Month: April 2023

  • Crime

    എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാം; വെള്ളാപ്പള്ളിക്ക് തിരിച്ചടി

    കൊച്ചി: കൊല്ലം എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ നടത്തിയ തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി. വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും കൊല്ലം സിജെഎം കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച ഒന്നര കോടിയോളം രൂപയില്‍നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു കേസ്. വെള്ളാപ്പള്ളിക്കെതിരെ തെളിവില്ല എന്നായിരുന്നു പോലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍, ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്.പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അന്വേഷണം നടത്തുകയും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ പിന്നീട് തുടരന്വേഷണത്തിന് സിജെഎം കോടതി ഉത്തരവിട്ടു. ഈ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളാപ്പള്ളി നടേശന് അനുകൂലമായിരുന്നു. എന്നാല്‍, വെള്ളാപ്പള്ളിക്കെതിരായ ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ തുടങ്ങാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കിയിട്ടുമുണ്ട്.…

    Read More »
  • Crime

    റിട്ട. പ്രിന്‍സിപ്പലും ഭാര്യയും വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍; മരുമകള്‍ അറസ്റ്റില്‍, കാമുകന്‍ ഒളിവില്‍

    ന്യൂഡല്‍ഹി: വൃദ്ധ ദമ്പതിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഡല്‍ഹി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ(72) ഭാര്യ വീണ(68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് മകന്റെ ഭാര്യ മോണിക്കയെ പോലീസ് അസ്റ്റ് ചെയ്തത്. മോണിക്കയുടെ കാമുകനും മറ്റൊരാളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും ഒളിവില്‍പ്പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പലായ രാധേശ്യാമിനെയും ഭാര്യ വീണയെയും തിങ്കളാഴ്ച രാവിലെയാണ് ഗോകുല്‍പുരിയിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ താഴത്തെനിലയിലാണ് വയോധിക ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാധേശ്യാമിന്റെ സ്വത്തില്‍ ഒരുഭാഗം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ അഡ്വാന്‍സ് തുകയായി നാലുലക്ഷം രൂപയും ലഭിച്ചു. ഈ പണവും കിടപ്പുമുറിയില്‍നിന്ന് നഷ്ടമായിരുന്നു. ഇതോടെ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന നിഗമനത്തില്‍ പോലീസെത്തി. മകന്‍ രവിയും ഭാര്യ മോണിക്കയും ഇവരുടെ മകനും വീട്ടിലെ മുകള്‍നിലയിലാണ് കിടന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തരയ്ക്കാണ് താന്‍ മാതാപിതാക്കളെ അവസാനമായി…

    Read More »
  • Kerala

    ”റിയാസിന് പോപ്പുലര്‍ഫ്രണ്ട് ബന്ധം; മന്ത്രിയാക്കിയത് വോട്ടുകിട്ടാന്‍”

    കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങളെത്തി. ഒരു ഗൃഹസമ്പര്‍ക്കം നടത്തിയപ്പോഴേക്കും ഇരുമുന്നണികളും വേവലാതിപ്പെടുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ഇരുമുന്നണികളുടെയും പോക്കറ്റിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഈ മുന്നണികള്‍ അവരെ വെറും വോട്ട് ബാങ്കായിട്ടാണ് കണക്കാക്കിയത്. ബിജെപി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോഴേക്കും ഇരുമുന്നണികളും ഭയപ്പെട്ടു. ഇവരുടെ കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നുവെന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

    Read More »
  • LIFE

    പ്രേതത്തെ വിവാഹം ചെയ്ത ഗായിക വിവാഹമോചനത്തിന്!

    ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡിന്റെ വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡിനെയാണ് ബ്രോക്കാര്‍ഡ് വിവാഹം ചെയ്തത്! ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന പള്ളിയില്‍ നടന്ന വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. എഡ്വാര്‍ഡിന്റെ ആത്മാവ് അപ്രതീക്ഷിതമായി തന്റെ കിടപ്പമുറിയില്‍ എത്തിയെന്നും അങ്ങനെയാണ് താന്‍ ഇഷ്ടത്തിലായതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും എന്നുമായിരുന്നു ബ്രോക്കാര്‍ഡി(38)ന്റെ അവകാശവാദം. അങ്ങനെ വിവാഹവും ഹണിമൂണുമെല്ലാം ആഘോഷപൂര്‍വം നടന്നു. എന്നാല്‍, ഇപ്പോള്‍ ഗായിക തന്റെ പ്രേത ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം, എന്താണ് എന്നല്ലേ? ഒരു ആത്മാവിനെ വിവാഹം ചെയ്താല്‍ മുന്നോട്ടുള്ള ജീവിതം വിചാരിച്ചത്ര നല്ലതായിരിക്കില്ല എന്നാണ് ബ്രോക്കാര്‍ഡ് പറയുന്നത്. മാത്രമല്ല, വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദമുണ്ടാക്കി നിരന്തരം ബുദ്ധിമുട്ടിക്കുകയാണത്രെ. ആത്മാവ് തന്നെ വിടാതെ പിന്തുടരുകയാണെന്നും ഗായിക പരാതി പറയുന്നു. മനുഷ്യരെയാണ് വിവാഹം ചെയ്തത് എങ്കില്‍ കോടതിയില്‍ പോയി വിവാഹമോചനം നേടാം. എന്നാല്‍, പ്രേതക്കേസ് മന്ത്രവാദിയെക്കൊണ്ടുവന്ന് ഒഴിപ്പിക്കാനാണ് തീരുമാനം. തോല്‍വി സമ്മതിക്കാനൊന്നും തനിക്ക്…

    Read More »
  • Crime

    ഭര്‍ത്താവിന്റെ രതിവൈകൃതങ്ങള്‍മൂലം പൊറുതിമുട്ടി; ജനനേന്ദ്രിയം കോടാലിക്ക് വെട്ടിമുറിച്ച് കൊലപ്പെടുത്തിയത് അഞ്ചാം ഭാര്യ

    ഭോപ്പാല്‍: കോടാലി കൊണ്ട് ആക്രമിച്ചും ജനനേന്ദ്രിയം മുറിച്ചും ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉര്‍തിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ കൊല്ലപ്പെട്ട ബീരേന്ദ്ര ഗുര്‍ജറിന്റെ ഭാര്യ കഞ്ജന്‍ ഗുര്‍ജറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീരേന്ദ്ര മൃതദേഹം ഫെബ്രുവരി 21 നാണ് കണ്ടെത്തിയത്. തൊണ്ടയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിയിലായിരുന്നു മൃതദേഹം. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കഞ്ജന്‍ തന്നെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള സമഗ്രമായ അന്വേഷണമാണ് നടത്തിയത്. ബന്ധക്കളെ അടക്കം വിശദമായി ചോദ്യം ചെയ്തു. കഞ്ജനെയും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ജനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബീരേന്ദ്ര മയക്കുമരുന്നിന് അടിമപ്പെട്ടയാളായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കാണ് ബീരേന്ദ്ര കഞ്ജനെ ഇരയാക്കിയിരുന്നത്. ബീരേന്ദ്ര കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും കഞ്ജന്‍ മൊഴി നല്‍കി. പീഡനം സഹിക്കാനാവാതെയായതോടെയാണ് കൊലപ്പെടുത്തിയത്.…

    Read More »
  • Crime

    മൗനം പാലിച്ച് ജോസ് കെ.മാണി, ഒഴിഞ്ഞുമാറി റോഷി അഗസ്റ്റിന്‍; കുഞ്ഞുമാണിക്കേസ് അട്ടിമറിയിലേയ്‌ക്കോ?

    കോട്ടയം: മകന്‍ കെ.എം. മാണി ജൂനിയര്‍ (19-കുഞ്ഞുമാണി) പ്രതിയായ വാഹന അപകട കേസിലെ പോലീസ് കള്ളക്കളിയെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ.മാണി. കോട്ടയത്ത് നടന്ന കെ.എം. മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ.മാണി മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറായില്ല. കെ.എം.മാണിയുടെ ഓര്‍മ നിറഞ്ഞ വേദിയില്‍ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത അപകടം. അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷിയുടെ നേതാവിന്റെ മകനും. അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാന്‍ എഫ്‌ഐആറില്‍ പോലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും മൗനം തുടരുകയാണ് കേരള കോണ്‍ഗ്രസ് എം. തിരുനക്കരയില്‍ കെ.എം. മാണി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും എം.പി മാധ്യമങ്ങള്‍ക്കു മുന്നിലെത്തില്ലെന്ന് അദ്ദേഹത്തിന്…

    Read More »
  • NEWS

    സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ആശ്വസിക്കാം; പെരുന്നാള്‍ അനുബന്ധിച്ച് ദീര്‍ഘമായ അവധി നല്‍കി സൗദി

    റിയാദ്: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് നാല് ദിവസം അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 20 പ്രവൃത്തി ദിനം അവസാനിക്കുന്നത് മുതലാണ് അവധി പ്രാബല്യത്തില്‍ വരിക. ഏപ്രില്‍ 24 തിങ്കളാഴ്ചയോടെ അവധി അവസാനിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് അവധി പ്രഖ്യാപിച്ചത് ഈ അവധി ദിനങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ പകരം മറ്റു രണ്ട് പ്രവൃത്തി ദിനങ്ങളില്‍ അവധി നല്‍കാനും നിര്‍ദേശമുണ്ട്. സൗദിയിലെ തൊഴില്‍ നിയമപ്രകാരം അവധി ദിനങ്ങളും വാരാന്ത്യ അവധികളും ഒരുമിച്ച് വന്നാല്‍ പകരം അവധിയോ വേതനമോ നല്‍കേണ്ടതുണ്ട്.

    Read More »
  • LIFE

    പിന്നില്‍ക്കൂടി കടന്നു പിടിച്ചു, 10 മിനിട്ട് മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാം എന്നുപറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി മാളവിക ശ്രീനാഥ്

    മധുരം, സാറ്റര്‍ഡൈ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് മാളവിക ശ്രീനാഥ്. ഒരു സിനിമയുടെ ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എത്തിയപ്പോള്‍ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് മാളവിക, ഒരു ചാനല്‍ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒന്നു മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് മാളവിക പറയുന്നു. മൂന്നു കൊല്ലം മുമ്പ് എന്നെ വിളിച്ച് മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയാണ്. മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല. ജെനുവിന്‍ ആണോന്ന് അറിയില്ല, എങ്കിലും ഓഡിഷന് വരാമെന്ന് സമ്മതിച്ചു. ഇവര്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടെയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. അര മണിക്കൂര്‍ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍, എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംഗ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്നു പറഞ്ഞു. ഞാന്‍ ഡ്രസിംഗ് റൂമില്‍ പോയ…

    Read More »
  • Social Media

    സിനിമയെ വെല്ലും ജീവിതകഥയിലെ നായിക; ഹനാന്‍ ഹമീദ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി ബിഗ്ബോസ് ഹൗസിലേക്ക്

    ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ 18 മത്സരാര്‍ത്ഥികള്‍ക്ക് പുറമെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരു മത്സരാര്‍ത്ഥി കൂടി എത്തിയിരിക്കുകയാണ്. ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, ആയി ആരാണ് വരാനിരിക്കുന്നത് എന്നറിയാന്‍ വേണ്ടി ആകാംക്ഷയില്‍ ആയിരുന്നു പ്രേക്ഷകര്‍ .നടിയും മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ഹനാന്‍ ആണ് ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയി എത്തിയിരിക്കുന്നത് . ജീവിക്കാനായി സ്‌കൂള്‍ പഠനത്തിന് ശേഷം മീന്‍ കച്ചവടം ചെയ്തിരുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ഹനാനെ സഹായിക്കാന്‍ വേണ്ടി രംഗത്തെത്തിയത്. ഹനാനിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തുകൊണ്ട് കേരള സര്‍ക്കാര്‍ എത്തിയിരുന്നു. നിരവധി വിമര്‍ശനങ്ങള്‍ ഹനാന് നേരെ ഉയര്‍ന്നിരുന്നു. 2018 ല്‍ ഒരു ആക്‌സിഡന്റില്‍ ഹനാന് വലിയ രീതിയില്‍ തന്നെ പരിക്കുകള്‍ പറ്റി. തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹനാന്‍ പഠനവും പുതിയ ബിസിനസുമായി മുന്നോട്ട് പോവുകയാണ്. അതിനിടയ്ക്ക് ഹനാന്‍ വര്‍ക്ഔട് ചെയ്യുന്ന…

    Read More »
  • Kerala

    ‘മെയ്ക്ക് ഇന്‍ കേരള’യുടെ സാധ്യത പട്ടികയില്‍ പാന്‍മസാലയും; എട്ടിനം പുകയില ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

    തിരുവനന്തപുരം : മെയ്ക്ക് ഇന്‍ കേരള പദ്ധതിയില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയില്‍ പുകയില ഉത്പന്നങ്ങളും. കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് എട്ട് ഇനം പുകയില ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്.) വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്. കേരളത്തിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 1.78 ശതമാനം പുകയില ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബീഡി, സിഗരറ്റ്, സിഗരറ്റ് പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സര്‍ദ, കത്തയും ച്യൂവിങ് ലൈമും, പാന്‍മസാലയും അനുബന്ധ ഉത്പന്നങ്ങളുമാണ് സാധ്യതാപട്ടികയിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ലഹരിക്കെതിരെയുള്ള പോരാട്ടം ഊര്‍ജ്ജിതമാക്കിയിരുന്നു. ലഹരി ഉത്പന്നമായി കണക്കാക്കുന്ന പാന്‍മസാല വില്‍ക്കുന്നവര്‍ക്കെതിരേ നിയമപ്രകാരം(സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട് റെഗുലേറ്ററി ആക്ട്) എക്സൈസ്-ആരോഗ്യ വകുപ്പുകള്‍ കേസെടുക്കാറുണ്ട്. ഇതിനിടെയാണ് ഇവ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ തീരുമാനിക്കുന്നത്.  

    Read More »
Back to top button
error: