CrimeNEWS

ബക്കറ്റ് കാണാത്തതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ വെട്ടേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍

ഇടുക്കി: വെള്ളമെടുത്ത് വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ബക്കറ്റ് കാണാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. അടിമാലിയിലാണ് വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി ചെവിക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അടിമാലി റോഡ് വിളയില്‍ മുരളീധരനെ (67) അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ രാധ(45) യ്ക്കാണ് ചെവിക്ക് ഗുരുതരമായി പരുക്കേറ്റത്.

വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രാധയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പണികഴിഞ്ഞ് തിരികെയെത്തിയ മുരളീധരന്‍ ഭാര്യയോട് ബക്കറ്റിനെ പറ്റി ചോദിക്കുകയായിരുന്നു. ഇത് പിന്നീട് ആക്രമണത്തിലേക്കും വഴി വെച്ചു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: