കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായി. നിരവധി വാഹനങ്ങൾ കത്തിച്ചു. സ്ഥലത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. രാമനവമി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രകൾ സമാധാനപരമായി നടത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചിരുന്നു.
#WATCH | West Bengal: Ruckus during 'Rama Navami' procession in Howrah; vehicles torched. Police personnel on the spot. pic.twitter.com/RFQDkPxW89
— ANI (@ANI) March 30, 2023
കലാപത്തിന് ഉത്തരവാദികൾ ബിജെപിയാണെന്ന് മമത ബാനർജി ആരോപിച്ചു. ബംഗാളിൽ വർഗീയ കലാപമുണ്ടാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി ഗുണ്ടകളെ എത്തിയ്ക്കുകയാണ്. കലാപകാരികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമതാ ബാനർജി വ്യക്തമാക്കി. കഴിഞ്ഞ വർഷവും രാമനവമി ദിനത്തിൽ ഹൗറയിൽ സംഘർഷമുണ്ടായിരുന്നു. അന്ന് പൊലീസുകാരുൾപ്പടെ ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു. 30 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്.