഷങ്ങളായി കാലടിയിലെയും സമീപപ്രദേശത്തെയും ജനങ്ങളുടെ ആഗ്രഹമാണ് നിറവേറാൻ…

    Read More »
  • NEWS

    യുഎഇയിൽ ഈ മാസത്തെ ശമ്പളം 17ന് വിതരണം ചെയ്യും

    ദുബൈ: യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഏപ്രിൽ 17 തിങ്കളാള്ച വിതരണം ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ശമ്പളം നേരത്തെ നൽകാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയത്. വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കു വേണ്ടി ജീവനക്കാർക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് സർക്കാർ തലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത്. യുഎഇയിൽ ഈ വർഷം മാർച്ച് 23നാണ് റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചത്. റമദാനിൽ 29 നോമ്പുകൾ പൂർത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കിൽ അതിന്റെ പിറ്റേ ദിവസമോ അതല്ലെങ്കിൽ റമദാനിൽ 30 നോമ്പുകൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമോ ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഇക്കുറി ജ്യോതിശാസ്‍ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമദാനിൽ 29 ദിവസം മാത്രമേ ഉണ്ടാകൂ എന്ന തരത്തിലും അനുമാനങ്ങളുണ്ട്.

    Read More »
Back to top button
error: