CrimeKerala

ഈസ്റ്റർ തലേന്ന് മലയാളി കുടിച്ചു തീർത്തത് 87 കോടിയുടെ മദ്യം, ചാലക്കുടി വീണ്ടും ഒന്നാം സ്ഥാനത്ത്

കേരളത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഈസ്റ്റർ തലേന്ന് ബിവറേജസ് കോർപ്പറേഷൻ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്.

ഇത്തവണ വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പിൽ നിന്നും 65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്.

Signature-ad

നെടുമ്പാശേരിയിൽ നിന്നും 59.12 ലക്ഷത്തിന്റെയും ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷത്തിന്റെയും, തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെ യും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെയും വിൽപ്പനയാണ് നടന്നത്.

കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73,72 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.

മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി മുതൽ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.

Back to top button
error: