Month: April 2023
-
India
ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി: തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ വി രാമസുബ്രമണ്യം, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്. ഇതോടെ തമിഴ്നാട്ടില്‍ നിശ്ച്ചയിച്ച സ്ഥലങ്ങളില്‍ ആര്‍എസ്എസ്സിന് റൂട്ട് മാര്‍ച്ച് നടത്താനാകും. നിയന്ത്രണങ്ങള്‍ ഇല്ലാതെ റൂട്ട് മാര്‍ച്ച് അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴി വച്ചേക്കുമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. റൂട്ട് മാര്‍ച്ചിന് എതിരല്ല, എന്നാല്‍ കര്‍ശന ഉപാധികളോടെ മാത്രമേ മാര്‍ച്ച് അനുവദിക്കാന്‍ ആകൂവെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് കര്‍ശന ഉപാധികളോടെ റൂട്ട്മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് ഉപാധികളില്‍ ഇളവ് വരുത്തിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Read More » -
Crime
പരാതി പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കും; കിളികൊല്ലൂര്‍ കേസ് അട്ടിമറിക്കാന്‍ പോലീസ്
കൊല്ലം: കിളികൊല്ലൂരില്‍ പോലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമമെന്ന് ആരോപണം. മര്‍ദ്ദനത്തിനിരയായ സഹോദരങ്ങളെ വീണ്ടും കള്ളക്കേസില്‍ കുടുക്കുമെന്നും പഴയ കേസ് ബലപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് ഭീഷണിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പോലീസുകാര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയാണെങ്കില്‍ കള്ളക്കേസുകള്‍ ഇല്ലാതാക്കാമെന്നും രേഖകള്‍ തിരുത്താമെന്നുമാണ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം. മാത്രമല്ല, ഇവരുടെ വീടിന് സമീപം കേസില്‍ സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ പരസ്യമായി മദ്യപിക്കുകയും പണം വെച്ച് ചീട്ടുകളിക്കുന്നതായും ആക്ഷേപമുണ്ട്. പോലീസുകാര്‍ക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് സഹോദരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഭീഷണി നേരിടേണ്ടി വരുന്നത്. ഒന്‍പത് മാസം മുമ്പാണ് പോലീസ് സേനയ്ക്കാകമാനം നാണക്കേട് ഉണ്ടാകുന്ന സംഭവങ്ങള്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. എംഡിഎംഎ കേസിലെ പ്രതികളെ ജാമ്യം എടുക്കാന്‍ എത്തിയ പേരൂര്‍ സ്വദേശികളായ സൈനികന്‍ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷും പോലീസിനെ മര്‍ദ്ദിച്ചുവെന്നാണ് പോലീസിന്റെ ആദ്യ വിശദീകരണമെങ്കിലും 12 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് സഹോദരങ്ങള്‍ പുറത്തിറങ്ങിയതോടെ…
Read More » -
Kerala
വേതനം 50 ശതമാനം വര്‍ധിപ്പിച്ച് ആറ് സ്വകാര്യ ആശുപത്രികള്‍; സമരത്തില്‍ നിന്നൊഴിവാക്കി
തൃശൂര്‍: ജില്ലയിലെ 22 സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. വേതനം അന്‍പത് ശതമാനം വര്‍ധിപ്പിച്ച ആറ് പ്രമുഖ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. അമല, ജൂബിലി മിഷന്‍ , വെസ്റ്റ് ഫോര്‍ട്ട്, ദയ, സണ്‍, മലങ്കര മിഷന്‍ ആശുപത്രികളിലാണ് പണിമുടക്ക് ഒഴിവാക്കിയത്. പ്രധാനപ്പെട്ട ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചതോടെ യുഎന്‍എ സമരം ഏറെക്കുറെ വിജയിച്ചു. അതേസമയം, വേതനം കൂട്ടാത്ത ആശുപത്രികളില്‍ 72 മണിക്കൂര്‍ സമരം നടത്തും. അത്യാഹിത വിഭാഗം, ഐ.സി.യു തുടങ്ങി അടിയന്തര ചികില്‍സ ഇടങ്ങളിലും നഴ്‌സുമാരുടെ സേവനം 72 മണിക്കൂര്‍ ലഭിക്കില്ല. ഇന്ന് കലക്ടറേറ്റിലേക്ക് നഴ്‌സുമാര്‍ മാര്‍ച്ച് നടത്തും.
Read More » -
Kerala
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങി; പുറത്തെടുത്തത് എട്ട് മാസം കഴിഞ്ഞ്!
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ കോട്ടണ്‍ തുണി കുടുങ്ങി. സംഭവത്തില്‍ ശസ്ത്രിക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. എട്ട് മാസങ്ങളോളം യുവതി ദുരിതം അനുഭവിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തുണി കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷമാണ് തുണി പുറത്തെടുത്തത്. നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. ഡോക്ടര്‍ സുജാ അഗസ്റ്റിന്‍ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. 2022 ജൂലൈ 26നാണ് ശസ്ത്രിക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. അതിനിടെ ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ ശരീരം തുന്നിച്ചേര്‍ത്തു. ആറ് ദിവസങ്ങള്‍ക്ക് ശേഷം യുവതെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വീട്ടിലെത്തിയതോടെ യുവതിക്ക് സ്ഥിരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് എന്നിവ തുടര്‍ന്നതിനാല്‍…
Read More » -
Crime
”ജോസ് കെ.മാണിയുടെ മകന്‍ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നു; ബ്രേക്ക് ചെയ്ത വണ്ടി മൂന്ന് തവണ വട്ടം കറങ്ങി”
കോട്ടയം: മണിമലയില്‍ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ അപകടത്തിനിടയാക്കിയ ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷി. ബ്രേക്ക് ചെയ്തപ്പോള്‍ വണ്ടി മൂന്ന് തവണ വട്ടം കറങ്ങിയെന്ന് ദൃക്‌സാക്ഷി ജോമോന്‍ പറയുന്നു. വണ്ടി പാളി പോയെന്ന് ജോസ് കെ.മാണിയുടെ മകന്‍ തന്നെ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. എതിര്‍ ദിശയില്‍ ആയിരുന്നു വാഹനങ്ങള്‍ എന്നും ജോമോന്‍ പറഞ്ഞു. സംഭവത്തില്‍ കെ.എം മാണി ജൂനിയറിനെ (19-കുഞ്ഞുമാണി) അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചിരുന്നു. കരിക്കാട്ടൂരിനും മണിമലയ്ക്കും ഇടയിലാണ് അപകടം നടന്നത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിര്‍ദിശയിലേക്ക് കറങ്ങി എത്തിയപ്പോഴാണ് അതിനു പിന്നിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറിയതെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ജോസ് കെ…
Read More » -
പ്രണയനൈരാശ്യത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
കോഴിക്കോട്: പോലീസ് സ്റ്റേഷന് മുന്നിലെ യുവാവിന്റെ ആത്മഹത്യാശ്രമം നാട്ടുകാരും പോലീസും ചേര്‍ന്ന് വിഫലമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇയാള്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മാഹി സ്വദേശിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനിടെയായിരുന്നു ആത്മഹത്യാശ്രമം. ഇയാളുടെ കാമുകി രണ്ട് ദിവസം മുമ്പ് മറ്റൊരു യുവാവിന്റെ കൂടെ പോയിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് ലഭ്യമാകുന്ന വിവരം. പെണ്‍കുട്ടിയുമായി പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇയാളുടെ വാദം. യുവാവിനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതിയിന്മേല്‍ ചോദ്യം ചെയ്യാന്‍ ഇയാളെ വിളിപ്പിച്ചതിനിടെയായിരുന്നു സ്റ്റേഷന്‍ പരിസരത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പോലീസും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി ദേഹത്തെ പെട്രോള്‍ തുടച്ച് നീക്കിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
റബറിന്റെ താങ്ങുവില ബന്ധപ്പെട്ടവരെ അറിയിക്കും; ആര്‍ച്ച് ബിഷപ്പിന് റബര്‍ ബോര്‍ഡിന്റെ ഉറപ്പ്
കണ്ണൂര്‍: തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സവാര്‍ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. കണ്ണൂര്‍ നെല്ലിക്കാംപോയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ റബര്‍ താങ്ങുവില ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. കര്‍ഷകരുമായി ബന്ധപ്പെട്ട ആശങ്കകള്‍ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ്പിന് ഉറപ്പു നല്‍കി. റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ എംപിമാരില്ലെന്ന വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരുമെന്ന മാര്‍ പാംപ്ലാനി നിലപാട് എടുത്തിരുന്നു. റബര്‍ താങ്ങുവിലയുടെ കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും മറ്റു പല കാര്യങ്ങളും അനുഭാവത്തോടെ അവര്‍ ചെയ്തുതന്നിട്ടുണ്ടെന്നും പാംപ്ലാനി പറഞ്ഞിരുന്നു. നേരത്തേ, റബര്‍ ബോര്‍ഡ് ഉപാധ്യക്ഷനും ബിഡിജെഎസ് നേതാവുമായ കെ.എം.ഉണ്ണികൃഷ്ണന്‍ മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂര്‍ കൂടിക്കാഴ്ചയില്‍ റബര്‍വില സ്ഥിരത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Read More » -
LIFE
നിൻ കൂടെ ഞാനില്ലയോ…”; ഉള്ളിൽ കൂടുകൂട്ടാനൊരു ഗാനം കൂടി, ‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ…
Read More » -
Crime
താക്കോലെടുക്കാന്‍ മറന്നു; സ്‌കൂട്ടറും ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷവും കവര്‍ന്നു
പത്തനംതിട്ട: ബാങ്കിന് മുന്നില്‍ താക്കോലിട്ട് വച്ചിരുന്ന സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു. സ്‌കൂട്ടറിന്റെ ബോക്സില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപയും നഷ്ടമായി. തിരുവല്ല പൊടിയാടി ചിറപ്പറമ്പില്‍ തോമസ് ഏബ്രഹാമിന്റെ സ്‌കൂട്ടറും പണവുമാണ് നഷ്ടമായത്. തിങ്കളാഴ്ച ഉച്ചക്ക് 12.20 ന് പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്കിന് മുന്നിലാണ് മോഷണം നടന്നത്. സഹകരണ ബാങ്കിലുള്ള വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി പണയം വച്ചും സഹോദരനില്‍ നിന്ന് കടം വാങ്ങിയുമാണ് 1.70 ലക്ഷം രൂപയുമായി ഷാജി സ്‌കൂട്ടറില്‍ വന്നത്. കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തെരക്കി ഷാജിയും അകത്തേക്ക് ചെന്നു. ഒരു മിനുട്ടിനുള്ളില്‍ മടങ്ങി വരാമെന്ന് കരുതി സ്‌കൂട്ടറില്‍ തന്നെ ഹെല്‍മറ്റും താക്കോലുമിട്ടിരുന്നു. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോഴാണ് ഷാജി സ്‌കൂട്ടര്‍ മോഷണം പോയ വിവരം അറിഞ്ഞത്. പുളിക്കീഴ് പോലീസില്‍ പരാതി നല്‍കി. സമീപത്തെ കടയിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.
Read More »
