LocalNEWS

റാന്നിയില്‍ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രികനെ  പോലീസ് അറസ്റ്റ് ചെയ്തു

റാന്നി:വണ്‍വേ ട്രാഫിക്ക് തെറ്റിച്ചു ബൈക്ക് ഓടിച്ചുവന്ന് വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞയാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട മലയാലപ്പുഴ ചീങ്കല്‍ തടം ചെറാടി തെക്കേചരുവില്‍ സി ആര്‍ രാഹുല്‍ (26) നെയാണ് അറസ്റ്റ് ചെയ്തത്.
പുനലൂര്‍-മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിൽ  ജനുവരി 31ന് രാവിലെ  ഇട്ടിയപ്പാറയിലാണ് അപകടമുണ്ടായത്. ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുന്‍വശം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചു തെറിപ്പിച്ചത്. വലതുകാലിന്റെ അസ്ഥിക്ക് അഞ്ച് പൊട്ടലുകളുണ്ടായ മറിയാമ്മയെ ആശുപത്രിയില്‍ എത്തിക്കാനോ പോലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ഇയാൾ രക്ഷപെടുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും വീഡിയോയും വിവിധ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ചാണ് പോലീസ്, രണ്ടു മാസങ്ങൾക്കു ശേഷം ഇയാളെ പിടികൂടിയത്.

Back to top button
error: