CrimeNEWS

കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ക്കും ജീവപര്യന്തം; അരലക്ഷം രൂപ വീതം പിഴയും വിധിച്ചു

മലപ്പുറം: കുപ്രസിദ്ധമായ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 12 പ്രതികള്‍ക്കും ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ എല്ലാ പ്രതികളും ഏര്‍പ്പെട്ടതായി 652 പേജുള്ള വിധി ന്യായത്തില്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ടി.എച്ച്.രജിത ചൂണ്ടിക്കാട്ടി. പിഴത്തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കു നല്‍കണം.

1 മുതല്‍ 11 വരെ പ്രതികളായ കുറുവങ്ങാടന്‍ മുക്താര്‍ (മുത്തു 39), കോഴിശ്ശേരികുന്നത്ത് റാഷിദ് (ബാവ 33), മുണ്ടശ്ശേരി റഷീദ് (സുഡാനി റഷീദ് 32), താഴത്തേയില്‍ കുന്നത്ത് ചോലയില്‍ ഉമര്‍ (44), വിളഞ്ഞോത്ത് എടക്കണ്ടി മുഹമ്മദ് ഷരീഫ് (ചെറി 42), മഠത്തില്‍ കുറുമാടന്‍ അബ്ദുല്‍ അലി (30), ഇരുമാംകുന്നത്ത് ഫദലുറഹ്‌മാന്‍ (30), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീന്‍ (29), വടക്കേചാലി മധുരക്കുഴിയന്‍ മഹ്‌സൂം (37), വിളഞ്ഞോളത്ത് എടക്കണ്ടി സാനിസ് (ചെറുമണി 38), പിലാക്കല്‍ക്കണ്ടി ഷബീര്‍ (ഉണ്ണിക്കുട്ടന്‍ 30) എന്നിവര്‍ക്കും 18ാം പ്രതി ആലുംകണ്ടി ഇരുമാംകടവത്ത് സഫറുല്ല(41)യ്ക്കുമാണു ശിക്ഷ.

Signature-ad

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കണം. ആകെ 22 പ്രതികളുണ്ടായിരുന്ന കേസില്‍ 9 പേരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചിരുന്നു. 22-ാം പ്രതി ഫിറോസ്ഖാന് എതിരെയുള്ള കേസ് പിന്നീട് പരിഗണിക്കും. 2012നു ജൂണ്‍ 10നു കുനിയില്‍ അങ്ങാടിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു 48), സഹോദരന്‍ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ് (37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജനുവരി 5നു കുനിയില്‍ അത്തീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി പ്രതികള്‍ കൊല നടത്തിയെന്നാണ് ഡിവൈഎസ്പി: എം.പി.മോഹനചന്ദ്രന്‍ നല്‍കിയ കുറ്റപത്രം. ഇ.എം.കൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പ്രോസിക്യൂട്ടര്‍.

Back to top button
error: