CrimeNEWS

ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തില്‍ പടയണി ഉത്സവത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റു

പത്തനംതിട്ട: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ എസ്. സഞ്ജു, കാര്‍ത്തികേയന്‍, പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.

കാര്‍ത്തികേയന്റെ പുറത്താണ് കുത്തേറ്റത്. പവിന്‍, സഞ്ജു എന്നിവര്‍ക്ക് വയറിനായിരുന്നു കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്. മണല്‍ കടത്തുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: