KeralaNEWS

”റിസോര്‍ട്ട് വിവാദത്തിന് പിന്നില്‍ ആരെന്ന് അറിയാം; ആ പേര് ഇപ്പോള്‍ പറയില്ല”

കണ്ണൂര്‍: വൈദേകം റിസോര്‍ട്ട് വില്‍ക്കണോ എന്ന് നിശ്ചയിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്‍. ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും അവരുടെ കാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രാപ്തിയും ശക്തിയുമുണ്ട്. അവര്‍ അവരുടെ കാര്യം ചെയ്യും. റിസോര്‍ട്ട് വിവാദത്തിന് പിന്നില്‍ ആരാന്നെന്ന് അറിയാം. ആ പേര് ഇപ്പോള്‍ പറയേണ്ട കാര്യമില്ല. ആരാണെന്നുള്ള കാര്യം പാര്‍ട്ടിയോട് പറയേണ്ട സാഹചര്യം വന്നാല്‍ പറയുമെന്നും ചാനല്‍ അഭിമുഖത്തില്‍ ഇ.പി പറഞ്ഞു.

ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ‘നിരാമയ റിട്രീറ്റ്‌സ്’ എന്ന സ്ഥാപനത്തിന് നല്‍കിയുള്ള കരാറില്‍ ഇരു കമ്പനികളും കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ പൂര്‍ണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്‌സ്’ ഏറ്റെടുത്തിരുന്നു.

Signature-ad

റിസോര്‍ട്ട് വിഷയം പാര്‍ട്ടിക്കകത്ത് വിവാദമായ സാഹചര്യത്തില്‍ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ 11 ഏക്കറില്‍ റിസോര്‍ട്ട് പണിതത്. ഇന്ദിരയ്ക്കും മകന്‍ ജയ്‌സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ചു സിപിഎമ്മില്‍ പരാതി ഉയര്‍ന്നിരുന്നു.

 

 

Back to top button
error: