തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചു മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുമെന്നാണ് സൂചന. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. പിറ്റ്‌ലൈനുകൾ ഉൾപ്പടെ വൈദ്യുതീകരിച്ചിട്ടുണ്ട്.
ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക.കോട്ടയം വഴിയാകും സർവീസ്.