Month: April 2023
-
India
കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനില്‍ ഏകദിന ഉപവാസം നടത്തി സച്ചിന്‍ പൈലറ്റ്
ദില്ലി: കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനിൽ ഏകദിന ഉപവാസം നടത്തി സച്ചിൻ പൈലറ്റ്. ബിജെപിയുടെ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനാലാണ് സമരം നടത്തിയതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. സർക്കാർ ഇതുവരെ നടപ്പാക്കിയ ജനകീയ പദ്ധതികൾ വിവരിച്ചുള്ള വീഡിയോ ഇറക്കിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചത്. വസുന്ധര രാജെ സർക്കാരിൻറെ കാലത്തെ അഴിമതികൾക്കെതിരെ സർക്കാരിൽ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരിൽ സച്ചിൻ പൈലറ്റിൻറെ ഉപവാസ സമരം നടത്തിയത്. സമരം ബിജെപിക്കെതിരെയാണെങ്കിലും ഉന്നം വെച്ചത് അശോക് ഗെലോട്ടിനെയായിരുന്നു. അച്ചടക്ക ലംഘനമാകുമെന്ന കോൺഗ്രസ് മുന്നറിയിപ്പ് നൽകിയെങ്കിലും അത് മറികടന്നായിരുന്നു ഉപവാസം. സർക്കാരിനെതിരെ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കാൻ മൗനവ്രതം എന്ന തന്ത്രവും പൈലറ്റ് പുറത്തെടുത്തു. ബിജെപിയുള്ളിടത്തെല്ലാം കമ്മീഷൻ സർക്കാരാണെന്ന് കുറ്റപ്പെടുത്തിയ പൈലറ്റ്, അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. എന്നാൽ, കർണാടകയിലെ തെരഞ്ഞെടുപ്പിനും രാഹുലിൻറെ അയോഗ്യത വിഷയത്തിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ പൈലറ്റ് നടത്തിയ ഉപവാസം പാർട്ടിയുടെ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. രാജസ്ഥാൻറെ ചുമതലയുള്ള സുഖ്ജീന്ദർ സിങ്…
Read More » -
India
പത്രികാസമർപ്പണം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി; കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാനാകാതെ ബിജെപി
ബെംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻറെ പത്രികാസമർപ്പണം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ഒരു സ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാനാകാതെ ബിജെപി. സംസ്ഥാനനേതൃത്വം സമർപ്പിച്ച പട്ടികയിൽ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. പ്രായാധിക്യം മൂലം മാറ്റി നിർത്താൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചപ്പോൾ, മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 80 കഴിഞ്ഞ നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ബിജെപി കേന്ദ്രനേതൃത്വത്തിൻറേതാണ്. മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട് തനിക്ക് ദില്ലിയിൽ നിന്ന് വിളി വന്നെന്ന് വെളിപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തന്നെയാണ്. ഇതിനെതിരെ പൊട്ടിത്തെറിച്ച ഷെട്ടർ ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് താൻ തോൽക്കുമെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രനേതൃത്വത്തോട് ചോദിക്കുന്നു. അതേസമയം, സമാനമായ രീതിയിൽ മാറി നിൽക്കാൻ നിർദേശിച്ച മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് താൻ സ്വമേധയാ വിരമിക്കുന്നുവെന്ന് ജെ പി നദ്ദയ്ക്ക് കത്തെഴുതി. ശിവമൊഗ്ഗ എംഎൽഎയായ ഈശ്വരപ്പയ്ക്ക് ഇത്തവണ…
Read More » -
NEWS
പോലീസ് സേനയിൽ ഇനി മുയലും! ‘വെൽനസ് ഓഫീസറാ’യി പെർസി എന്ന മുയൽ
കാലിഫോര്‍ണിയന്‍ പോലീസ് സ്റ്റേഷനില്‍ പുതിയൊരു തസ്കിക സൃഷ്ടിക്കപ്പെട്ടു ‘വെൽനസ് ഓഫീസര്‍.’ ഓഫീസര്‍ പോസ്റ്റില്‍ ഇരിക്കുന്നതാകട്ടെ ഒരു മുയല്‍. പെര്‍സി എന്നാണ് പുതിയ ഓഫീസറുടെ പേര്. യുബ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഭാഗമായ പെര്‍സിക്ക് ഇന്ന് സ്വന്തമായി പേനയും ഇരിപ്പിടവും ഉണ്ട്. പെര്‍സി ഏങ്ങനെയാണ് പോലീസ് സേനയുടെ ഭാഗമായതെന്ന് അറിയണ്ടേ? കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ സട്ടർ കൗണ്ടിയിലെ യുബ സിറ്റിയിൽ ഒരു കേസ് അന്വേഷണത്തിനിടെ ഓഫീസർ ആഷ്‌ലി കാർസണ് ഒറ്റപ്പെട്ട നിലയില്‍ ഒരു മുയലിനെ ലഭിച്ചു. അദ്ദേഹം അതിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പെര്‍സിയെ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് പെര്‍സി വീണ്ടും യുബ സിറ്റി സ്റ്റേഷനിലേക്ക് തന്നെ തിരിച്ച് വന്നു. എന്നാല്‍ രണ്ടാം വരവ് വെറുതെയായില്ല. പെര്‍സിയെ യുബ സിറ്റി സ്റ്റേഷന്‍ ദത്തെടുത്തു. മാത്രമല്ല പുതിയൊരു പദവിയും നല്‍കി. ‘എല്ലാവർക്കും പിന്തുണ നൽകുന്ന മൃഗം’ എന്ന നിലയില്‍ അവള്‍ക്ക് ‘വെൽനസ് ഓഫീസര്‍’ എന്ന…
Read More » -
LIFE
പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്; ‘മദനന്‍ റാപ്പ്’ മേക്കിംഗ് വീഡിയോ
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നർ ആണ്. വിഷു റിലീസ് ആയി ഏപ്രിൽ 14 ന് ചിത്രം തിയറ്ററുകളിൽ എത്തും. സുരാജ് വെഞ്ഞാറമൂട് ആലപിച്ച ചിത്രത്തിലെ ‘മദനൻ റാപ്പ്’ എന്ന ഗാനത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തെത്തി. ആദ്യമായി സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ടീസറും ട്രൈലെറും ചർച്ചാവിഷയമായിരുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്റെ നിർമാണം. ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്,…
Read More » -
Kerala
ആര് എന്ത് കാണിച്ചാലും അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിക്കും സഭയ്ക്കും യോജിപ്പില്ല; മോദി സ്തുതിയുമായി ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല. കൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ അക്രമികൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. ബിജെപി നേതാവ് എൻ. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓർത്തഡോക്സ് മെത്രാപ്പൊലീത്തയുടെ മോദി സ്തുതി. ആളുകളുടെ വ്യക്തിത്വം വികസനമാണ് ആർ എസ് എസ് ലക്ഷ്യമെന്നാണ് താൻ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആർ എസ് എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ കഴിഞ്ഞ…
Read More » -
Kerala
അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തെക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് വനംമന്ത്രി
പാലക്കാട്: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തെക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരൻ ആണ്. എനിക്കും മനസ്സിലായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹൈകോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും. സാറ്റലൈറ്റ് റേഡിയോ കോളർ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല. എന്തായാലും റേഡിയോ കോളർ ഉടൻ എത്തില്ല എന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതുമായ ബന്ധപ്പെട്ട ട്രയല്‍ റണ്ണിനെതിരെ ആദിവാസികൾ വാഴച്ചാലിൽ നടത്തി വന്ന ഉപരോധ സമരം താത്കാലികമായി അവസാനിപ്പിച്ചു നാളെ കോടതി കേസ് പരിഗണിച്ച ശേഷം ട്രയൽ റൺ നടത്തു എന്ന് വനം വകുപ്പ് ഉറപ്പു നൽകി.വാഹനങ്ങൾ കടത്തി വിട്ടു.ട്രയൽ റണ്ണിനായി കൊണ്ട് വന്ന ലോറി തുടര്‍ന്ന് തിരിച്ചുപോയി.പറമ്പിക്കുളം മുതിരച്ചാലിലാണ് ആനയെ കയറ്റിവിടാന്‍ ഉദ്ദേശിക്കുന്നത്. ഇവിടേക്ക് ആനയെ…
Read More » -
Crime
ഭാര്യയുടെ സുഹൃത്തിനെ മാള പൊലീസ് സ്‌റ്റേഷനിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് പിടിയിൽ
തൃശൂർ: മാള പൊലീസ് സ്‌റ്റേഷനിൽ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂർ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി മാള പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ് പ്രകോപിതനായ ഭര്‍ത്താവ്, ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്. പരിക്കേറ്റ സജീഷിനെ വിദ്ഗധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
കുറ്റക്കാരനെന്ന് കോടതി പ്രഖ്യാപിക്കുന്നത് വരെ എസ്.എൻ.ഡി.പിയിലും ട്രസ്റ്റിലും മത്സരിക്കാം, തിരിച്ചടി ഉണ്ടായി എന്നൊക്കെ സൗകര്യം പോലെ വ്യാഖ്യാനിക്കേണ്ടവർക്ക് വ്യാഖ്യാനിക്കാം: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. വിധി തിരിച്ചടി അല്ലെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. തിരിച്ചടി ഉണ്ടായി എന്നൊക്കെ സൗകര്യം പോലെ വ്യാഖ്യാനിക്കേണ്ടവർക്ക് വ്യാഖ്യാനിക്കാമെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്തി നിരപരാധിയാണെന്ന് തെളിയിക്കാൻ സാധിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി എസ് എൻ ഡി പിയിലും ട്രസ്റ്റിലും മത്സരിക്കുന്നതിന് തടസമില്ലെന്നും അഭിപ്രായപ്പെട്ടു. കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കുന്നത് വരെ തനിക്ക് എസ് എൻ ഡി പിയിലും ട്രസ്റ്റിലും മത്സരിക്കാമെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വിചാരണ നേരിടണമെന്നത് മത്സരിക്കുന്നതിന് തടസ്സമല്ലെന്നും കൂട്ടിച്ചേർത്തു. കോടതിയെ ഞാൻ കുറ്റം പറയില്ലെന്നും എസ് എൻ ട്രസ്റ്റിന് ലാഭം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് താനെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
Read More » -
LIFE
ബാഗ്ബോസ് വീട്ടില്‍ ആദ്യ വനിത ക്യാപ്റ്റന്‍! കളിച്ച് നേടിയ ക്യാപ്റ്റന്‍ സ്ഥാനം കളഞ്ഞു കുളിച്ച സാഗറിനെതിരേ സോഷ്യല്‍ മീഡിയിൽ വിമർശനവും ട്രോളുകളും; റെനീഷ റഹ്മാൻ പുതിയ ക്യാപ്റ്റന്‍
തിരുവനന്തപുരം: ബിഗ്ബോസ് വീട് ഈസ്റ്റർ ദിനത്തിൽ കണ്ടത് സംഘർഭരിതമായ ഒരു എപ്പിസോഡ് ആയിരുന്നു. അതിൻറെ അലയൊലികളാണ് ഈ ആഴ്ചയും തുടരുന്നത് എന്നാണ് ബിഗ്ബോസ് നടത്തിയ വൻ ട്വിസ്റ്റ് തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. എല്ലാവർക്കും അറിയും പോലെ ഇത്തവണ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ചത് സാഗർ സൂര്യയാണ്. എന്നാൽ ബിഗ് ബോസ് നിശ്ചയിച്ച പുതിയ ക്യാപ്റ്റൻ റെനീഷ റഹ്മാനും. ക്യാപ്റ്റൻസി മോഹൻലാലിൻറെ മുന്നിൽ നിർത്തി കൈയ്യിൽ ക്യാപ്റ്റൻ ബാൻറ് കെട്ടി ഏറ്റെടുക്കാനായിരുന്നു സാഗർ സൂര്യയ്ക്ക് കിട്ടിയ നിർദേശം. എന്നാൽ ഈസ്റ്റർ ഗെയിം മത്സരത്തിനിടയിൽ സാഗറിനെ ചീത്ത വിളിച്ചുവെന്ന് കാരണത്തിൽ ബാൻറ് കെട്ടാൻ വന്ന അഖിൽ മാരാർ മാപ്പ് പറഞ്ഞാലെ താൻ അത് ധരിക്കൂ എന്നായിരുന്നു സാഗറിൻറെ തീരുമാനം. ഇത് വലിയ വഴക്കിലേക്ക് നീങ്ങി. ഇതോടെ ഈസ്റ്റർ എപ്പിസോഡ് അലങ്കോലമാകുകയും പുതിയ ക്യാപ്റ്റന് ചുമതലയൊന്നും നൽകാതെ മോഹൻലാൽ പോയി. എന്നാൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ക്യാപ്റ്റൻ സീ മത്സരത്തിൽ സാഗറിനേക്കാൾ മൂന്ന് പോയിന്റ് മാത്രം കുറവുണ്ടായിരുന്ന റെനീഷയെ…
Read More » -
Kerala
കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്: ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു
കൊച്ചി: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചത്. മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി നിരീക്ഷണം തുടരും. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും ബ്രഹ്മപുരം തീപിടുത്തത്തില്‍ കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടത്. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളില്‍ തുക അടക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണര്‍ ഉത്തരവിട്ടത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ഉത്തരവില്‍ ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. മാലിന്യ സംസ്കരണത്തിന് നടപടികൾ സ്വീകരിക്കാത്തിന് സർക്കാരിനും കോർപ്പറേഷനും കടുത്ത വിമർശനമാണ് ട്രൈബ്യൂണൽ ഉയർത്തിയത്.
Read More »