IndiaNEWS

ശില്പിയുടെ പേരിലറിയപ്പെടുന്ന ക്ഷേത്രം

തെലങ്കാനയിൽ
വാറംഗലിനടുത്ത പാലംപേട്ട് ഗ്രാമത്തിലെ രാമപ്പ ക്ഷേത്രം ശിൽപിയുടെ പേരിൽ അറിയപ്പെടുന്ന അപൂർവ്വ ക്ഷേത്രമാണ്.രുദ്രേശ്വര ക്ഷേത്രമെന്നാണ് യഥാർത്ഥ പേര്.പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ  കാലഘട്ടത്തിൽ  നിർമ്മിക്കപ്പെട്ട ഇത് യുനെസ്കോ ലോക പൈതൃക ലിസ്റ്റിൽ പെട്ടതാണ്.
മറ്റു പല ക്ഷേത്രങ്ങളിലുമെന്നപോലെ രതിശില്പങ്ങളും ഇവിടെ ക്ഷേത്ര ചുവരുകളിൽ കാണാം.നർത്തകിമാരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും ചൈനീസ് സഞ്ചാരിയുമൊക്കെ കൊത്തുപണികളിലുണ്ട്.
വിശാലമായ
രാമപ്പ തടാകവും ക്ഷേത്രത്തിനടുത്താണ്.  തടാകക്കരയിലെ ആന്ധ്ര ടൂറിസത്തിൻ്റെ
ഹരിത ലേക്ക് റിസോർട്ട് സുന്ദരമായ ഒരു താമസസ്ഥലമാണ്.
ആയിരം വര്‍ഷങ്ങൾക്കു മുന്‍പേ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ഈ ആധുനിക കാലത്തുപോലും ആലോചിക്കുവാൻ കഴിയാത്തത്ര പ്രത്യേകതകളുമായി ഇന്നും അത്ഭുതപ്പെടുത്തുന്ന ക്ഷേത്രമാണ് രാമപ്പ ക്ഷേത്രം. കാകതീയ രാജാക്കന്മാരുടെ നിർമ്മാണ വിദ്യയുടെ അമ്പരപ്പിക്കുന്ന അടയാളം കൂടിയാണ് രാമപ്പ ക്ഷേത്രം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടികളാണത്രെ ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
സാധാരണ ക്ഷേത്രങ്ങൾ മുഖ്യപ്രതിഷ്ഠയു‌‌ടെ പേരിൽ അറിയപ്പെടുമ്പോൾ ഇവിടെ ഒരു വ്യത്യാസമുണ്ട്. ഒരു പക്ഷേ, ഇന്ത്യയിൽ തന്നെ മറ്റൊരു ക്ഷേത്രങ്ങൾക്കും അവകാശപ്പെടുവാനില്ലാത്ത ഒരു പ്രത്യേകത. രാമപ്പ എന്നത് ഈ ക്ഷേത്രം നിർമ്മിച്ച ശില്പിയുടെ പേരാണ്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കാകതീയ രാജാവായിരുന്ന കാകതി ദേവയുടെ ഭരണത്തിൻകീഴിൽ മുഖ്യ സൈന്യാധിപനായിരുന്ന രുദ്ര സമാനിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ക്ഷേത്ര നിർമ്മാണം പൂര്‍ത്തിയാക്കിയത്. എഡി 1213 കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ തന്‍റെ ഭാരത സന്ദർശനത്തിനിടെ ഇവിടെയും എത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളങ്ങി നിൽക്കുന്ന ക്ഷേത്രമെന്നാണ് അദ്ദേഹം രാമപ്പ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്.
തെലങ്കാനയിലെ വാറങ്കലിലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും 209 കിലോമീറ്ററും മുളുഗു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഹൈദരാബാദിൽ നിന്നും വരുന്നവർക്ക് വാറങ്കിൽ വഴിയും അല്ലാതെയും പോകുവാന്‍ സാധിക്കും. വാറങ്കൽ വഴിയല്ലെങ്കിൽ ഹനാംകോണ്ട എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് ഇവിടേക്ക് വരാം.

Back to top button
error: