ന്യൂഡല്‍ഹി: അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചതിന് മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഡല്‍ഹിയിയിലാണ് സംഭവം. നാലുപേരും സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതും ഒരാള്‍ മരിച്ചതും എന്ന് പോലീസ് പറഞ്ഞു.
വിവേക് വിഹാര്‍ പ്രദേശത്തെ അടിപ്പാതയിലാണ് യുവാക്കള്‍ മൃതദേഹം ഉപേക്ഷിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ യുവാക്കള്‍ തയ്യാറായില്ല. മരിച്ച ശേഷം മൃതദേഹം അതേ ഓട്ടോയില്‍ കൊണ്ടുപോയി വഴിയിലുപേക്ഷിക്കുകയായിരുന്നു.
ഈ മൂന്ന് പേരില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.