അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ ഓടിയെത്തുന്ന നാല് ട്രെയിനുകളില്‍ ഒന്ന് കൊച്ചുവേളി- കോര്‍ബ എക്സ്പ്രസാണ്. പുലര്‍ച്ചെ 6.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് 7.5 നാണ് കൊല്ലത്ത് എത്തുന്നത്. ഇത് കൂടാതെ കൊച്ചുവേളി- യശ്വന്ത്പുര്‍ ഗരീബ് രഥ് എക്സ്പ്രസ്, കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പുര്‍ എ.സി എക്സ്പ്രസ് എന്നിവയും അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തും. കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ 52 മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ട്രിവാന്‍ഡ്രം-നിസാമുദ്ദീന്‍ എക്സ്പ്രസിന്റെ യാത്രാ സമയം 53 മിനിട്ടാണ്. സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്, ജന്‍ ശതാബ്ദി എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ്, നിസാമുദ്ദീന്‍ എക്സ്പ്രസ്. അരോണൈ എക്സ്പ്രസ്, അമൃത്സര്‍ എക്സ്പ്രസ്, ഗരീബ് രഥ് എക്സ്പ്രസ്, ഷാലിമാര്‍ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നിവ 55മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ഈ ട്രെയിനുകളില്‍ ചിലത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റു ചിലത് കൊച്ചുവേളിയില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുന്നത്.
Related Articles
പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ നാട്ടിലെ അസംഖ്യം സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിയായ 20 കാരൻ അഴിക്കുള്ളിലായി
January 19, 2025
ഇന്ന് രാത്രി 11 ന് നട അടയ്ക്കും: മണ്ഡല- മകരവിളക്ക് തീർത്ഥാടനം സമാപിക്കുന്നത് നിറഞ്ഞ സംതൃപ്തിയോടെയെന്ന് ശബരിമല മേൽശാന്തി
January 19, 2025
ഹയര്‍സെക്കന്‍ഡറി അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്നക്കാരന്‍
January 18, 2025
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
January 18, 2025