KeralaNEWS

ബിജെപിയുടെ പൊയ്മുഖം മനസ്സിലാക്കാൻ ക്രിസ്ത്യൻ ജനതയ്ക്ക് കഴിയണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

ദില്ലി: ബിജെപിയുടെ പൊയ്മുഖം മനസ്സിലാക്കാൻ ക്രിസ്ത്യൻ ജനതയ്ക്ക് കഴിയണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ബിജെപിയുടെ ഭവന സന്ദർശനം കാപട്യമാണ്. പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണം ഓർക്കേണ്ടതുണ്ട്. തങ്ങളും ബഹിഷ്കൃതരാകും എന്ന് മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. കർദിനാളിന്റെ മോദി അനുകൂല പ്രതികരണണം ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പ്രസ്താവനയാണ്. ഇത് എല്ലാവരും അവസാനിപ്പിക്കണം. മതനിരപേക്ഷതയുടെ പാരമ്പര്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളരുത്. ക്രിസ്ത്യൻ വിഭാഗങ്ങൾ നാട്ടിൽ നടക്കുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവേണം തീരുമാനമെടുക്കാൻ. ഇന്ന് മുസ്ലിം ജനതയ്ക്ക് നേരിടേണ്ടിവരുന്ന തമസ്കരണം നാളെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരിടേണ്ടി വരുമെന്ന ദൂരക്കാഴ്ച വേണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി റിയാസും ഇന്ന് വിമർശിച്ചിരുന്നു. വിചാരധാര തളിക്കളയാൻ ബിജെപി തയ്യാറുണ്ടോ? ഗ്രഹാം സ്റ്റെയ്നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളാണ്. വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ലെന്നും റിയാസ് വിമർശിച്ചു.

Signature-ad

ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയുമായി അടുപ്പിക്കുന്നതിനായി കൂടുതൽ നീക്കങ്ങൾ ബിജെപി നടത്തുന്നുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കും. 2019 ൽ കിട്ടാതിരുന്ന സീറ്റുകൾ പിടിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ ഭവന സന്ദർശനം നടത്തുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമടക്കം ഈസ്റ്റർ ആശംസകളുമായി ബിജെപി നേതാക്കൾ സജീവമായിരുന്നു. ഇതിന്റെ തുടർച്ചയായി വിഷുവിന് അയൽവാസികളായ ക്രിസ്ത്യൻ കുടുംബങ്ങളെ സ്വന്തം വീടുകളിലേക്ക് ബിജെപി നേതാക്കളും പ്രവർത്തകരും ക്ഷണിക്കുമെന്നാണ് വിവരം.

Back to top button
error: