CrimeNEWS

പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 49 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി ആര്യനാടു പുറുത്തിപ്പാറ കോളനി ആകാശ് ഭവനില്‍ ശില്‍പിക്കു (27) 49 വര്‍ഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ.

പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും അതിവേഗ സ്‌പെഷല്‍ കോടതി വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്കു നല്‍കണം. 2021 ഓഗസ്റ്റ് മൂന്നിനു രാവിലെ പ്രതി കുട്ടിയെ വീട്ടില്‍ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. സെപ്റ്റംബര്‍ 24നു വീടിനു പുറത്തെ കുളിമുറിയില്‍ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു.

Signature-ad

കുട്ടി ഭയം മൂലം വിവരം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് ആര്യനാട് പോലീസ് കേസ് എടുത്തു.

 

Back to top button
error: