CrimeNEWS

കൂടത്തായി കേസ് തുറന്ന കോടതിയിൽ കേസ് വിചാരണ ചെയ്യണമെന്ന് മുഖ്യപ്രതി ജോളി, ആവശ്യം ഹൈക്കോടതി നിരസിച്ചു

    കൂടത്തായി കേസിലെ വിചാരണ തുറന്നകോടതിയിൽ വേണമെന്ന മുഖ്യപ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തളളി. ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണയെന്നും തൻ്റേത് കൊതപാതകക്കേസായതിനാൽ പരസ്യവിചാരണയാകാം എന്നുമായിരുന്നു ജോളിയുടെ നിലപാട്.

എന്നാൽ സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ നിശ്ചയിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഭയം കൂടാതെ സാക്ഷികൾക്ക് കോടതിയിലെത്തി സത്യം ബോധിപ്പിക്കാനാണ് അവസരമൊരുക്കുന്നതെന്നും സർക്കാ‍ർ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് ജോളിയുടെ ഹർജി സിംഗിൾ ബെഞ്ച് തളളിയത്.

ഇതിനു മുംപ് സ്വകാര്യത ഹനിക്കുന്നുവെന്ന് പ്രതി ജോളിയുടെ പരാതിയെ തുടർന്ന് കൂടത്തായി കേസിൻ്റെ വിചാരണ നടക്കുന്ന മാറാട് സ്പെഷ്യൽ കോടതി പരിസരത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കോടതിയിൽ കേസ് നടക്കുമ്പോൾ മാധ്യമങ്ങൾ പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്.

കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ആദ്യഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹർജിയാണ് കോടതി തളളിയത്. നേരത്തെ കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജോളിയുടെ അപേക്ഷ തള്ളിയിരുന്നു. ഹർജി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: