KeralaNEWS

”ബ്രഹ്‌മപുരം കരാര്‍ കമ്പനി ഇടപാടില്‍ ശിവശങ്കറിന് പങ്ക്; മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ട്”

ബംഗളൂരു: ബ്രഹ്‌മപുരം തീപിടിത്തത്തിലും ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ എം. ശിവശങ്കറിനു പങ്കുണ്ട്. മുഖ്യമന്ത്രി മൗനംപാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍

”ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാര്‍ കമ്പനിക്കു നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയില്‍ ഈ വിഷയത്തില്‍ താങ്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കര്‍) ആശുപത്രിയില്‍ ആയതുകൊണ്ടാകാം. ഞാന്‍ എന്തിനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയില്‍ താമസിച്ചു, നിങ്ങള്‍ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.” സ്വപ്ന സുരേഷ് പറഞ്ഞു.

 

 

Back to top button
error: