തൃശൂര്‍: പ്രശസ്ത ബാലസാഹിത്യകാരനും നോവലിസ്റ്റും അധ്യാപകനുമായ കെ.വി രാമനാഥന്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റും സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട മണമ്മല്‍ ശങ്കര മേനോന്റെയും കൊച്ചുകുട്ടി അമ്മയുടെയും മകനായി 1932ല്‍ ആണു ജനനം. 1951 മുതല്‍ 1987 വരെ ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്‌കൂളില്‍ അധ്യാപകനാ യും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു.
ശങ്കറിന്റെ ‘ചില്‍ഡ്രന്‍സ് വേള്‍ഡ് തുടങ്ങി പല ഇംഗ്ലീഷ് ആനുകാലികങ്ങളിലും കഥകള്‍ എഴുതി. ചെറുകഥയ്ക്കുളള സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അധ്യാപികയായിരുന്ന രാധയാണു ഭാര്യ. മക്കള്‍: രേണു രാമനാഥ് (സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പത്രപ്രവര്‍ കയും, ഇന്ദുകല (ഗവ. ഗേള്‍ സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മരുമക്കള്‍: പരേതനായ രാജകൃഷ്ണന്‍, കെ.ജി. അജയ് കുമാര്‍.